Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഎജി റിപ്പോർട്ട്: ധനമന്ത്രി അവകാശലംഘനം നടത്തിയിട്ടില്ലെന്ന് എത്തിക്‌സ് കമ്മിറ്റി

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് പരസ്യപ്പെടുത്തിയ സംഭവത്തിൽ ധനമന്ത്രി തോമസ് ഐസക്ക് അവകാശലംഘനം നടത്തിയിട്ടില്ലെന്ന് എത്തിക്‌സ് കമ്മിറ്റി. സംഭവവുമായി ബന്ധപ്പെട്ട മൊഴികളും തെളിവും എത്തിക്‌സ് കമ്മിറ്റി പരിശോധിച്ചിട്ടുണ്ട്. അതേ സമയം റിപ്പോർട്ട് തയാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകിയിട്ടുണ്ട്. 13ന് അന്തിമ റിപ്പോർട്ട്തയാറാക്കും. ഈ റിപ്പോർട്ടായിരിക്കും അടുത്തയാഴ്ച നിയമസഭയിൽ വയ്ക്കുന്നത്.

നിയമസഭയിൽ വയ്ക്കും മുൻപ് സിഎജി റിപ്പോർട്ട് പരസ്യപ്പെടുത്തിയ ധനമന്ത്രിയുടെ നടപടി സഭാ അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു വി ഡി സതീശൻ ഉന്നയിച്ച പരാതി. വി ഡി സതീശൻ എത്തിക്സ് കമ്മറ്റിക്ക് മുമ്പാകെ ഐസക്കിനെതിരേ ഇത് സംബന്ധിച്ച് തെളിവ് നൽകിയിരുന്നു.

 thomas-issaac-13

അതീവരഹസ്യമായി സൂക്ഷിക്കേണ്ട സിഎജി റിപ്പോർട്ട് ധനമന്ത്രി ചോർത്തി മാധ്യമങ്ങൾക്ക് നൽകി. ഇതുമായി ബന്ധപ്പെട്ട് ചാനലുകളിലടക്കം നടന്ന ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. സഭാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവും ചട്ടലംഘനവുമാണിതെന്നുമായിരുന്നു സംഭവത്തോടെ ഉയർന്നുവന്ന ആരോപണം. ഇതിന് പിന്നാലെയാണ് സംഭവത്തിൽ അന്വേഷണം ആരംഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+