വിഎസ്സിനെ പ്രശംസിച്ച് ആര്യാടന്
തിരുവനന്തപുരം: പിണറായി വിജയന് മുമ്പ് പറഞ്ഞതിനെ കുറ്റം പറയാന്‍ പറ്റില്ല. മറ്റ് പലര്‍ക്കും പാര്‍ട്ടിക്ക് പുറത്തു നിന്നുള്ള, ബൂര്‍ഷ്വാസികള്‍ അടക്കമുള്ളവരുടെ പിന്തുണ ലഭിച്ചപ്പോള്‍ തനിക്ക് പാര്‍ട്ടിയുടെ പിന്തുണയാണ് ലഭിച്ചത് എന്നായിരുന്നു പിണറായി പറഞ്ഞത്. ലാവലിന്‍ കേസില്‍ കുറ്റ വിമുക്തനാക്കപ്പെട്ടതിന് ശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ ആണ് പിണറായി വിഎസ്സിനെ കൊള്ളിച്ച് ഇങ്ങനെ പറഞ്ഞത്.
പിണറായി വിജയന് അന്ന് പറഞ്ഞത്, ഇപ്പോഴിതാ വീണ്ടും വന്നു ഭവിച്ചിരിക്കുന്നു. വിഎസ് അച്യുതാനന്ദനെ പ്രശംസിച്ചുകൊണ്ട് വൈദ്യുതി വകുപ്പ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആയ ആര്യാടന് മുഹമ്മദ് ആണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ജനങ്ങള്‍ക്ക് വിഎസ്സില്‍ വിശ്വാസമുണ്ട് എന്നാണ് ആര്യാടന് പറഞ്ഞത്. പ്രമാണിയായ കമ്യൂണിസ്റ്റ് എന്നും വിശേഷിപ്പിച്ചു. മറ്റ് കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ഒരു പാരകൂടി ആര്യാടന് വച്ചു. ജീവിച്ചിരിക്കുന്ന കമ്യൂണിസ്റ്റുകാരില്‍ മാന്യനായ കമ്യൂണിസ്റ്റാണ് വിഎസ് എന്നാണ് ആര്യാടന് പറഞ്ഞത്.
പാര്‍ട്ടിക്കുള്ളില്‍ വിഎസ് തെറ്റ് ചെയ്തിട്ടുണ്ടോ എന്നതൊന്നും നാട്ടുകാര്‍ക്ക് പ്രശ്നമല്ല. ജനങ്ങള്‍ക്ക് വിശ്വാസമുള്ള നേതാവ് തന്നെയാണ് വിഎസ് അച്യുതാനന്ദന് എന്നും ആര്യാടന് പറഞ്ഞു.
'വരയില്‍ വിരിയുന്ന വിഎസ്' എന്ന കെബി ഹരികുമാറിന്റെ കാര്‍ട്ടൂണ്‍ സമാഹാരം തിരുവനന്തപുരം വിജെടി ഹാളില്‍ പ്രകാശനം ചെയ്യുകയായിരുന്നു ആര്യാടന്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications