കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെളിവുകള്‍ സംസാരിക്കട്ടെ; സ്വത്ത് വര്‍ധനവില്‍ മറുപടിയുമായി ഇടി; ആരോപണം തെളിയിക്കാന്‍ വെല്ലുവിളി

Google Oneindia Malayalam News

ദില്ലി: ലോക്സഭയിലേക്ക് രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ ആസ്തിയില്‍ ഏറ്റവും കൂടുതല്‍‌ വര്‍ധനവുണ്ടായത് മുസ്ലിംലീഗ് നേതാവും പൊന്നാനി എംപിയുമായ ഇടി മുഹമ്മദ് ബഷീറിനാണെന്നുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2009-2014 കാലയളവില്‍ ഇടി മുഹമ്മദ് ബഷീറിന്‍റെ ആസ്തിയില്‍ 2081 ശതമാനത്തിലേറെ വര്‍ധനവുണ്ടായി എന്നായിരുന്നു റിപ്പോര്‍ട്ട്.

നാഷണല്‍ ഇലക്ഷന്‍ വാച്ചും ആസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസുമായിരുന്നു കണക്കുകള്‍ പുറത്തുവിട്ടത്. പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാല്‍ പൊന്നാനിയില്‍ ഉള്‍പ്പടെ എതിര്‍ചേരി ഈ റിപ്പോര്‍ട്ട് പ്രചരാണായുധമാക്കി. എന്നാല്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത നുണപ്രചരണമാണ് ഇതെന്നാണ് ആരോപണ വിധേയനായ ഇടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കുന്നത്..

ആരോപണങ്ങള്‍ക്ക് മറുപടി

ആരോപണങ്ങള്‍ക്ക് മറുപടി

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ഇടി മുഹമ്മദ് ബഷീര്‍ മറുപടി നല്‍കുന്നത്. പൊന്നാനിയില്‍ തന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതുമുതല്‍ തീര്‍ത്തും അസത്യമായ പ്രചരണങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം പറയുന്നു.. ഇടി മുഹമ്മദ് ബഷീറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

അസത്യമായ പ്രചാരണങ്ങൾ

അസത്യമായ പ്രചാരണങ്ങൾ

പ്രിയരേ,
പൊന്നാനിയിൽ എന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടത് മുതൽ തീർത്തും അസത്യമായ പ്രചാരണങ്ങൾ ബോധപൂർവമായി ചില കേന്ദ്രങ്ങൾ പടച്ചുവിടുന്നുണ്ട്.

തിരഞ്ഞെടുപ്പ് തിരക്കിനിടയിൽ

തിരഞ്ഞെടുപ്പ് തിരക്കിനിടയിൽ

തിരഞ്ഞെടുപ്പ് തിരക്കിനിടയിൽ ഇത്തരം വ്യാജ ആരോപണങ്ങൾക്ക് മറുപടി പറയുക എന്നത് പ്രായോഗികമല്ലങ്കിലും അല്പസമയമെങ്കിലും എന്നിൽ വിശ്വാസം അർപ്പിച്ച പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ ഇത്തരം കുപ്രചാരണങ്ങൾക്ക് സാധിച്ചേക്കും.

ഞാൻ നിർമിച്ച വീട്

ഞാൻ നിർമിച്ച വീട്

നീണ്ടകാലം മാവൂർ ഗ്വാളിയോർ റയോൺസിലെ ഒരു സാധാരണ ജീവനക്കാരനായിരുന്നു ഞാൻ. ഒരു പ്രൈമറി സ്കൂൾ അധ്യാപകനായിരുന്ന എന്റെ പിതാവ് വഴി ലഭിച്ച എഴുപത്തിഏഴ് സെന്റ് ഭൂമിയും ഇതിൽ നാല്പത് വർഷം മുമ്പ് റയോൺസ് ജോലിക്കിടെ ഞാൻ നിർമിച്ച വീടുമുണ്ട്.

സ്വത്തോ ബാങ്ക് ബാലൻസോ

സ്വത്തോ ബാങ്ക് ബാലൻസോ

അല്ലാതെ ഇന്ന് ഈ ദിവസം വരെ അൻപത് വർഷത്തെ പൊതു ജീവിതത്തിനിടയിൽ ഒരു സെന്റ് ഭൂമിയോ ജോലി ചെയ്ത കാലത്തും ജനപ്രതിനിധി ആയ സമയത്തും എനിക്ക് ലഭിച്ച ശമ്പള വരുമാനത്തിൽ കവിഞ്ഞ ഒരു രൂപയുടെ സ്വത്തോ ബാങ്ക് ബാലൻസോ എന്റെയോ കുടുംബത്തിന്റെയോ പേരിൽ മുമ്പും ഇപ്പോഴും ഇല്ല.

പങ്കാളിയായിട്ടില്ല

പങ്കാളിയായിട്ടില്ല

ഈ കാലത്തിനിടക്ക് ഞാൻ ഒരുതരത്തിലുമുള്ള കച്ചവടത്തിലോ മറ്റു ധന സമ്പാദന മാർഗത്തിലോ പങ്കാളിയായിട്ടുമില്ല. ദാനശീലരുടെ കോടിക്കണക്കിന്ന് രൂപയുടെ സഹായ ധനം ക്രോഡീകരിച്ചു നിരവധി സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ സാമ്പത്തിക വിഷയങ്ങളിൽ വിശ്വാസപരമായി അതീവ സൂക്ഷ്മത പുലർത്താൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ.

ആദ്യമായി മത്സരിക്കുമ്പോൾ

ആദ്യമായി മത്സരിക്കുമ്പോൾ

രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ നൽകിയ എന്റെ സാമ്പത്തിക സ്ഥിതിയിൽ കാണിച്ച സ്വത്തിന്റെ മൂല്യത്തിൽ കാലക്രമേണ വന്ന വർദ്ധനവും എന്റെ ശമ്പള ഇനത്തിൽ വന്ന വരുമാനവും പതിനൊന്ന് വർഷമായി ഞാൻ ഉപയോഗിച്ചുവരുന്ന 2008 മോഡൽ വാഹനവും അല്ലാതെ ഒരു രൂപയുടെ ആസ്തിയും ഇല്ലാത്ത എന്നെ കുറിച്ച് വരുന്ന വാർത്തകൾക്ക് ഇതിനപ്പുറം ഒരു മറുപടി എനിക്കില്ല.

2009 ൽ പൊന്നാനിയിൽ

2009 ൽ പൊന്നാനിയിൽ

ആരാണോ ഇത്തരം വാർത്തകൾ പടച്ചുണ്ടാക്കുന്നത് അവർ തന്നെ അതിന്റെ ആധികാരികതയും സ്രോതസും സമൂഹത്തെ ബോധ്യപെടുത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. 2009 ൽ ഞാൻ പൊന്നാനിയിൽ മത്സരിക്കുമ്പോൾ നൽകിയ അഫിഡവിറ്റിൽ പറഞ്ഞ എന്റെ വീടും ഭൂമിയുമാണ് 2014 ലും 2019 ലും എന്റെ ആസ്തി.

കിടപ്പാടത്തിന്റെ മൂല്യം

കിടപ്പാടത്തിന്റെ മൂല്യം

പത്തുവർഷത്തിനിപ്പുറം എല്ലാവരുടേതും പോലെ എന്റെ കിടപ്പാടത്തിന്റെ മൂല്യം കൂടിയിട്ടുണ്ടങ്കിൽ അത് ഈ തിരഞ്ഞെടുപ്പിലും ഞാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിൽ ബോധ്യപ്പെടുത്തും.

പാർലിമെന്റ് രേഖയിൽ

പാർലിമെന്റ് രേഖയിൽ

ഇങ്ങനെയൊരു വാർത്തയുടെ കൂടെ ചേർക്കുന്ന പാർലിമെന്റ് രേഖയിൽ വന്ന വരുമാന വർദ്ധനവ് എന്ന പരാമർശത്തിന്ന് ഒരു പക്ഷെ കാരണമായതിൽ ഒരു ഉദാഹരണം 2009 ൽ സത്യവാങ് മൂലത്തിൽ എന്റെ വീടിന്റെ മൂല്യമായി രേഖപ്പെടുത്തിയത് ഒരു ലക്ഷം രൂപയായിരുന്നു.

രണ്ടായിരം ശതമാനം

രണ്ടായിരം ശതമാനം

ഇതേ വസ്തുവിന്ന് 2014 ൽ കാണിച്ച മൂല്യം ഇരുപത് ലക്ഷമാണ് അതായത് രണ്ടായിരം ശതമാനം വർദ്ധനവ്. മാത്രമല്ല 120 മാസം പാർലിമെന്റ് അംഗമായ എനിക്ക് ലഭിക്കുന്ന വേദനം തന്നെ ആരോപിക്കുന്ന തുകയിൽ അധികം വരും.

ഇഷ്ടദാനമായി നൽകും

ഇഷ്ടദാനമായി നൽകും

ഇവിടെ പരാമർശിച്ചതല്ലാത്ത രൂപയോ ഒരു സെന്റ് ഭൂമിയോ മറ്റ് വസ്തുക്കളോ എന്റെ കൈവശം അധികമുണ്ടങ്കിലോ ജീവിതക്കാലത്തിന്നിടക്ക് വാങ്ങുകയോ വിൽക്കുകയോ ചെയ്തിട്ടുണ്ടങ്കിലോ പൂർണമായും ഇത്തരം ആരോപണങ്ങൾ തെളിയിക്കുന്നവർക്ക് ഒരു ഉപാധിയുമില്ലാതെ ഇഷ്ടദാനമായി നൽകാൻ ഞാൻ തയ്യാറാണ്.

സത്യവാങ്‌മൂലം

സത്യവാങ്‌മൂലം

രണ്ടുതവണയായി തിരഞ്ഞെടുപ്പ്
കമ്മീഷന് നൽകിയ സത്യവാങ്‌മൂലം
(2009)
http://docs.myneta.info/.../l.../1505/e_t_muhammed%20Basheer.pdf

(2014 )
http://docs2.myneta.info/.../ews3ls.../273/ETMOHAMMEDBASHEER.pdf

വിശ്വസ്തതയോടെ,

ഇ.ടി.മുഹമ്മദ് ബഷീർ

ഫേസ്ബുക്ക് പോസ്റ്റ്

ഇടി മുഹമ്മദ് ബഷീര്‍

English summary
et muhammad basheer's facebook post on assets growth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X