കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പകര്‍ച്ച വ്യാധികള്‍ പടരുന്നതിനിടയിലും അനധികൃത കച്ചവടവും പഴകിയ ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പനയും പേരാമ്പ്രയില്‍ രണ്ട് കടകള്‍ പൂട്ടിച്ചു

  • By Sreejith Kk
Google Oneindia Malayalam News

പേരാമ്പ്ര : പകര്‍ച്ച വ്യാധികള്‍ പടരുന്നതിനിടയിലും അനധികൃത കച്ചവടവും പഴകിയ ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പനയും പേരാമ്പ്രയില്‍ രണ്ട് കടകള്‍ പൂട്ടിച്ചു.പകര്‍ച്ചവ്യാധി നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പേരാമ്പ്ര താലൂക്ക് ആശുപത്രി അധികൃതര്‍ ഇന്ന് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ വിവധ പ്രദേശങ്ങളില്‍ പരിശോധന നടത്തി. അനധികൃത കച്ചവടവും പഴകിയ ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പനയും കണ്ടെത്തിയ രണ്ട് കടകള്‍ പരിശോധന സംഘം പൂട്ടിച്ചു.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ മുയിപ്പോത്ത്, ആവള, കക്കറ മുക്ക് എന്നീ പ്രദേശങ്ങളിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, ഇറച്ചിക്കടകള്‍, മറ്റു കടകള്‍ എന്നിവിടങ്ങളില്‍ ഗ്രാമ പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ജീവനക്കാരും സംയുക്തമായി പരിശോധന നടത്തി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ആവളയിലെ ന്യൂ ചിക്കന്‍ സ്റ്റാള്‍, കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പനക്ക് വച്ച മുയിപ്പോത് ടൗണിലെ ന്യൂ സിറ്റി ബേക്കറി എന്നിവ അടപ്പിച്ചു.

news

അപാകതകള്‍ കണ്ടെത്തിയ മറ്റു കടകളില്‍ നിന്ന് 10000 രൂപയോളം പിഴ ഈടാക്കി. പരിശോധനക്ക് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാജി.എം.സ്റ്റീഫന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് ഇ.എം. ശശീന്ദ്രകുമാര്‍, ജെഎച്ച്‌ഐ മാരായ സുനില്‍, ഷാജി, സുലൈഖ, പഞ്ചായത്ത് സീനിയര്‍ ക്ലാര്‍ക്ക് ആസിഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

English summary
Even if epidemics are widespread spoiled foods are selling in p
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X