കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആമസോൺ വഴിയും അവശ്യവസ്തുക്കൾ അയക്കാം; നിങ്ങൾ ചെയ്യേണ്ടത്...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സമാനതകളില്ലാത്ത പ്രളയകെടുതികളിലൂടെയാണ് കേരളം കടന്നു പോകുന്നത്. സംസ്ഥാനത്തെ 1568 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,23,000 ആളുകളാണ് കഴിയുന്നത്. കൈക്കുഞ്ഞുങ്ങളും പ്രായമായവരും ഉൾപ്പെടെയുള്ളവരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.

കേരളത്തിലെ സന്നദ്ധസംഘടനകളുടെയും ജില്ലാ ഭരണകൂടങ്ങളുടെയും നേതൃത്വത്തിൽ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് വേണ്ട അവശ്യ വസ്തുക്കൾ എത്തിക്കുന്നുണ്ട്. എങ്കിലും പലയിടത്തും അവശ്യ വസ്തുക്കളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങൾ എത്തിക്കാൻ സഹായവുമായി ഓൺലൈൻ വ്യാപാര കമ്പനിയായ ആമസോണും രംഗത്തുണ്ട്. പ്രവാസികൾക്കുൾപ്പെടെയുള്ളവർക്ക് ഈ സംവിധാനം ഉപയോഗിച്ച് സഹായമെത്തിക്കാനാകും.

എങ്ങനെ സഹായം എത്തിക്കാം

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആമസോൺ വഴിയും അവശ്യവസ്തുക്കൾ അയക്കാം; നിങ്ങൾ ചെയ്യേണ്ടത്...

1. ആമസോൺ ആപ്പ് തുറന്നാൽ kerala nees help എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

amazon

2.ഇപ്പോൾ തുറന്ന് വിൻഡോയിൽ മൂന്ന് എൻജിഒ കളുടെ പേര് കാണാം. ഇതിൽ ഏത് എൻജിഒ വഴി സാധനങ്ങൾ എത്തിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത് അതിൽ ക്ലിക്ക് ചെയ്യുക.

amazon

3. ക്യാമ്പുകളിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക ഇവിടെ കാണാം.

amazon

4.നിങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന വസ്തുക്കൾ കാർട്ടിലേക്ക് ആഡ് ചെയ്യുക.

amazon

5. തുടർന്ന് പണം അടച്ചാൽ നിങ്ങൾ വാങ്ങിയ സാധനങ്ങൾ തിരഞ്ഞെടുത്ത എൻജിഒയുടെ വിലാസത്തിൽ എത്തിക്കും.

English summary
essential goods can sent to relief camps through amazon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X