ഇടി മുഹമ്മദ് ബഷീര്‍ വര്‍ഗീയവാദി: ആര്യാടന്‍

പൊന്നാനിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസിന്റെ സഹായം വേണോയെന്ന് ലീഗിന് തീരുമാനിക്കാം എന്നും ആര്യാടന്‍ പറഞ്ഞു. കുറ്റിപ്പുറത്തും മങ്കടയിലും മഞ്ചേരിയിലും തോറ്റത് ലീഗ് മറക്കരുത്. കൂടുതല്‍ സീറ്റ് കിട്ടാന്‍ വേണ്ടി ബഹളം വെച്ചിട്ട് കാര്യമില്ല.
കണ്ണൂരിലും വടകരയിലും ജയിച്ചത് കോണ്‍ഗ്രസാണെങ്കിലും പാറിയത് ലീഗിന്റെ കൊടിയാണ് എന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയാണ് ഇപ്പോഴത്തെ വിവാദത്തിന് തുടക്കം കുറിച്ചത്. തൊട്ടുപിന്നാലെ മുസ്ലീം ലീഗാണ് കോണ്‍ഗ്രസിന്റെ വിജയം തീരുമാനിക്കുന്നത് എന്നും അവകാശപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസിന്റെ സഹായമില്ലാതെ മത്സരിച്ചപ്പോള്‍ നിലമ്പൂരില്‍ ലീഗ് മൂന്നാം സ്ഥാനത്തായിപ്പോയത് ഓര്‍മയില്ലേ എന്നായിരുന്നു ആര്യാടന്‍ ഇതിനെ കളിയാക്കി ചോദിച്ചത്.
മുസ്ലിം ലീഗിനെ വിമര്‍ശിച്ച് കോണ്‍ഗ്രസിലെ കെ മുരളീധരനും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. മുന്നണി വേണമെന്നില്ലെങ്കില്‍ ലീഗിന് വേറെ വഴി നോക്കാം എന്നായിരുന്നു ലീഗിനോട് മുരളി പറഞ്ഞത്. ലീഗിന്റെ കൊടി പറക്കുന്നതില്‍ അസഹിഷ്ണുത തോന്നുന്നവര്‍ക്ക് വേറെ വഴി നോക്കാമെന്ന് പറഞ്ഞാണ് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഇതിനെ നേരിട്ടത്.












Click it and Unblock the Notifications