Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവം; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

ഏറ്റുമാനൂർ: പാറോലിക്കലിൽ യുവതിയും മക്കളായ രണ്ട് പെൺകുട്ടികളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തൊടുപുഴ ചുങ്കം വലിയ പറമ്പിൽ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂർ എസ് എച്ച് ഒ എ എസ് അൻസലിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡയിൽ എടുത്തത്.

ഭാര്യയയേും മക്കളേയും ആത്മഹത്യയിലേക്ക് തള്ളിവിട്ടതിൽ നോബിക്ക് പങ്കുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇതിനായി നോബിയെ വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ് വെള്ളിയാഴ്ച പുലർച്ചെയാണ് നോബിയുടെ ഭാര്യ ( 43 ) മക്കളായി അലീന എലിസബത്ത് നോബി ( 11 ), ഇവാന മരിയ നോബി ( 10 ) എന്നിവർ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.

police

സംഭവം ദിവസം പുലർച്ചെ 5. 24 ന് പള്ളിയിൽ പോവുകയാണെന്ന് പറഞ്ഞ് പോയ ഷൈനിയേയും മക്കളേയും പിന്നീട് ട്രെയിൻ തട്ടിയ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇവരുടെ മൃതദേഹം പാറോലിക്കലിലെ വീട്ടിലെത്തിച്ച സമയത്തും പിന്നീട് തൊടുപുഴയിലെ ഇടവക പള്ളിയിലെത്തിച്ചപ്പോഴും നാട്ടുകാരും ബന്ധുക്കളും പ്രതിഷേധം ഉയർത്തിയിരുന്നു. സംഭവത്തിൽ ഭർത്താവിന്റെയും കുടുംബത്തിന്റെയും പങ്ക് അന്വേഷിക്കണെമന്നാവശ്യപ്പെട്ട് ഷൈനിയുടെ ബന്ധുക്കളും രം​ഗത്തെത്തിയിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഷൈനി പോലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടന്നുവരുന്നതിനിടയിലാണ് ആതമഹത്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+