കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്തെ ആറ് ജില്ലകളില്‍ വൈദ്യുത വാഹന ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍; കമ്പനികളെ തിരഞ്ഞെടുക്ക് കെഎസ്ഇബി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ അർഹരായ അര ഡസനിലധികം കമ്പനികൾ അവസാനവട്ട പട്ടിക പുറത്തിറക്കി കെഎസിഇബി. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഏജൻസികളില്‍ നിന്നും ബോര്‍ഡ് നേരത്ത് അപേക്ഷ ക്ഷണിച്ചിരുന്നു. അപേക്ഷ സമര്‍പ്പിച്ചവരില്‍ നിന്നും എട്ട് കമ്പനികളെയാണ് ബോര്‍ഡ് തിരഞ്ഞെടുത്തത്. ഇതില്‍ രണ്ടെണ്ണം കേരള ആസ്ഥാനമായുള്ള കമ്പനികളാണ്. മുംബൈ ആസ്ഥാനമായുള്ള ടാറ്റ പവർ കമ്പനി ലിമിറ്റഡും പട്ടികയില്‍ ഉൾപ്പെടുന്നു.

ബ്രിഡ്ജ് വേ മോട്ടോഴ്സ് എൽ‌എൽ‌പി, കോഴിക്കോട്, എക്‌സികോം പ്രൈവറ്റ് ലിമിറ്റഡ് ഗുഡ്ഗാവ് (കൺസോർഷ്യം), ഒകായ പവർ പ്രൈവറ്റ് ലിമിറ്റഡ്, ന്യൂഡൽഹി, ഇൻഡസ് മോട്ടോർ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, കാലിക്കട്ട് ആൻഡ് ഡെൽറ്റ ഇലക്ട്രോണിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ചെന്നൈ (കൺസോർഷ്യം), ട്രിനിറ്റി ക്ലീൻ ടെക് പ്രൈവറ്റ് ലിമിറ്റഡ്, തെലങ്കാന, എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് ദില്ലി തുടങ്ങിയവാണ് തിരഞ്ഞെടുക്കപ്പെട്ട കമ്പനികള്‍.

 electric-vehicles

സെക്രട്ടേറിയറ്റ് കോമ്പൗണ്ടിൽ അടുത്തിടെ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ തുറന്നു. ഇലക്ട്രിക് വാഹനങ്ങൾ സുഗമമായി നടപ്പാക്കാനുള്ള ആദ്യപടിയായിയായിട്ടാണ് കെ‌എസ്‌ഇബി തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ചാർജിംഗ് സെന്ററുകൾ ആരംഭിക്കുന്നത്. ഈ സ്റ്റേഷനുകളെല്ലാം കെ‌എസ്‌ഇബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലാവും പ്രവര്‍ത്തിക്കുക.

അടുത്ത ഘട്ടത്തില്‍ തിരഞ്ഞെടുത്ത ഏജൻസികളുമായി ചേർന്ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 64 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് ബോർഡ് പദ്ധതിയിടുന്നത്. ഇതിൽ 33 ഇവി ചാർജിംഗ് സ്റ്റേഷനുകൾ സർക്കാർ / തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും കീഴിൽ ഭൂമിയിൽ വരും. 20 എണ്ണം കെ‌എസ്‌ഇബി സ്ഥലത്തും ബാക്കി 11 സ്വകാര്യ ഭൂമിയിലുമായിരിക്കും സ്ഥാപിക്കുക.

English summary
EV charging stations; kseb shortlists 8 agencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X