5 മണി കഴിഞ്ഞു, ബെവ് ക്യൂ ആപ്പിന്റെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ! കാത്തിരുന്ന് മുഷിഞ്ഞ് ആളുകൾ!
തിരുവനന്തപുരം: മദ്യവിതരണത്തിനായി ഓണ്‍ലൈനില്‍ സംവിധാനമുണ്ടാക്കും എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് മുതല്‍ കാത്തിരിപ്പിലായിരുന്നു ആളുകള്‍. ഒടുവില്‍ ആപ്പിന് ബെവ് ക്യൂ എന്ന് പേരിട്ടത് മുതല്‍ പ്ലേസ്റ്റോറില്‍ ഡൗണ്‍ലോഡ് ചെയ്യാനുളള കാത്തിരിപ്പായി. ഇന്ന് വൈകിട്ട് 5 മണി മുതല്‍ ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാകും എന്നാണ് എക്സൈസ് വകുപ്പ് മന്ത്രിയടക്കം അറിയിച്ചത്.
അഞ്ച് മണിയാകുന്നതും നോക്കി ഇരുന്നവര്‍ക്ക് നിരാശ മാത്രം ബാക്കി. 5 മണി കഴിഞ്ഞ് 6 മണിയായിട്ടും ആപ്പിന്റെ പൊടി പോലും ഇല്ല കണ്ട് പിടിക്കാന്‍. 5 മണിക്ക് ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കുമെന്നും 6.30 മുതല്‍ ആപ്പിന്റെ പ്രവര്‍ത്തനം തൃപ്തികരമാണോ എന്ന് അറിയാം എന്നുമാണ് നിര്‍മ്മാതാക്കളായ ഫെയര്‍ കോഡ് ടെക്നോളജീസ് അറിയിച്ചത്. എന്നാല്‍ ആപ്പ് കാണാത്തതോടെ ആളുകള്‍ അക്ഷമരായിരിക്കുകയാണ്.
Recommended Video

ആപ്പ് എവിടെ എന്ന ചോദ്യം ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ചോദിച്ച് തുടങ്ങി. മാത്രമല്ല ട്രോളുകളും ഇതിനകം ഇറങ്ങിക്കഴിഞ്ഞു. രാത്രി 10 മണിയോടെ പ്ലേ സ്റ്റോറില്‍ ആപ് ലഭ്യമായേക്കും. ഗൂഗിള്‍ റിവ്യൂ വൈകുന്നതാണ് ആപ് പ്ലേ സ്റ്റോറിലെത്താന്‍ വൈകുന്നതിന് കാരണം. എസ്എംഎസ് വഴി ബുക്ക് ചെയ്തവര്‍ വീണ്ടും ബുക്ക് ചെയ്യേണ്ടതായി വരും.
ബാര്‍, ബിവറേജുകള്‍ എന്നിവ വഴി മദ്യവില്‍പ്പന നടത്തുന്നതിനുളള ടോക്കണ്‍ സംവിധാനമാണ് ബെവ് ക്യൂ ആപ്പ് വഴി തയ്യാറാക്കിയിരിക്കുന്നത്. ആ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ആളുകള്‍ക്ക് ടോക്കണെടുക്കാവുന്നതാണ്. ടോക്കണില്ലാത്തവര്‍ക്ക് മദ്യം ലഭിക്കില്ല.
വ്യാഴാഴ്ച രാവിലെ 9 മണി മുതല്‍ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കും എന്നാണ് മന്ത്രി ടിപി രാമകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെ ആളുകള്‍ക്ക് ബെവ് ക്യൂ ആപ്പ് ഉപയോഗിച്ച് ടോക്കണെടുക്കാം. 5 പേരെ മാത്രമാണ് ഒരു സമയം ക്യൂവില്‍ അനുവദിക്കുക. ടോക്കണില്‍ പറയുന്ന സമയത്ത് തന്നെ എത്തി മദ്യം വാങ്ങണം. ഇല്ലെങ്കില്‍ മദ്യം ലഭിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ ആയിരിക്കും മദ്യവില്‍പ്പന നടക്കുക.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications