കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊന്നാനിയില്‍ ഇ ടി വിയര്‍ക്കും

  • By ബിനു ഫല്‍ഗുനന്‍
Google Oneindia Malayalam News

പൊന്നാനി: എല്ലാവരും മലപ്പുറം മണ്ഡലത്തില്‍ ഇ അഹമ്മദിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചായിരുന്നു ആശങ്കപ്പെട്ടിരുന്നത്. പൊന്നാനിയില്‍ ഇ ടി മുഹമ്മദിന് സുരക്ഷിത മണ്ഡലം എന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ പൊന്നാനിയിലെ കാര്യങ്ങള്‍ മുസ്ലീം ലീഗിന് ഇത്തവണ അത്ര എളുപ്പമാകില്ല എന്നാണ് സൂചനകള്‍.

സിപിഎമ്മിന്റെ ഇടത് സ്വതന്ത്രന്‍ മണ്ഡലത്തില്‍ നല്ല പ്രചാരണമാണ് നടത്തുന്നത്. ചെല്ലുന്നിടത്തൊക്കെ അത്യാവശ്യം ആള്‍ക്കൂട്ടവും ഉണ്ട്. മുഹമ്മദ് ബഷീറിന്റെ പ്രചാരണ കേന്ദ്രങ്ങലിലും ആളുകള്‍ക്ക് കുറവില്ല. പക്ഷേ അത് പൊന്നാനിയെ സംബന്ധിച്ച് ഒരു പുതിയ സംഭവം അല്ല.

et-muhammad-basheer

ഇ ടി നേരിടുന്നത് ഇത്തവണ പല പ്രതിസന്ധികളെയാണ്. പണ്ട് താന്‍ മത്സരിച്ച് തോറ്റ തിരൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് പ്രധാന എതിര്‍ സ്ഥാനാര്‍ത്ഥിയായ അബ്ദു റഹ്മാന്‍ വരുന്നത്. തനിക്കെതിരെ പ്രയോഗിക്കാവുന്ന എല്ലാ ആയുധങ്ങളും എതിരാളി പ്രയോഗിക്കുമെന്നുറപ്പാണ്.

ദേശീയ പാത സ്ഥലം ഏറ്റെടുക്കലിന്റെ കാര്യത്തില്‍ മുസ്ലീം ലീഗിന്റെ നിലപാടിനെതിരെ ഭൂമി നഷ്ടപ്പെടുന്നവരുടെ വികാരം വലുതാണ്. ദേശീയ പാത കര്‍മസമിതിക്ക് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുണ്ട്. ഇവര്‍ പിടിക്കുന്ന ഓരോ വോട്ടും ലീഗിന്റേതായിരുക്കും.

എസ്ഡിപിഐയുടെ സ്ഥാനാര്‍ത്ഥിയാണ് അടുത്ത പ്രശ്‌നം. മണ്ഡലത്തില്‍ തങ്ങള്‍ക്ക് വ്യക്തമായ സ്വാധീനമുണ്ടെന്നാണ് അവരുടെ പ്രശ്‌നം. കഴിഞ്ഞ തവണ ലീഗിന്റെ പെട്ടിയില്‍ വീണ വോട്ടുകളായിരിക്കും ഇത്തവണ എസ്ഡിപിഐയും പിടിക്കുക. അബ്ദുള്‍ നാസര്‍ മദനിയുടെ പിഡിപി അനുകൂലികളും ഇത്തവണ ലീഗിന് വോട്ട് ചെയ്യാനുള്ള സാധ്യത കുറവാണ്. ലീഗില്‍ നിന്ന് പിണങ്ങിപ്പോയ് ആള്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു എന്നതും ഇ ടി മുഹമ്മദ് ബഷീറിന് വെല്ലുവിളിയാണ്.

English summary
ET Muhammad Basheer will sweat for victory at Ponnani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X