യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ വിജയം കൈവിട്ടത് അവസാന നിമിഷം, റഷ്യയുടെ ഭാഗ്യം
പാരിസ്: റഷ്യയെ തകര്‍ത്ത് ആദ്യ മത്സരതം വിജയത്തോടെ തുടങ്ങാമെന്ന് കരുതിയ ഇംഗ്ലണ്ടിന് പിഴച്ചു. അവസാന നിമിഷം പിറന്ന ഗോളില്‍ മത്സരം സമനിലയില്‍ അവസാനിച്ചു.
മികച്ച പ്രകടനം പുറത്തെടുത്ത ഇംഗ്ലണ്ടിന് പക്ഷേ റഷ്യയുടെ ഗോള്‍വല കുലുക്കാന്‍ ഏറെ പണിപ്പെടേണ്ടിവന്നു. ആദ്യപകുതിയില്‍ ഗോളൊന്നും വീണില്ല.
രണ്ടാം പകുതിയില്‍ പക്ഷേ ഇരു ടീമുകളും ആക്രമിച്ച് കളിയ്ക്കാന്‍ തുടങ്ങി. 73-ാം മിനിട്ടില്‍ റഷ്യയുടെ ഗോള്‍വല കുലുക്കി ഇംഗ്ലണ്ട് പ്രതീക്ഷയ്ക്ക് നിറംവച്ചു. ഒരു കിടിലന്‍ ഫ്രീ കിക്കിലൂടെ എരിക് ഡീര്‍ ആണ് ഗോള്‍ നേടിയത്.

ഇതോടെ റഷ്യയുടെ ആക്രമണത്തിന് മൂര്‍ച്ച കൂടി. പലതവണ ഇംഗ്ലണ്ടിന്റെ ഗോള്‍മുഖത്ത് അവര്‍ ആസങ്ക സൃഷ്ടിച്ചു. 90 മിനിട്ട് പൂര്‍ത്തിയാകുമ്പോഴും ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നില്‍ തന്നെ ആയിരുന്നു. എന്നാല്‍ ഇഞ്ചുറി ടൈമിലെ ആദ്യ മിനിട്ടില്‍ തന്നെ റഷ്യ ഇംഗ്ലണ്ടി പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കി.
ക്രിസ് സ്മാളിങ്ങിന്റെ ഫ്രീ കിക്ക് വാസ്ലി ബെരെസുസ്‌കി ഒരു തകര്‍പ്പന്‍ ഹഡ്ഡറിലൂടെ വലയിലെത്തിച്ചു. മത്സരം 1-1 ന് സമനിലയില്‍ അവസാനിച്ചു.
മൂന്ന് മത്സരങ്ങളാണ് ജൂണ്‍ 11 ന് യൂറോ കപ്പില്‍ ഉണ്ടായിരുന്നത്. തങ്ങളുടെ ആദ്യ യൂറോ കപ്പ് മത്സരത്തില്‍ വെയില്‍സ് സ്ലൊവോക്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചു. അല്‍ബേനിയയ്‌ക്കെതിരെയുള്ള മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്റ് ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം നേടി.
ജൂണ്‍ 12 ന് മൂന്ന് മത്സരങ്ങളാണ് ഉള്ളത്. തുര്‍ക്കി ക്രൊയേഷ്യയേയും പോളണ്ട് നോര്‍ത്തേണ്‍ അയര്‍ലണ്ടിനേയും ജര്‍മനി ഉക്രെയ്‌നേയും നേരിടും.












Click it and Unblock the Notifications