ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ഐക്യപ്പെടുക: ഇടി മുഹമ്മദ് ബഷീർ എംപി
മേപ്പയൂർ: നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ തകർത്ത് രാജ്യത്തെ വർഗ്ഗീയവൽക്കരിക്കാൻ കേന്ദ്ര ഭരണകൂടം ആസൂത്രിത ശ്രമങ്ങൾ നടത്തുമ്പോൾ അതിനെ ചെറുത്തു തോല്പിക്കാനുള്ള ബാധ്യത മുഴുവൻ രാജ്യ സ്നേഹികളൾക്കും മതേതര വിശ്വാസികൾക്കു മുണ്ടെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിങ്ങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി അഭിപ്രായപ്പെട്ടു.
സ്വര്‍ണം ഇലക്ട്രിക് ഫാനിനും കളിപ്പാവക്കും അകത്ത്; രണ്ടുപേര്‍ കരിപ്പൂരില്‍ പിടിയിലായി
ജനാധിപത്യ മൂല്യങ്ങളുടെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തിൽ മുസ് ലിംലീഗ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി.മുജീബ് അധ്യക്ഷത വഹിച്ചു.എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ് ഹബ് കീഴരിയൂർ, റഷീദ് വെങ്ങളം, എസ്.പി കുഞ്ഞമ്മദ്, എസ്.കെ അസ്സയിനാർ, സി.പി.എ അസീസ്, ഏ.വി.അബ്ദുല്ല, എം.കെ.അബ്ദുറഹ്മാൻ മാസ്റ്റർ, ടി.കെ.ഇബ്രാഹിം, പി.കെ.കെ.അബ്ദുല്ല, ടി.കെ.എ ലത്തീഫ് സി.പി.അബ്ദുല്ല എന്നിവർ സംസാരിച്ചു.












Click it and Unblock the Notifications