ഗൾഫിൽ പോലും ശമ്പള വർധനവ് ഇല്ലെന്ന് മീനാക്ഷി, കുട്ടി പിച്ചും പേയും പറയരുതെന്ന് കമന്റ്, മറുപടിയുമായി നടി
നടിയായും അവതാരകയായും മലയാളികൾക്ക് പ്രിയപ്പെട്ട മീനാക്ഷി അടുത്തിടെയായി സോഷ്യൽ മീഡിയയിലും താരമാണ്. മീനാക്ഷിയുടെ ചില പോസ്റ്റുകളും ഫോട്ടോ ക്യാപ്ഷനുകളും വൈറലായിരുന്നു. ഏറ്റവും ഒടുവിൽ റിപ്പബ്ലിക് ദിനത്തിൽ മീനാക്ഷി പങ്കുവെച്ച കുറിപ്പും ചർച്ചയായിരിക്കുകയാണ്.
തനിക്ക് ഇന്ത്യയിൽ തന്നെ, പ്രത്യേകിച്ച് കേരളത്തിൽ ജീവിക്കാനാണ് ഇഷ്ടമെന്നും ഇപ്പാൾ ഗൾഫ് രാജ്യങ്ങളിൽ പോലും ശമ്പള വർദ്ധനയോ ഒന്നും തന്നെ ഉണ്ടാവുന്നില്ല എന്നും മീനാക്ഷി കുറിച്ചിരുന്നു. ഇതോടെ ചില വിമർശനങ്ങളും മീനാക്ഷിയുടെ വാക്കുകൾക്കെതിരെ ഉയർന്നിരിക്കുകയാണ്.
മീനാക്ഷി പങ്കുവെച്ച കുറിപ്പ് വായിക്കാം: '' ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. എൻ്റെ രാജ്യം എനിക്ക് ഇഷ്ടവുമാണ്. മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പലതുകൊണ്ടും നമ്മുടെ രാജ്യം നല്ലതും സമാധാനമുള്ളതും തന്നെയാണ്..നമ്മുടെ രാജ്യം ശാസ്ത്ര പുരോഗതിയിലും മുന്നിൽ തന്നെയാണ്.

പലപ്പോഴും മറ്റ് രാജ്യങ്ങളിൽ കുടിയേറിപ്പാർത്തവർ പറഞ്ഞു കേട്ടിട്ടുണ്ട് പല തരത്തിലുള്ള വിവേചനങ്ങൾ അനുഭവപ്പെടാറുണ്ടെന്നും, മാത്രമല്ല ഇപ്പാൾ ഗൾഫ് രാജ്യങ്ങളിൽ പോലും ശമ്പള വർദ്ധനയോ ഒന്നും തന്നെ ഉണ്ടാവുന്നില്ല എന്നും. എന്തോ എനിക്ക് ഇന്ത്യയിൽ തന്നെ എന്നും ജീവിക്കാനാണിഷ്ടം. പ്രത്യേകിച്ച് കേരളത്തിൽ. എല്ലാവർക്കും ഹൃദയപൂർവ്വം റിപ്പബ്ലിക് ദിനാശംസകൾ. ഇനി വരും റിപ്പബ്ലിക്കുകൾ കൂടുതൽ കൂടുതൽ രാജ്യപുരോഗതിയുടേയും ശാസ്ത്ര പുരോഗതിയുടേതുമാവട്ടെ''.
മീനാക്ഷിയുടെ പോസ്റ്റിലെ ഗൾഫ് രാജ്യങ്ങളിൽ ശമ്പള വർധനവ് ഇല്ലെന്നുളള വരിയാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. ഗൾഫിൽ ശമ്പളം കൊയ്‌ടുകയില്ല എന്നൊക്കെ പറയാൻ അവിടെ ജോലി ചെയ്തിട്ടുണ്ടോ? അനുഭവങ്ങളില്ലാതെ ഇങ്ങനെ ഒക്കെ പറഞ്ഞാൽ കാണുന്നവർ ഒരു കുട്ടികളുടെ ജല്പനങ്ങളായിട്ട് മാത്രമേ കാണൂ എന്നും കുട്ടി പിച്ചും പേയും പറയരുത് ഗൾഫ് നല്ല നിലയിൽ പോകുന്നുണ്ട് എന്നും കമന്റുകളുണ്ട്.
ഇത്തരം വിമർശനങ്ങൾക്ക് കമന്റ് ബോക്സിൽ തന്നെ മീനാക്ഷി മറുപടിയും നൽകിയിട്ടുണ്ട്.: '' ഗൾഫിൽ ശമ്പളം കൊടുക്കുന്നില്ല എന്നു ഞാൻ പറഞ്ഞിരുന്നോ. കുറച്ച് ദിവസം മുൻപ് റെയിൽവെ സ്റ്റേഷനിൽ വെച്ച് അവധിക്ക് വന്ന ഗൾഫിലുള്ള ഒരു ഫാമിലിയെ കണ്ടിരുന്നു (അച്ഛന്റെ പരിചയക്കാർ) ഭാര്യയും ഭർത്താവും ഒരേ ഡിപ്പാർട്ട്മെന്റ്. ജീവിതം എങ്ങനെ എന്ന അച്ഛന്റെ ചോദ്യത്തിന് അത്ര സന്തോഷകരമല്ല എന്നായിരുന്നു ഉത്തരം. പഴയത് പോലല്ല കാര്യങ്ങൾ. അവർക്ക് സാലറി കൂട്ടിയിട്ട് എട്ട് വർഷത്തോളമായി.
മാത്രമല്ല ഡിപ്പാർട്ട്മെന്റിൽ പുതിയതായി ആളെ അങ്ങനെ എടുക്കാറില്ല എന്നും അഥവാ എടുത്താൽ തന്നെ ഈ ഫാമിലിക്ക് ഇപ്പോൾ കിട്ടുന്ന സാലറി സ്റ്റാർട്ടിങ്ങിൽ പുതിയ ആൾക്ക് കൊടുക്കുന്ന അനീതിയുണ്ടെന്നും പറയുകയുണ്ടായി. അതായത് പഴയ സ്റ്റാഫിന് സാലറി കൂട്ടാൻ കമ്പനി തയ്യാറല്ല. ഈ ഒരു സംഭവത്തിൽ നിന്നു മാത്രമല്ല എൻ്റെ അഭിപ്രായം രൂപപ്പെട്ടത്.
എനിക്ക് അടുപ്പമുള്ള ബന്ധമുള്ളവരുടെ കുറെയധികം പേരുടെ ഒരു പൊതു അഭിപ്രായം എന്റെ ഒരു അഭിപ്രായ രൂപീകരണത്തിലേയ്ക്ക് നയിച്ചു എന്ന് മാത്രം അങ്ങേയുടെ അനുഭവം വിത്യസ്തമെങ്കിൽ അങ്ങനെയാവട്ടെ. ഞാൻ എന്റെ വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തുന്നുവെന്നേയുള്ളു. പിന്നെ ആധുനിക ലോകത്തിരുന്ന് അഭിപ്രായം പറയാൻ അവിടെത്തന്നെ പോയി ജീവിക്കണം എന്നൊന്നുമില്ലന്ന് കരുതുന്നു.. പ്രത്യേകിച്ച് വിരൽത്തുമ്പിൽ ഡേറ്റകളും വസ്തുതാപരമായ അറിവുകളും ലഭ്യമായ ആധുനിക കാലത്ത്. പ്രതികരണത്തിന് സ്നേഹപൂർവ്വം നന്ദി.''
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications