പ്രണയം പോലും പുരുഷമേധാവിത്വമാകുന്നു; കമ്മീഷന്റെ അധികാരപരിധി വര്‍ധിപ്പിക്കണം പി സതീദേവി
കോഴിക്കോട്: സ്ത്രീവിരുദ്ധത പുരുഷന്മാരില്‍ അക്രമണോത്സുകമായി മാറുന്നുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. വനിതാ കമ്മീഷന്‍ അധ്യക്ഷയായി ചുമതലയേറ്റ ശേഷം കോഴിക്കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ന്
പ്രണയം പോലും പുരുഷമേധാവിത്വ അക്രമോത്സുകമായി മാറുന്നുവെന്നാണ് സമീപകാല സംഭവങ്ങളില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. സ്ത്രീവിരുദ്ധത യുവാക്കളില്‍ അക്രമണോത്സുകമായി മാറുന്നു. തെക്കന്‍ കേരളത്തില്‍ മാത്രമല്ല വടക്കന്‍ കേരളത്തിലും സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നം രൂക്ഷമാകുന്നു. തൊഴിലിടങ്ങളില്‍ വനിതകള്‍ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ പരാതിക്കാര്‍ക്ക് യൂണിയന്‍ ധാര്‍മിക പിന്തുണ നല്‍കണമെന്നും സതിദേവി പറഞ്ഞു.

സംസ്ഥാന വനിതാ കമ്മീഷന്റെ നിര്‍ദേശം പോലീസ് അവഗണിക്കുന്നുവെന്നും കമ്മീഷന്റെ അധികാരപരിധി വര്‍ധിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിനായി നിയമ ഭേദഗതി അനിവാര്യമാണെന്നും പി.സതീദേവി കൂട്ടിചേര്‍ത്തു. നിലവില്‍ കേരളത്തില്‍ സ്ത്രീവിരുദ്ധ ചിന്താഗതി വളരുന്ന സാഹചര്യമാണ്. മാധ്യമ സ്ഥാപനങ്ങളിലുള്‍പ്പെടെ പ്രശ്‌ന പരിഹാര സെല്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ത്യയാറെടുപ്പിലാണ് കമ്മീഷനെന്നും അവര്‍ പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് സ്ത്രീപക്ഷ ചിന്താഗതിയും സമത്വവും സ്ത്രീ സൗഹൃദ അന്തരീക്ഷവും ഉറപ്പുവരുത്തുന്ന മാര്‍ഗരേഖയുടെ കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇത് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും സതീദേവി പറഞ്ഞു.മാധ്യമ ചര്‍ച്ചകളില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം കൂടി വരുന്നതായി പി സതീദേവി നേരത്തെ പറഞ്ഞിരുന്നു. വാര്‍ത്ത ചാനലുകളിലെ ചര്‍ച്ചകളില്‍ സ്ത്രീവിരുദ്ധ പരാമര്‍ശ രീതികള്‍ തുടരുന്നത് നിര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യത്തില്‍ മാധ്യമങ്ങളുമായി ചര്‍ച്ച നടത്തി മാര്‍ഗരേഖ ഉണ്ടാക്കുന്ന കാര്യം ആലോചിക്കും. സ്ത്രീസംരക്ഷണത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നുമാണ് അവര്‍ അന്ന് പറഞ്ഞത്.
വനിതാ കമ്മീഷന്റെ ഏഴാമത്തെ അധ്യക്ഷയാണ് പി സതീദേവി. പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയത് വിവാദമായതോടെ എം സി ജോസഫൈന്‍ രാജി വച്ച ഒഴിവിലാണ് നിയമനം. 2004 മുതല്‍ 2009 വരെ വടകര മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു സതീദേവി.
കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്
സംസ്ഥാനത്ത് സ്ത്രീസൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താനായി പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് സ്ഥാനമേറ്റ ഘട്ടത്തില്‍ അവര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കമീഷന്‍ ഇടപ്പെട്ടുക്കൊണ്ട് വിവിധ തലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. വനിതാ കമീഷനെ ശക്തിപ്പെടുത്തുന്നതിനായി നിയമം ഭേദഗതി ചെയ്യുന്നതിന് വിദഗ്ധരുമായി ചര്‍ച്ച ചെയ്തു സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും അവര്‍ഡ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മെച്ചപ്പെട്ട ഒരു സാമൂഹ്യ അന്തരീക്ഷം നമ്മുടെ സംസ്ഥാനത്ത് വളര്‍ത്തിയെടുക്കാന്‍ പൊതുജനങ്ങളുടെ ആത്മാര്‍ത്ഥ സഹകരണം കൂടി ആവശ്യമാണെന്നും അവര്‍ കൂട്ടിചേര്‍ത്തു.












Click it and Unblock the Notifications