കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നവാസ് വന്ന വഴി ശരിയല്ല, അവനെ മാറ്റണം'; ഹരിത വിഷയത്തില്‍ പികെ നവാസിനെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍

Google Oneindia Malayalam News

കോഴിക്കോട്: ഹരിത വിവാദത്തില്‍ ഏകപക്ഷീയമായി മുസ്ലീം ലീഗ് നേതൃത്വം നടപടി എടുത്തതിനെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവും എം പിയുമായ ഇ ടി മുഹമ്മദ് ബഷീര്‍. വിവാദത്തില്‍ പി കെ നവാസിനെ കൂടി പുറത്താക്കേണ്ടതായിരുന്നു എന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. നവാസ് വന്ന വഴി ശരിയല്ലെന്ന് സംസ്ഥാന നേതാക്കളോട് ഇ ടി മുഹമ്മദ് ബഷീര്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

ഹരിത വിഷയം സങ്കീര്‍ണമാകാന്‍ കാരണം പി കെ നവാസാണ് എന്നാണ് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. നടപടി വേണ്ടിയിരുന്ന സംഭവമാണെന്നും ഉന്നതാധികാര സമിതിയില്‍ താന്‍ ശക്തമായ നിലപാട് എടുത്തിരുന്നുവെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. എം എസ് എഫിനെ പിണക്കി, ഹരിതയെയും പിണക്കി. സംഘടന നന്നാവാന്‍ നവാസിനെ മാറ്റി നിര്‍ത്തുക മാത്രമാണ് വഴിയെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറയുന്നു. ഹരിത വിവാദത്തിനകത്ത് നേരത്തെ തന്നെ മുസ്ലീം ലീഗിനുള്ളില്‍ വിവാദം പുകഞ്ഞിരുന്നു.

etb

നേരത്തെ തന്നെ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ പല നേതാക്കളും രംഗത്തെത്തിയിരുന്നു. ഇ ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പടെ ആ ഒരു നിലപാടായിരുന്നു അന്ന് സ്വീകരിച്ചത്. താന്‍ സ്വീകരിച്ച നിലപാട് ഇതായിരുന്നു എന്ന് ഒരു യോഗത്തില്‍ വെച്ച് ഇ ടി മുഹമ്മദ് ബഷീര്‍ പറയുന്ന ശബ്ദസന്ദേശമാണ് പുറത്തായത്. അന്ന് ഒരു വിഭാഗത്തിനെതിരെ മാത്രം നടപടിയെടുത്തത് ശരിയായില്ല എന്ന് താന്‍ ഉന്നതാധികാര സമിതിയില്‍ ഉള്‍പ്പടെ പറഞ്ഞിരുന്നു എന്നാണ് ഇ ടി മുഹമ്മദ് ബഷീര്‍ യോഗത്തില്‍ പറയുന്നത്.

അന്ന് ലൈംഗികാരോപണ പരാതി ഉയര്‍ന്ന നവാസിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പാര്‍ട്ടി സ്വീകരിച്ചത്. ഈ നിലപാട് ഏറെ വിവാദമാകുകയും ചെയ്തു. പാര്‍ട്ടി ഇതിന്റെ പേരില്‍ പഴി കേള്‍ക്കേണ്ട ഒരു സാഹചര്യവും ഉണ്ടായി. തങ്ങള്‍ പറഞ്ഞത് കൊണ്ടാണ് ഈ വിഷയം കൂടുതല്‍ ചര്‍ച്ചയില്ലാതെ അവസാനിപ്പിച്ചത് എന്നുള്ള രീതിയിലായിരുന്നു കാര്യങ്ങള്‍ പുറത്ത് വന്നത്. ഇത് പാര്‍ട്ടിക്കാതെ നാണക്കേടായി എന്ന തരത്തില്‍ പല നേതാക്കള്‍ക്കും അഭിപ്രായമുണ്ടായിരുന്നു. ഇതിനെ ഉറപ്പിക്കുന്നതാണ് ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം.

കൊല്ലുന്ന നോട്ടം തന്നെ; ശ്രുതി ലക്ഷ്മിയുടെ ചിത്രങ്ങള്‍ വൈറല്‍

നേരത്തെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരില്‍ പി കെ നവാസിനെതിരെ എം എസ് എഫ് വനിതാ വിഭാഗമായ ഹരിത നേതാക്കള്‍ രംഗത്തെത്തിയിരുന്നു. നജ്മ തബ്ഷീറക്കെതിരെ പി കെ നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി എന്നാണ് ഹരിത നേതാക്കളുടെ പരാതി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചതോടെയാണ് വിഷയം പുറത്തായത്. വിവാദം ശക്തമായതോടെ ഹരിത നേതാക്കളുമായി മുസ്ലീം ലീഗ് നേതൃത്വം യോഗം ചേരുകയും ചെയ്തു.

നടിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധം, മറ്റൊരു നടിക്ക് അവസരം നല്‍കിയതിന് ആരോപണം; വിജയ് ബാബുനടിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധം, മറ്റൊരു നടിക്ക് അവസരം നല്‍കിയതിന് ആരോപണം; വിജയ് ബാബു

Recommended Video

cmsvideo
ദിലീപ് ഒരു മണ്ടനാണ്, അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത് | Oneindia Malayalam

എന്നാല്‍ കുറ്റാരോപിതനായ പി കെ നവാസിനെതിരെ നടപടി വേണ്ടെന്നും ഖേദപ്രകടനം മതിയെന്നുമായിരുന്നു മുസ്ലീം ലീഗ് നേതൃത്വത്തിന്റെ തീരുമാനിച്ചത്. മാത്രമല്ല അച്ചടക്ക ലംഘനം നടത്തി എന്നാരോപിച്ച് ഹരിത നേതാക്കളെ പുറത്താക്കുകയും ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു. ഹരിത നേതാക്കളെ പിന്തുണച്ച ലത്തീഫ് തുറയൂര്‍, ഫാത്തിമ തഹ്ലിയ എന്നിവര്‍ക്കെതിരേയും നടപടി എടുത്തിരുന്നു. ലത്തീഫ് തുറയൂരിനെ എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഫാത്തിമ തഹ്ലിയയെ എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നുമാണ് നീക്കിയത്.

English summary
ET Mohammed Basheer against PK Navas on Haritha Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X