കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ സ്വയംഭരണ വകുപ്പ് സംയോജന നീക്കം അധികാര കേന്ദ്രീകരണത്തിനുള്ള കുറുക്കുവഴി: ഇടി മുഹമ്മദ് ബഷീര്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: തദ്ദേശ സ്വയംഭരണ വകുപ്പ് നീക്കം അധികാര കേന്ദ്രീകരണത്തിനുള്ള കുറുക്കുവഴിയാണന്നും സംയോജനം മൂലം ജീവനക്കാര്‍ക്കും പൊതുജനത്തിനും സര്‍ക്കാറിനുമുള്ള നേട്ടമെന്തെന്ന് വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ്രസ്താവിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് സംയോജന നീക്കം ഉപേക്ഷിക്കുക, അശാസ്ത്രീയ കരട് നിര്‍ദേശം തള്ളിക്കളയുക, അന്‍പത് ശതമാനം നേരിട്ട് നിയമനം നടത്താനുള്ള നീക്കം ഉപേക്ഷിക്കുക, ഓഫീസ് അറ്റന്‍ഡന്റുമാരുടെ പത്ത് ശതമാനം പ്രമോഷന്‍ ക്വാട്ട ഉറപ്പ് വരുത്തുക, എല്ലാ പഞ്ചായത്തിലും ജൂനിയര്‍ സൂപ്രണ്ട് തസ്തിക സൃഷ്ടിക്കുക, മുനിസിപ്പാലിറ്റികളുമായി ബന്ധപ്പെട്ട കുട്ടി അഹമ്മദ് കുട്ടി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക,

മുനിസിപ്പാലിറ്റികളില്‍ അക്കൗണ്ടന്റ്, അസിസ്റ്റന്റ് സെക്രട്ടറി തസ്തിക സൃഷ്ടിക്കുക, വി.ഇ.ഒ മാരെ തരംതാഴ്ത്താനുള്ള നീക്കം ഉപേക്ഷിക്കുക, എല്‍.എസ.ജി.ഡി യില്‍ അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍ രൂപീകരിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ഡി.എ കുടിശ്ശികകള്‍ ഉടന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സേ്റ്ററ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) മലപ്പുറം ജില്ലാ കമ്മിറ്റി കലക്രേ്ടറ്റിനു മുമ്പില്‍ നടത്തിയ കുത്തിയിരുപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരു അദ്ദേഹം.

 seu

പഞ്ചായത്ത് വകുപ്പ് ഉള്‍പ്പടെയുള്ളവയെ പഞ്ചാപത്ത് വകുപ്പാക്കി മാറ്റാനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുന്‍ നഗരകാര്യ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി എം.എല്‍.എ പ്രസ്താവിച്ചു. ജില്ലാ പ്രസിഡന്റ് കെ.അബ്ദുല്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ, മുന്‍ മന്ത്രി, മുസ്ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി അഡ്വ.യു.എ.ലത്തീഫ്, സെക്രട്ടറിമാരായ ഉമ്മര്‍ അറക്കല്‍, പി.കെ.സി അബ്ദുല്‍ റഹിമാന്‍, നൗഷാദ് മണ്ണിശ്ശേരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ് എ.എം.അബൂബക്കര്‍, വൈസ് പ്രസിഡന്റ് സി.എച്ച്.ജലീല്‍, സെക്രട്ടറിമാരായ എം.എ.മുഹമ്മദാലി, അബ്ദുള്ള കോഴിക്കോട്

, വിവിധ സംഘടനാ നേതാക്കളായ കെ.ടി.അമാനുള്ള (കെ.എസ്.ടി.യു), ഇസ്മായില്‍ (കെ.എച്ച്.എസ്.ടി.യു), വി.പി.ദിനേശ്, ഷൂക്കൂര്‍ (എന്‍.ജി.ഒ അസോസിയേഷന്‍), ടി.സി.അബ്ദുല്‍ ലത്തീഫ് (കെ.എ.ടി.എഫ്), റഷീദ് (കെ.എം.സി.എസ്.എ), പി.അസ്‌ലഹ് (എസ്.ജി.ഒ.യു), അബ്ദുല്‍ മജീദ് (കെ.പി.ഇ.ഒ), ആമിര്‍ കോഡൂര്‍, ഹമീദ് കുന്നുമ്മല്‍, സി.ലക്ഷ്മണന്‍, എന്‍.കെ.അഹമ്മദ്, വി.പി.സമീര്‍, കെ.കെ.ഹംസ, സലിം ആലിക്കല്‍, സി.ലക്ഷ്മണന്‍, മാട്ടി മുഹമ്മദ്, എ.കെ.ഷരീഫ്, യു.പി.വാഹിദ്, മുനീര്‍ റഹ് മാന്‍ വി.കെ, അബ്ദുറഹിമാര്‍ മുണ്ടോടന്‍, അനില്‍ കുമാര്‍ വള്ളിക്കുന്ന്, ടി.പി.ശശികുമാര്‍, ഷാഹിദ് റഫീഖ്, പി.പി.എം.അഷ്‌റഫ് പ്രസംഗിച്ചു.

English summary
et muhammed basheer criticizing kerala government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X