പൊന്നാനിയില്‍ ഇ ടി വിയര്‍ക്കും
പൊന്നാനി: എല്ലാവരും മലപ്പുറം മണ്ഡലത്തില്‍ ഇ അഹമ്മദിന്റെ സ്ഥാനാര്ത്ഥിത്വത്തെക്കുറിച്ചായിരുന്നു ആശങ്കപ്പെട്ടിരുന്നത്. പൊന്നാനിയില്‍ ഇ ടി മുഹമ്മദിന് സുരക്ഷിത മണ്ഡലം എന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ പൊന്നാനിയിലെ കാര്യങ്ങള്‍ മുസ്ലീം ലീഗിന് ഇത്തവണ അത്ര എളുപ്പമാകില്ല എന്നാണ് സൂചനകള്‍.
സിപിഎമ്മിന്റെ ഇടത് സ്വതന്ത്രന് മണ്ഡലത്തില്‍ നല്ല പ്രചാരണമാണ് നടത്തുന്നത്. ചെല്ലുന്നിടത്തൊക്കെ അത്യാവശ്യം ആള്‍ക്കൂട്ടവും ഉണ്ട്. മുഹമ്മദ് ബഷീറിന്റെ പ്രചാരണ കേന്ദ്രങ്ങലിലും ആളുകള്‍ക്ക് കുറവില്ല. പക്ഷേ അത് പൊന്നാനിയെ സംബന്ധിച്ച് ഒരു പുതിയ സംഭവം അല്ല.

ഇ ടി നേരിടുന്നത് ഇത്തവണ പല പ്രതിസന്ധികളെയാണ്. പണ്ട് താന്‍ മത്സരിച്ച് തോറ്റ തിരൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് പ്രധാന എതിര് സ്ഥാനാര്‍ത്ഥിയായ അബ്ദു റഹ്മാന് വരുന്നത്. തനിക്കെതിരെ പ്രയോഗിക്കാവുന്ന എല്ലാ ആയുധങ്ങളും എതിരാളി പ്രയോഗിക്കുമെന്നുറപ്പാണ്.
ദേശീയ പാത സ്ഥലം ഏറ്റെടുക്കലിന്റെ കാര്യത്തില്‍ മുസ്ലീം ലീഗിന്റെ നിലപാടിനെതിരെ ഭൂമി നഷ്ടപ്പെടുന്നവരുടെ വികാരം വലുതാണ്. ദേശീയ പാത കര്‍മസമിതിക്ക് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുണ്ട്. ഇവര്‍ പിടിക്കുന്ന ഓരോ വോട്ടും ലീഗിന്റേതായിരുക്കും.
എസ്ഡിപിഐയുടെ സ്ഥാനാര്‍ത്ഥിയാണ് അടുത്ത പ്രശ്നം. മണ്ഡലത്തില്‍ തങ്ങള്‍ക്ക് വ്യക്തമായ സ്വാധീനമുണ്ടെന്നാണ് അവരുടെ പ്രശ്നം. കഴിഞ്ഞ തവണ ലീഗിന്റെ പെട്ടിയില്‍ വീണ വോട്ടുകളായിരിക്കും ഇത്തവണ എസ്ഡിപിഐയും പിടിക്കുക. അബ്ദുള്‍ നാസര്‍ മദനിയുടെ പിഡിപി അനുകൂലികളും ഇത്തവണ ലീഗിന് വോട്ട് ചെയ്യാനുള്ള സാധ്യത കുറവാണ്. ലീഗില്‍ നിന്ന് പിണങ്ങിപ്പോയ് ആള് ആം ആദ്മി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു എന്നതും ഇ ടി മുഹമ്മദ് ബഷീറിന് വെല്ലുവിളിയാണ്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications