• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിപിഎമ്മിന്റെയും വെള്ളാപ്പള്ളിയുടെയും ലക്ഷ്യം അപകടകരം; മറുപടിയുമായി മുസ്ലിം ലീഗ്

കോഴിക്കോട്: സിപിഎമ്മും എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശനും ഭൂരിപക്ഷ വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ എംപി. മുസ്ലിം ലീഗില്‍ വര്‍ഗീയത ആരോപിച്ച് ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്താനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇരുവരുടെയും നീക്കം അപകടം ചെയ്യും. അതി തീവ്ര വര്‍ഗീയതയുണ്ടാക്കുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. ബിജെപിയെ സഹായിക്കുന്ന സമീപനമാണ് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ സ്വീകരിക്കുന്നതെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണത്തിനാണ് യുഡിഎഫ് ശ്രമിച്ചതെന്ന് നേരത്തെ എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരു ഭാഗത്ത് ബിജെപിയുമായി വോട്ട് കച്ചവടം നടത്തി. മറുഭാഗത്ത് മുസ്ലിം ലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയും തമ്മില്‍ സഖ്യമുണ്ടാക്കി. ആ സഖ്യത്തെ കോണ്‍ഗ്രസ് അംഗീകരിച്ചു. മുസ്ലിം ഏകീകരണത്തിന്റെ വക്താക്കളാണ് ജമാഅത്തെ ഇസ്ലാമി. അവരുടെ മത മൗലികവാദത്തോടൊപ്പം ലീഗ് ചേര്‍ന്നത് വര്‍ഗീയവല്‍ക്കരണം പ്രാവര്‍ത്തികമാക്കാനാണ്. മുന്നാക്ക സംവരണത്തിനെതിരെ ലീഗ് രംഗത്തുവന്നു. ഇതിനെ കോണ്‍ഗ്രസ് പിന്തുണച്ചു. വര്‍ഗീയ ധ്രുവീകരണത്തിന് ലീഗ് ഇക്കാര്യം ഉപയോഗിച്ചപ്പോള്‍ കോണ്‍ഗ്രസ് അവര്‍ക്ക് കീഴ്‌പ്പെട്ടുവെന്നും വിജയരാഘവന്‍ പറഞ്ഞു.

യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി; രണ്ട് ദൗത്യവുമായി ഹൈക്കമാന്റ്, സുപ്രധാന പ്രഖ്യാപനം ഉടന്‍

അതേസമയം, ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ മുസ്ലിം സമുദായം അപ്രമാദിത്തം നേടിയിട്ടുണ്ടെന്നാണ് വെള്ളപ്പള്ളി നടേശന്‍ പറഞ്ഞത്. ഇക്കാര്യം ക്രൈസ്തവ സഭകള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. അതോടെയാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച ആരംഭിച്ചത്. ഇത് അപകടമാണ്. മുസ്ലിം ലീഗ് നേതാക്കള്‍ ക്രൈസ്തവ സഭകളുടെ തിണ്ണ നിരങ്ങുന്നത് അശ്ലീലമായ ഒത്തുകളിയുടെ ഭാഗമാണ്. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് വരുന്നത് ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അപ്രകസ്തരാക്കും. യുഡിഎഫ് ഛിന്നഭിന്നമായിരിക്കുകയാണ്. നാളിതുവരെ കേട്ടിട്ടില്ലാത്ത സമവാക്യങ്ങള്‍ ഉണ്ടാകുന്നുണ്ട്. കേരള രാഷ്ട്രീയത്തില്‍ യുഡിഎഫിനെ ഹൈജാക്ക് ചെയ്ത് കുഞ്ഞാലിക്കുട്ടി കൊണ്ടുപോകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഒവൈസി ബംഗാളില്‍ കളി തുടങ്ങി; മുസ്ലിം നേതാക്കളെ കാണുന്നു, നെഞ്ചിടിച്ച് മമതയും കോണ്‍ഗ്രസും

സുഹൃത്തുക്കള്‍ വഞ്ചിച്ച് കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ മൃതദേഹം കിട്ടി; ആ ക്രൂരത ഇങ്ങനെ...

8 മുസ്ലിം ലീഗ് എംഎല്‍എമാര്‍ തെറിക്കും; ഞാനില്ലെന്ന് ഒരാള്‍, പുതുമുഖങ്ങളെ ഇറക്കി കളം പിടിക്കും

English summary
ET Muhammad Basheer reply to Vellappally Natesan and A Vijayaraghavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X