വില കൂടിയാലും ആളുകൾ സ്വർണം വാങ്ങിക്കൂട്ടുന്നു, കാരണമിത്, ജനങ്ങളും വ്യാപാരികളും കുഴപ്പത്തിലെന്ന് ജ്വല്ലറി ഉടമ
തളർച്ച മാറി സ്വർണവില വീണ്ടും മുകളിലേക്ക് കുതിക്കുകയാണ് ഇന്ന് പവന് 1400 രൂപ കൂടിയതോടെ സ്വർണവില 1,16000ത്തിന് മുകളിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വില കുറയുന്ന ട്രെൻഡ് കണ്ട് ആശ്വസിച്ചിരുന്നവർക്ക് വലിയ നിരാശയാണ് ഇപ്പോഴുളള വിലക്കയറ്റം നൽകുന്നത്.
സ്വർണവിലയുടെ കാര്യത്തിൽ സാധാരണക്കാരായ ആളുകളും സ്വർണവ്യാപാരികളും ഒരുപോലെ കുഴപ്പത്തിലാണെന്ന് പറയുകയാണ് ജ്വല്ലറി ഉടമയായ അരുൺ മാർക്കോസ്.
''നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവില മുകളിലേക്ക് തന്നെ കുതിക്കുന്ന ലക്ഷണമാണുളളത്. കാരണം ഇറാനും അമേരിക്കയുമായുളള പ്രശ്‌നങ്ങള്‍ സംബന്ധിച്ച്, അവര്‍ സമവായത്തിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. പക്ഷേ അത് പൂര്‍ണമായും തള്ളുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മാത്രമല്ല ട്രംപ് ചുമത്തിയ തീരുവയ്ക്ക് എതിരായി അവിടുത്തെ സുപ്രീം കോടതി വിധി, അവരെ ട്രംപ് എതിര്‍ക്കുന്നത്, ഇതൊക്കെയാണ് സ്വര്‍ണവില ഇപ്പോള്‍ ഉയരാനുളള കാരണം.

നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ആളുകള്‍ ഇപ്പോഴും നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്. ആളുകളുടെ പര്‍ച്ചേസിംഗ് പവര്‍ കുറഞ്ഞത് കൊണ്ട് വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവില്‍ കുറവുണ്ടായിട്ടുണ്ട്. അതാണ് സ്വര്‍ണവിപണിയെ സംബന്ധിച്ച് നിലവില്‍ ഉണ്ടായിരിക്കുന്ന ഒരു പ്രതിസന്ധി.
സ്വര്‍ണവില ഇങ്ങനെ കൂടി നില്‍ക്കുന്നത് കൊണ്ട് വാങ്ങാന്‍ വരുന്ന ആളുകള്‍ കുറഞ്ഞ അളവിലാണ് എടുക്കുന്നത്. നേരത്തെ ഉളളതിനെ അപേക്ഷിച്ച് വില്‍പനയില്‍ കുറവുണ്ടായത് സ്വര്‍ണവ്യാപാരികളെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.
ഏത് ജ്വല്ലറിയുടെ സ്വര്‍ണാഭരണം വില്‍ക്കാന്‍ വന്നാലും നമ്മളത് വാങ്ങി പരമാവധി വില കൊടുത്ത് അവരെ സഹായിക്കാറുണ്ട്. നമ്മള്‍ വാങ്ങി വെയ്ക്കുന്ന സ്വര്‍ണം തിരിച്ച് കൊടുക്കണം എന്ന് വരുമ്പോള്‍ അതിന് സാധിക്കാത്ത സാഹചര്യമാണ്. വില ഉണ്ടെങ്കിലും അത് നമുക്ക് ലഭിക്കാത്ത തരത്തില്‍ നമ്മളില്‍ നിന്ന് വാങ്ങുന്നവര്‍ അത് എടുക്കാതിരിക്കുന്ന തരത്തില്‍ നമ്മളെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. സ്വര്‍ണം എടുക്കുന്നതിന് അനുസരിച്ച് അത് കൊടുത്തെങ്കില്‍ മാത്രമേ പുതിയത് എടുക്കാന്‍ സാധിക്കുകയുളളൂ. പലപ്പോഴും അവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ലഭിക്കേണ്ടതായിട്ടുളള തുകയില്‍ നിന്ന് ഒരുപാട് കുറച്ചൊക്കെ നല്‍കേണ്ട അവസ്ഥയുണ്ട്.
വില കുറയാത്തത് കൊണ്ട് വിപണിയില്‍ ആശങ്കയുണ്ട്. ആളുകളുടെ കയ്യില്‍ പണം എത്തിയാലേ സ്വര്‍ണം വാങ്ങാനായി അവര്‍ ജ്വല്ലറികളിലേക്ക് എത്തുകയുളളൂ. വില ഒന്നുകൂടി കുറയട്ടെ എന്ന് കരുതി ആളുകള്‍ കാത്തിരിക്കുന്ന സാഹചര്യമാണ്. അവശ്യ സാധനങ്ങള്‍ക്ക് വലിയ വില വര്‍ധനവ് ഉണ്ട്, ഇതൊക്കെ നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ പരാജയപ്പെടുമ്പോള്‍ അത് ആളുകളുടെ പര്‍ച്ചേസിംഗ് പവറിലും ജീവിത ശൈലിയിലും മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അത് ബിസിനസ്സുകാരെയും സാധാരണക്കാരെയും ബാധിക്കുന്നുണ്ട്.
വലിയൊരു തുക മുടക്കി സ്വര്‍ണം വാങ്ങാന്‍ സാധാരണക്കാര്‍ക്ക് സാധിക്കില്ല. വില കുറയുമ്പോള്‍ വാങ്ങാം എന്ന് കരുതിയിരിക്കുമ്പോള്‍ വില കുറയാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യങ്ങള്‍ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. അത് വ്യാപാരികളേയും ജനത്തിനേയും ഒരുപോലെ പിന്നോട്ടടിക്കുന്ന അവസ്ഥയാണ് ഉളളത്''.
-
അടുത്ത ആഴ്ച സ്വര്‍ണത്തിന് വില കൂടും? സാധ്യതകള്‍ ഇങ്ങനെ, ഇന്ന് തന്നെ വാങ്ങണോ? -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
മൂന്ന് വര്‍ഷത്തെ കുതിപ്പ് സ്വര്‍ണം അവസാനിപ്പിച്ചോ? 3300 ഡോളറിലേക്ക് സ്വര്‍ണം വീഴുമോ? -
സ്വര്‍ണം സുരക്ഷിതമല്ല... എല്ലാം വിറ്റ് വെള്ളി വാങ്ങുന്നതാണോ നല്ലത്? അറിയേണ്ടതെല്ലാം -
അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വാങ്ങാനിരിക്കുകയാണോ? ശരിയായ തിയതിയും സമയവും അറിയാം -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത് -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം










Click it and Unblock the Notifications