കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സർക്കാർ ബിജെപിക്ക് വഴങ്ങുന്നുവെന്ന് മുസ്ലീം ലീഗ്! വഖഫ് ബോർഡും പ്രശ്നമായി....

സാമ്പത്തിക സംവരണം വേണമെന്ന കേന്ദ്രസർക്കാർ നയത്തിന് ശക്തിപകരുന്നതാണ് സംസ്ഥാന സർക്കാരിന്റെ നടപടികളെന്നും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
എല്‍ഡിഎഫ് സര്‍ക്കാര്‍ BJPക്ക് വഴങ്ങുന്നുവെന്ന് മുസ്ലിംലീഗ് | Oneindia Malayalam

പാലക്കാട്/തിരുവനന്തപുരം: സാമ്പത്തിക സംവരണം നടപ്പാക്കാൻ ഉദ്ദേശിക്കുന്നതിലൂടെ സംസ്ഥാന സർക്കാർ ബിജെപിയുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കുകയാണെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ എംപി. സാമ്പത്തിക സംവരണം വേണമെന്ന കേന്ദ്രസർക്കാർ നയത്തിന് ശക്തിപകരുന്നതാണ് സംസ്ഥാന സർക്കാരിന്റെ നടപടികളെന്നും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു.

സ്വർണ്ണാഭരണങ്ങളിൽ കൃത്രിമം! കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ കുവൈത്ത് ശാഖയിൽ റെയ്ഡ്! സ്വർണ്ണാഭരണങ്ങളിൽ കൃത്രിമം! കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ കുവൈത്ത് ശാഖയിൽ റെയ്ഡ്!

മാളിലെ പാർക്കിംഗ് ഏരിയയിൽ നിൽക്കുമ്പോൾ ശ്രദ്ധിക്കുക! ആറു മാസം ഗർഭിണിയായ യുവതി കൊല്ലപ്പെട്ടത് ഇങ്ങനെമാളിലെ പാർക്കിംഗ് ഏരിയയിൽ നിൽക്കുമ്പോൾ ശ്രദ്ധിക്കുക! ആറു മാസം ഗർഭിണിയായ യുവതി കൊല്ലപ്പെട്ടത് ഇങ്ങനെ

സംവരണം ദാരിദ്ര്യനിർമ്മാജന പദ്ധതിയല്ല, സാമൂഹിക നീതി നടപ്പാക്കലാണെന്നും അദ്ദേഹം പാലക്കാട് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നടപ്പിലാക്കുമെന്ന് കഴിഞ്ഞദിവസത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. ദേവസ്വം ബോർഡ് നിയമനങ്ങളിൽ ഇത്തരത്തിൽ 10 ശതമാനം സംവരണം നൽകുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

പ്രതിഷേധം...

പ്രതിഷേധം...

ദേവസ്വം ബോർഡ് നിയമനങ്ങളിൽ മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നൽകുമെന്നാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇതോടൊപ്പം സർക്കാർ ഉദ്യോഗങ്ങളിൽ ഇത്തരക്കാർക്ക് സംവരണം നൽകണമെന്നതാണ് എൽഡിഎഫിന്റെയും സർക്കാരിന്റെയും നയമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ നീക്കത്തിനെതിരെയാണ് മുസ്ലീം ലീഗ് രംഗത്തെത്തിയിരിക്കുന്നത്.

കേന്ദ്രത്തിന്റെ നയം...

കേന്ദ്രത്തിന്റെ നയം...

സാമ്പത്തിക സംവരണം കൊണ്ടുവരുമെന്ന പ്രഖ്യാപനത്തോടെ സംസ്ഥാന സർക്കാർ ബിജെപിയുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുകയാണെന്നാണ് മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ എംപി പറഞ്ഞത്. സംവരണമെന്നാൽ ദാരിദ്ര്യ നിർമാർജന പദ്ധതിയല്ല, സാമൂഹിക നീതി നടപ്പാക്കലാണ്. സംവരണം തന്നെ എടുത്തുകളയണമെന്ന കേന്ദ്രസർക്കാർ വാദങ്ങൾക്ക് ശക്തിപകരുന്നതാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുസ്ലീംങ്ങൾ...

മുസ്ലീംങ്ങൾ...

വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെയും ഇടി മുഹമ്മദ് ബഷീർ പ്രതിഷേധമറിയിച്ചു. വഖഫ് ബോർഡിൽ അഴിമതിയുണ്ടെങ്കിൽ അത് തടയുന്നതിന് പിന്തുണ നൽകും, എന്നാൽ വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതിനോട് യോജിക്കില്ല. വഖഫ് ആക്ട് പ്രകാരം മുസ്ലീം വിഭാഗക്കാരെ മാത്രം നിയമിക്കാൻ കഴിയുന്നിടത്ത് പിഎസ് സി വഴി നിയമനം നടത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംവരണ വിഷയത്തിലും, വഖഫ് ബോർഡ് വിഷയത്തിലും സർക്കാരിന്റേത് അനാവശ്യ ഇടപെടലാണെന്നും ഇടി മുഹമ്മദ് ബഷീർ ആരോപിച്ചു.

കടകംപള്ളി...

കടകംപള്ളി...

എന്നാൽ ദേവസ്വം ബോർഡിൽ നടപ്പാക്കുന്നത് സാമ്പത്തിക സംവരണമല്ലെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്. മുന്നോക്ക വിഭാഗത്തിലെ പാവങ്ങൾക്ക് പത്ത് ശതമാനം സംവരണം നൽകാനാണ് തീരുമാനിച്ചത്. ഇതിനെ സാമ്പത്തിക സംവരണമായി പറയാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

English summary
et muhammed basheer against governments reservation policy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X