എംഎൽഎയെ അയോഗ്യനാക്കാനുള്ള അധികാരം എത്തിക്സ് കമ്മിറ്റിക്ക് ഇല്ല; വിഡി സതീശൻ
കേസിൽ പ്രതിയായ എംഎൽഎയുടെ നിയമസഭാംഗത്വം കളയാൻ എത്തിക്സ് കമ്മിറ്റിക്കോ നിയമസഭയ്ക്കോ അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി ഉയർന്നപ്പോൾ തന്നെ സംഘടന തലത്തിൽ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചിരുന്നുവെന്നും വിഡി സതീശൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോടാണ് പ്രതികരണം.
'എത്തിക്സ് കമ്മിറ്റിക്ക് എംഎൽഎയെ അയോഗ്യനാക്കാനുള്ള അധികാരമില്ല. കേസിൽ പ്രതികളായിട്ടുള്ള എത്ര എംഎൽഎാരുണ്ട്. മുകേഷ് എംഎൽഎ ഒരു റേപ്പ് കേസിൽ പ്രതിയല്ലേ, കേസിൽ പ്രതികളായിട്ടുള്ള എംഎൽഎയെ എത്തിക്സ് കമ്മിറ്റി കൂടി അയോഗ്യരാക്കണം എന്ന് പറയുന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ല .അതിനുള്ള അധികാരം എത്തിക്സ് കമ്മിറ്റിക്കും ഇല്ല നിയമസഭയക്കും ഇല്ല. അങ്ങിനെയൊരു കീഴ്വഴക്കം ഉണ്ടാക്കാൻ പാടില്ല. ഈ കേസിൽ മാത്രമല്ല, പൊതു നിലപാടാണത്.

അങ്ങിനെയൊരു കീഴ്വഴക്കം ഉണ്ടായാൽ ആർക്കെതിരെ വേണമെങ്കിലും കേസ് എടുത്ത് അയാളെ നിയമസഭയിൽ നിന്ന് പുറത്താക്കണം എന്ന് എത്തിക്സ് കമ്മിറ്റിയിൽ ഭൂരിപക്ഷം ഉണ്ടാക്കി പാസാക്കിയിട്ട് പുറത്താക്കാല്ലോ. പാലക്കാട് എംഎൽഎയുടെ കാര്യത്തിൽ ഞങ്ങൾ ശക്തമായ തീരുമാനം എടുത്ത് അദ്ദേഹത്തെപാർട്ടിയിൽ നിന്ന് പുറത്താക്കി. പക്ഷെ നി പ്രതിയായ ഒരാളുടെ നിയമസഭാ അംഗത്വം കളയാൻ പാടില്ല.
ആന്റണി രാജു കുറ്റക്കാരനെന്ന് തെളിഞ്ഞതിനാൽ അയാളെ അയോഗ്യനാക്കാൻ നിയമമുണ്ട്.എല്ലാ എംഎൽഎമാരും കേസിൽ പ്രതികളാണ്. എന്ുവെച്ച് എല്ലാവരെയും ഡിസ്ക്വാളിഫൈ ചെയ്യുമോ.ഏത് കേസിൽ പ്രതിയായാലും അവരെ നീക്കം ചെയ്യണമെന്ന് ഒരു ഭരണ മുന്നണി തീരുമാനിച്ചാൽ പ്രതിപക്ഷം എന്തുചെയ്യും
ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിയ്ക്ക് മീതെ മുഖ്യമന്ത്രിയുടെ ആഫീസ് അനാവശ്യമായ സമ്മർദ്ധം ചെലുത്തുന്നു, കേസ് അന്വേഷണം മന്ദഗതിയിലായി, കേസിലെ പ്രതികൾ ഒന്നൊന്നായി ജാമ്യം എടുക്കുകയാണ്. സുപ്രീം കോടതി വരെ ജാമ്യം കൊടുക്കാത്ത കേസാണ്. അയ്യപ്പന്റെ സ്വർണം കെട്ടിട്ട് ജാമ്യത്തിന് വരുന്നോ എന്ന് സിപിഎം നേതാക്കളോട് സുപ്രീം കോടതിയാണ് ചോദിച്ചത്. എന്നിട്ട് സുപ്രീം കോടതിയും ഹൈക്കോടതിയും ജാമ്യം കൊടുക്കാത്ത പ്രതികൾക്ക് സ്റ്റാറ്യൂട്ടറി ജാമ്യം കിട്ടിയ പുറത്തിറങ്ങാനുള്ള അവസരം ഉണ്ടാക്കി കൊടുത്തത് എസ്ഐടിയാണ്. അത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശാനുസരണമാണ്.
ഒരു മാസവും 9 ദിവസുമാണ് ചെന്നൈയിലേക്ക് ദ്വാരപാലക ശിലപം കൊണ്ടുപോയത്. അത് വ്യാജൻ ഉണ്ടാക്കാൻ വേണ്ടിയെടുത്ത സമയമാണ്. വ്യാജനെ അത് കോടീശ്വരന് വിറ്റു എന്ന് കോടതി പറഞ്ഞില്ലേ, കോടതി അത് ശരി വയക്കുകയും ചെയ്തു .അതായത് ഒറിജിനൽ ഇവിടെ കോടീശ്വരന് വിറ്റിട്ട് വ്യാജ ചെമ്പുപാളി ഉണ്ടാക്കിയിട്ടാണ് സ്വർണം പൂശാൻ കൊണ്ടുപോയത്. എത്ര കൊടും ക്രൂര കൃത്യമാണ്, എന്ത് കൊള്ളയാണത്. ഒറിജിനൽ വിറ്റിരിക്കുകയാണ്, കോടിക്കണക്കിന് രൂപയ്ക്ക് വെറും സ്വർണം അല്ല വിറ്റിരിക്കുന്നത്. കോടിക്കണക്കിന് രൂപയ്ക്ക് ഒറിജിനൽ വിറ്റിട്ട് വ്യാജൻ ഉണ്ടാക്കിയിട്ട്, വ്യാജ ചെമ്പ് ഉണ്ടാക്കിയിട്ട് അത് പൂശാൻ കൊണ്ടുപോയി. ഞങ്ങൾ പറഞ്ഞു ,കോടതിയും പറഞ്ഞു ,കോടതി അത് ശരി വെച്ചു', അദ്ദേഹം പ്രതികരിച്ചു.












Click it and Unblock the Notifications