കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികൾ ആർക്കും വേണ്ടാത്തവരായി മാറിയോ? രൂക്ഷവിമർശനവുമായി ഇടി മുഹമ്മദ് ബഷീർ

  • By Aami Madhu
Google Oneindia Malayalam News

എറണാകുളം; സൗദിയിൽ പ്രതിസന്ധി അനുഭവിക്കുന്ന മലയാളികളുടെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് മുസ്ലീം ലീഗ് ദേശീയ ഓർഗനൈസിങ്ങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ എംപി. ഇക്കാര്യം ഉന്നയിച്ച് സൗദിയിലെ ഇന്ത്യൻ എംബസി , ഇന്ത്യയിലെ സൗദി എംബസി , വിദേശകാര്യ മന്ത്രാലയം അധികാരികൾക്കും കേരള മുഖ്യമന്ത്രിക്കും കത്തയച്ചതായും അദ്ദേഹം പറഞ്ഞു.

കോവിഡ് രോഗം നമ്മുടെ പ്രവാസികളെ ദിനം പ്രതി ദുരിതത്തിലേക്ക് തള്ളിവിടുകയാണ് , ദിനേനെ മരണപ്പെടുന്ന മലയാളികളുടെ എണ്ണം ആശങ്കപ്പെടുത്തുന്നു . ഇപ്പോഴും കേരളത്തിൽ കുറവ് മരണം മാത്രമേ നടന്നിട്ടുള്ളൂ എന്ന് അഭിമാനം കൊള്ളുന്ന സർക്കാറുകൾ , വിദേശത്ത് പൊലിയുന്ന ജീവനുകളെ കുറിച്ച് മിണ്ടുന്നില്ല , അവർ ആർക്കും വേണ്ടാത്തവരായി മാറിയോ ?

 et-159051

ഇനിയും കാത്തുനിന്നാൽ ഒരുപാട് മലയാളി കുടുംബങ്ങൾ അനാഥമാകും , കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണം, അവരെ ജീവനോടെ നമുക്ക് വേണം . ഒരു ചടങ്ങ് പോലെ നടത്താതെ കൂടുതൽ വിമാന സർവീസ് അനുവദിക്കണം , അനർഹരായ ആളുകൾ കടന്നുകൂടുന്നതും തടയണം . വളരെ കുറച്ചു പ്രവാസികൾ മാത്രമാണ് ഇതിനോടകം നാട്ടിലെത്തിയത്. കെ എം സി സി അടക്കം ചാർട്ടേർഡ് വിമാനങ്ങൾക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് , എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു അനുകൂല മറുപടിയും ലഭിക്കുന്നില്ല , അതിനും മാറ്റം വരണം .

കോവിഡ് ബാധിച്ചവരും അല്ലാത്തവരും ഒരുമിച്ചു തന്നെ ഒരേ റൂമിൽ തങ്ങേണ്ടി വരുന്നതും ഏറെ സങ്കടകരമാണ് . അതുപോലെ മറ്റുരോഗങ്ങൾക്ക് ചികിത്സ ലഭ്യമാകാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട് . അവിടുത്തെ സ്വകാര്യ ആശുപത്രികളെ കൂടി കോവിഡ് ചികിത്സക്കായി പരമാവധി ഉപയോഗപ്പെടുത്തണം

ഈ ആവശ്യങ്ങൾ എല്ലാ ഉന്നയിച്ച് സൗദിയിലെ ഇന്ത്യൻ എംബസി , ഇന്ത്യയിലെ സൗദി എംബസി , വിദേശകാര്യ മന്ത്രാലയം അധികാരികൾക്കും കേരള മുഖ്യമന്ത്രിക്കും മെയിൽ അയച്ചു . മുമ്പും ഈ വിഷയത്തിൽ സാധ്യമാകുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ രോഗം 105 ശതമാനം ഉയര്‍ന്നു; മെയ് 12ന് ശേഷം... കേന്ദ്രസര്‍ക്കാരിന്റെ ആ തീരുമാനത്തിന് ശേഷംകൊറോണ രോഗം 105 ശതമാനം ഉയര്‍ന്നു; മെയ് 12ന് ശേഷം... കേന്ദ്രസര്‍ക്കാരിന്റെ ആ തീരുമാനത്തിന് ശേഷം

മടങ്ങി വരുന്ന പ്രവാസികൾക്ക് ഇനി സൗജന്യ ക്വാറന്റൈന്‍ ഇല്ല! സർക്കാരിനെതിരെ വിടി ബൽറാംമടങ്ങി വരുന്ന പ്രവാസികൾക്ക് ഇനി സൗജന്യ ക്വാറന്റൈന്‍ ഇല്ല! സർക്കാരിനെതിരെ വിടി ബൽറാം

എറണാകുളത്ത് 5 പേർക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചവരിൽ കൊച്ചി തീര രക്ഷാ സേനയിലെ ഉദ്യോഗസ്ഥരുംഎറണാകുളത്ത് 5 പേർക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചവരിൽ കൊച്ചി തീര രക്ഷാ സേനയിലെ ഉദ്യോഗസ്ഥരും

English summary
ET muhammed basheer slams Pinarayi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X