അനധികൃത സ്വത്ത്; ടോം ജോസ് കുടങ്ങുമോ?
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ ടോം ജോസ് ഐഎഎസിനെതിരെ അന്വേണം വരുന്നു. മഹാരാഷ്ട്രയില്‍ എസ്റ്റേറ്റ് വാങ്ങിയത് സംഭവത്തിലാണ് അന്വേഷണം നടത്തുന്നത്. നിലവില്‍ തൊഴില്‍-പുനരധിവാസ വകുപ്പ് പ്രിസിപ്പല്‍ സെക്രട്ടറിയാണ് ടോം ജോസ്.
നേരത്തെ കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടറായിരുന്നു ടോം ജോസ്. കൊച്ചി മെട്രോയില്‍ അദ്ദേഹത്തിന്റെ നിയമനം ഏറെ വിവാദങ്ങള്‍ക്ക് വഴിവക്കുകയും ചെയ്തുന്നു. ഇതേ തുടര്‍ന്ന് ടോം ജോസിനെ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്താണ് മഹാരാഷ്ട്രയില്‍ എസ്റ്റേറ്റ് വാങ്ങിയത്. ഇതിന് അന്ന് ഒന്നേ മുക്കാല്‍ കോടി രൂപയോളം ചെലവായിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥര്‍ ഭൂമി വാങ്ങുമ്പോള്‍ അക്കാരംയ സര്‍ക്കാരിനെ അറിയിക്കണ്ട ബാധ്യതയുണ്ട്. പണത്തിന്റെ സ്രോതസ്സും കാണിക്കണം.
അനുമതിയില്ലാതെ സ്ഥലം വാങ്ങിയത് സംബന്ധിച്ച് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ ചീഫ് സെക്രട്ടറി വിശദീകരണം തേടിയിരുന്നു. ഔദ്യോഗിക തിരക്കുകള്‍ മൂലം മുന്‍കൂര്‍ അനുവാദം വാങ്ങാന്‍ കഴിഞ്ഞില്ലെന്നായിരുന്നു അന്ന് ടോം ജോസ് നല്‍കിയ വിശദീകരണം.
നാല്‍പത് ലക്ഷം രൂപ തന്റെ സ്വന്തം സമ്പാദ്യമാണെന്നും ബാക്കി തുക ബാങ്ക് വായ്പയാണെന്നുമാണ് ടോം ജോസ് അന്ന് നല്‍കിയ വിശദീകരണം. എന്നാല്‍ ഒറ്റ വര്‍ഷം കൊണ്ട് ഒന്നേകാല്‍ കോടി രൂപയുടെ വായ്പ ഇദ്ദേഹം തിരിച്ചടക്കുകയും ചെയ്തു. 2010 ആയിരുന്നു ഇത്. ഒറ്റ വര്‍ഷം കൊണ്ട് ഇത്രയധികം തുടക തിരിച്ചടച്ചതാണ് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവച്ചത്.
ഒന്നേകാല്‍ കോടിയോളം രൂപ രണ്ട് പേര്‍ തനിക്ക് വായ്പ തന്നതാണെന്നാണ് അപ്പോള്‍ ടോം ജോസ് നല്‍കിയ വിശദീകരണം. എസ്‌റ്റേറ്റ് ഉടമ കാല്‍ ലക്ഷം രൂപ ഇളവ് തന്നുവെന്നും ബോധിപ്പിച്ചു. എന്നാല്‍ പണം വായ്പ തന്ന വ്യക്തികളുടെ പാന്‍ കാര്‍ഡ് രേഖകളോ മറ്റ രേഖകളോ ഇതുവരെ ടോം ജോസ് ഹാജരാക്കിയിട്ടില്ല. അവശ്യമായ രേഖകള്‍ ഉടന്‍ തന്നെ ഹാജരാക്കാന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷന്‍ ടോം ജോസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications