കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാഗ്യം തുണച്ച പോര്‍ച്ചുഗല്‍, പരുക്കേറ്റ ജര്‍മ്മനി; പൊരുതാനുറച്ച് ഫ്രാന്‍സും വെയില്‍സും!!!

  • By Vishnu
Google Oneindia Malayalam News

വെയില്‍സ്: യൂറോ കപ്പുയരാന്‍ ഇനി വെറും മൂന്ന് മത്സരങ്ങളുടെ ദൂരം മാത്രം. കപ്പില്‍ മുത്തമിടുന്നതാരാകും. സെമി ഫൈനല്‍ ആരംഭിക്കാനിരിക്കെ ഫുഡ്‌ബോള്‍ പ്രേമികളെല്ലാം ആവേശത്തിലാണ്. ഭാഗ്യത്തിന്റെ ചുമലിലേറി സെമിയിലെത്തിയ പോര്‍ച്ചുഗല്ലും പരുക്കിന്റെ പിടിയിലകപ്പെട്ട ജര്‍മ്മനിയും ഉഴപ്പ് മറന്ന ഫ്രാന്‍സും ഫീനിക്‌സ് പക്ഷിയേപ്പോലെ ഉയര്‍ത്തെഴുനേറ്റ വെയില്‍സും ഫൈനല്‍ പ്രതീക്ഷയിലാണ്. വെയില്‍സിന്‍റെ ചരിത്രത്തില്‍ ഏറ്റവും വലിയ മത്സരമാണ് പോര്‍ച്ചുഗലുമായുള്ള സെമി ഫൈനല്‍.

യൂറോ സെമി ഫൈനല്‍ മത്സരങ്ങള്‍ ഫുഡ്‌ബോള്‍ പ്രേമികള്‍ക്ക് വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ്. ലോക ചാംപ്യന്‍മാരായ ജര്‍മ്മനിയും ആഥിതേയരായ ഫ്രാന്‍സും പോര്‍ച്ചുഗലും വെയില്‍സും സെമിയില്‍ ഏറ്റുമുട്ടും. ഫ്രാന്‍സിനിത് അഭിമാനപോരാട്ടമാണ്.

Euro cup 2016

ജര്‍മ്മനിക്ക് ചംപ്യന്‍മാരുടെ പ്രകടനം കാഴ്ച്ച വച്ചേ മതിയാകു. അതുകൊണ്ട് തന്നെ യൂറോ കപ്പില്‍ ഇത് വരെ കണ്ട ശൈലിയായിരിക്കില്ല സെമിയില്‍ കളത്തില്‍ കാമാന്‍ കഴിയുക. പോര്‍ച്ചുഗല്ലിനും വെയില്‍സിനും പോരാട്ടത്തിന് വീര്യം കൂടും. റയല്‍ മാഡഡ്രിഡിലെ താരങ്ങളാണ് ഇരു ടീമുകളിലെയും നായകന്‍മാര്‍. സഹതാരങ്ങളായ ക്രിസ്റ്റിയാനോയും ഗെരത് ബെയ്‌ലും സ്വന്തം രാജ്യത്തിന് വേണ്ടി പോരാടുമ്പോള്‍ വീര്യം കൂടും.

ലോകചാംപ്യന്മാരാണെങ്കിലും ജര്‍മ്മനി സെമി ഫൈനലിലേക്കിറങ്ങുന്നത് ആശങ്കകളോടെയാണ്. പരിക്കിന്റെ പിടിയിലാണ് ജര്‍മ്മനി. സ്‌ട്രൈക്കര്‍ മരിയോ ഗോമസ്, മിഡ്ഫീല്‍ഡര്‍ സാമി ഖെദീര, സാസ്റ്റിന്‍ ഷാന്‍സ്റ്റീഗര്‍, മാറ്റ് ഹമ്മല്‍സ് തുടങ്ങി ജര്‍മ്മനിയുടെ തുറുപ്പ് ചീട്ടുകളെല്ലാം ടീമിന് പുത്താണ്. ഇറ്റലിയെ തകര്‍ത്ത ടീമുമായി ജര്‍മ്മനിക്ക് ഫ്രാന്‍സിനെതിരെ ഇറങ്ങാനാവില്ലെന്നുറപ്പാണ്.

മരിയോ ഗോമസ് എന്ന അക്രമണകാരി പരിക്കിന്റെപിടിയിലായപ്പോള്‍ തന്നെ ജര്‍മ്മിനി നിരാശയിലാണ്. ഫ്രാന്‍സിനാണ് മുന്‍തൂക്കമെന്ന് ജര്‍മ്മന്‍ കോച്ച് തന്നെ പറയുന്നു. ഫ്രാന്‍സാകട്ടെ തുടക്കത്തിലെ അലസത മാറി മികച്ച ഫോമിലാണ്. ഐസ്‌ലന്‍ഡിനെ തകര്‍ത്ത ആവേശത്തില്‍ സെമിയിലേക്കിറുങ്ങുന്ന ഫ്രാന്‍സിനാണ് കളിയില്‍ മുന്‍തൂക്കം. അന്റോയ്ന്‍ ഗ്രീസ്മന്‍, ഒളിവര്‍ ജിരൂദ്, ദിമിത്രി പായെറ്റ്, എന്‍ഗോലെ കാന്തെ എന്നിവരുടെ മികച്ച ഫോം ഫ്രാന്‍സിന് കരുത്ത് പകരും.

പോര്‍ച്ചുഗല്‍ വെയില്‍സ് മത്സരം പ്രവചനങ്ങള്‍ക്കതീതമായിരിക്കും. യൂറോകപ്പില്‍ ഒറ്റ മത്സരത്തില്‍ പോലും പോര്‍ച്ചുഗലിന് കളിച്ച് ജയിക്കാനായില്ല. അധികസമയത്ത് ഭാഗ്യം തുണച്ച്ത് കൊണ്ട് മാത്രം സെമിയിലെത്തുകയായിരുന്നു പോര്‍ച്ചുഗല്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മോശം പ്രകടനവും ടീമിന്റെ ഒത്തൊരുമയില്ലായ്മയും പോര്‍ച്ചുഗല്ലിനെ സമ്മര്‍ദ്ദത്തിലാഴ്ത്തി. എന്നാല്‍ കഴിഞ്ഞ 12 രാജ്യാന്തര മത്സരങ്ങളില്‍ പോര്‍ച്ചുഗല്‍ വലിയ പരാജയം നേരിട്ടിട്ടില്ല. സെമിയില്‍ യഥാര്‍ത്ഥ ഫോമിലേക്ക് മടങ്ങി ആഞ്ഞടിക്കുമെന്ന് തന്നെയാണ് കോച്ച് പറയുന്നത്.

വെയില്‍സിന്റെ നായകന്‍ ഗെരത് ബെയല്‍ വെയില്‍സിനെ മികച്ച ടീമാക്കി മാറ്റിയിരിക്കുന്നു. നായകന്റെ തോളിലേറിയല്ല വെയില്‍സ്, എല്ലാ കളിക്കാരുടെയും കഴിവിന്റെ ബലത്തിലാണ് വെയില്‍സ് സെമിയിലെത്തിയിരിക്കുന്നത്. പോര്‍ച്ചുഗല്‍ വെയില്‍സ് മത്സരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗരെത് ബെയ്‌ലും തമ്മിലുള്ള പോരാട്ടം കൂടിയാകുമെന്നത് ഉറപ്പാണ്.

English summary
Wales are preparing for the biggest game in their history when they play Portugal .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X