കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഎസ്ഐ സെക്കണ്ടറി സൗകര്യങ്ങള്‍ വയനാട്ടില്‍ ലഭ്യമാക്കും: വി രാധാകൃഷ്ണന്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഇഎസ്ഐ സെക്കന്ററി ചികിത്സാ സൗകര്യങ്ങള്‍ക്ക് വയനാട്ടുകാര്‍ക്ക് കോഴിക്കോട് ജില്ലയെ ആശ്രയിക്കേണ്ടിവരുന്നു. നൂറ് കിലോമീറ്റര്‍ താണ്ടിയുള്ള തുടര്‍ചികിത്സ നരകതുല്യമാകുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ സെക്കന്ററി സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് ഇഎസ്ഐ കോര്‍പ്പറേഷന്‍ സെന്‍ട്രല്‍ ബോര്‍ഡ് മെമ്പര്‍ വി.രാധാകൃഷ്ണന്‍ പറഞ്ഞു. കല്‍പ്പറ്റയിലെ ജില്ലയിലെ ഏക ഡിസ്പെന്‍സറി സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താല്‍ക്കാലിക തൊഴിലാളികളും ദിവസക്കൂലിക്കാരുമെല്ലാം ഇഎസ്ഐ പരിധിയിലാണ്. പത്ത് തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നാല്‍ അവര്‍ക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടിയിലും ബത്തേരിയിലും പ്രൈമറി സെന്ററുകള്‍ അനുവദിക്കുന്നതോടൊപ്പം അത്യാധുനിക ലാബ് സൗകര്യങ്ങളും വയനാട്ടില്‍ ലഭ്യമാക്കും. ഇതിന് സ്വകാര്യ ആശുപത്രികളുമായി കൈകോര്‍ക്കും. തോട്ടം മേഖലയെ ഇഎസ്ഐ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്ലാന്റേഷന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ സെക്രട്ടറി പി.ആര്‍.സുരേഷും ബിഎംഎസ് വയനാട് ജില്ലാ പ്രസിഡന്റ് ഹരിദാസ് തയ്യിലും രാധാകൃഷ്ന് നിവേദനം നല്‍കി. ഇതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അവര്‍ക്ക് ഉറപ്പ് നല്‍കി.കരളത്തിലെ ദുര്‍ബല വിഭാഗങ്ങളോടും, ആദിവാസികളോടും സര്‍ക്കാര്‍ കാട്ടുന്നത് കാട്ടുനീതി എന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍.

page

കാരാപ്പുഴ വികസനത്തിന്റെപേരില്‍ ആദിവാസികളുടെ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ച്കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ബിജെപി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കുന്ന പാവങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കാത്ത സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നദ്ദേഹം പറഞ്ഞു .കാരാപ്പുഴ വികസനത്തിന്റെപേരില്‍ ആദിവാസികളുടെ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ അട്ടിമറിക്കുകയാണ് ചെയ്യുന്നത്.കൊച്ചി മെട്രോയില്‍ കുടിയിറക്കപ്പെട്ടവര്‍ക്ക് സെന്റിന്‌സര്‍ക്കാര്‍ 55 ലക്ഷത്തോളം നല്‍കിയപ്പോള്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കുന്നില്ല.വികസനത്തിന്റെപേരില്‍ ചാലക്കുടിയിലും വയനാട്ടിലെ കാരാപ്പുഴയിലും നടക്കുന്നത് ആദിവാസികളുടെ നേരെ നടക്കുന്ന അനീതിയാണ് .കാരാപ്പുഴ യില്‍ ആദിവാസി സമൂഹത്തിനു വേണ്ടി എന്ന പേരില്‍ റിസോര്‍ട്ട് മാഫിയക്ക് കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിക്കുകയാണ് ചെയ്തത്. ആദിവാസി യുവാവായ അട്ടപ്പാടിയിലെ മധുവിനെയും കുടുംബി സമുദായത്തില്‍ പെട്ട വാരാപ്പുഴ ശ്രീജിത്തിനെയും ആദിവാസി വിഭാഗത്തില്‍ പെട്ടവിനായകനേയും കൊന്നത് പിണറായി സര്‍ക്കാരിന്റെ കാലത്താണ് .കേരളമൊട്ടുക്കും ആദിവാസികള്‍ക്ക് എതിരെയുള്ള നീക്കമാണ് നടക്കുന്നത് . ജില്ലാപ്രസിഡന്റ് സജി ശങ്കര്‍ ,കെ മോഹന്‍ദാസ് ,പി.ജി ആനന്ദകുമാര്‍ ,ടി.എം. സുബീഷ് ,ആരോട രാമചന്ദ്രന്‍ ,കെഎം പൊന്നു ,വി .നാരായണന്‍, അരിമുണ്ട സുരേഷ്, കെ. ശ്രീനിവാസന്‍ രാധ സുരേഷ്, പി.ആര്‍.ബാലകൃഷ്ണന്‍ ,കോളനി നിവാസികളായ പോളന്‍, ലീല ,ബാലന്‍ ,നാരായണന്‍, അമ്മിണി, മിനി, ബാലന്‍, തുടങ്ങിയവര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്‍കി.

English summary
ESI SEcondary facilities in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X