കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്റെ മതനിരപേക്ഷ നിലപാടില്‍ പിണറായി വിജയന് പോലും ഭിന്നാഭിപ്രായമുണ്ടാകില്ല',മുല്ലപ്പള്ളി രാമചന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയിട്ടില്ലെന്ന് ആവർത്തിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പും അതിന് ശേഷവും പലതവണ ഇത് വ്യക്തമാക്കിയതാണ്. അത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. ഈ വിഷയം വീണ്ടും കുത്തിപ്പൊക്കുന്നത് ആര്‍ക്കോ വേണ്ടിയുള്ള അജണ്ട നടപ്പിലാക്കാനുള്ള ഗൂഢനീക്കമായി മാത്രമെ കാണാന്‍ കഴിയുവെന്നും മുല്ലപ്പള്ളി പറഞ്ഞു. വെൽഫെയർപാർട്ടിയുമായി ചർച്ച നടത്തിയെന്ന വെളിപ്പെടുത്തൽ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.

mullappally

കറകളഞ്ഞ മതനിരപേക്ഷ നിലപാടാണ് നാളിതുവരെ ഞാൻ സ്വീകരിച്ചിട്ടുള്ളത് ഇപ്പോൾ ഉയർന്നു വന്ന ആരോപണങ്ങൾ എല്ലാം തന്നെ കെട്ടിച്ചമച്ചതാണ്.
മതനിരപേക്ഷ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് ഞാന്‍ വന്നത്. സുതാര്യവും സത്യസന്ധവുമായ നിലപാടാണ് പൊതുജീവിതത്തില്‍ എന്നും സ്വീകരിച്ചിട്ടുള്ളത്. അതില്‍ ഇന്നുവരെ വെള്ളംചേര്‍ത്തിട്ടില്ല. വെല്‍ഫെയര്‍ പാര്‍ട്ടി വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും പലയാവര്‍ത്തി ഇത് വ്യക്തമാക്കിയിട്ടുണ്ട്.

അതില്‍ നിന്നും വ്യത്യസ്തമായ ഒരു നിലപാട് കെപിസിസി അധ്യക്ഷന്‍ എന്ന നിലയ്ക്ക് സ്വീകരിക്കാന്‍ എനിക്ക് സാധ്യമല്ല.
മുഖ്യമന്ത്രിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും തന്റെ മതനിരപേക്ഷ നിലപാടില്‍ അദ്ദേഹത്തിന് പോലും ഒരു ഭിന്നാഭിപ്രായം ഉണ്ടാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായുള്ള നീക്കുപോക്ക് ചര്‍ച്ചകള്‍ നടത്തിയത് മുല്ലപ്പള്ളിയാണെന്നായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹമീദ് വാണിയമ്പലത്തിന്റെ വെളിപ്പെടുത്തല്‍.

Recommended Video

cmsvideo
മുഖ്യമന്ത്രിയുമായി ചേര്‍ന്ന യോഗത്തില്‍ തീരുമാനം | Oneindia Malayalam

അതേസമയം യുഡിഎഫ് മുന്നണി വിപുലീകരണത്തെക്കുറിച്ച് ഒരു ചര്‍ച്ചയും ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഈ വിഷയത്തില്‍ ഒറ്റയ്ക്ക് അഭിപ്രായം പറയാന്‍ എനിക്ക് സാധ്യമല്ല. ഇതുമായി ബന്ധപ്പെട്ട് എന്നെ ആരും വിളിച്ചിട്ടില്ല. മുന്നണി വിപുലീകരണം നേതാക്കള്‍ കൂട്ടായി ആലോചിച്ച് തീരുമാനിക്കും. ഈ വിഷയത്തില്‍ കെപിസിസിയുടെ അഭിപ്രായം ചർച്ചയിൽ യുഡിഎഫ് നേതൃത്വത്തെ അറിയിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൊവിഡ് കേസുകൾ കുറയാതെ കേരളം..പക്ഷെ എന്തുകൊണ്ട് സംസ്ഥാനത്ത് ആശങ്കയില്ലകൊവിഡ് കേസുകൾ കുറയാതെ കേരളം..പക്ഷെ എന്തുകൊണ്ട് സംസ്ഥാനത്ത് ആശങ്കയില്ല

 പിസി ജോര്‍ജിന് വേണ്ടി കത്തോലിക്ക സഭ; യുഡിഎഫില്‍ ഉപാധിവച്ച് ജോര്‍ജ്, മുസ്ലിം സമൂഹത്തോട് മാപ്പ് പിസി ജോര്‍ജിന് വേണ്ടി കത്തോലിക്ക സഭ; യുഡിഎഫില്‍ ഉപാധിവച്ച് ജോര്‍ജ്, മുസ്ലിം സമൂഹത്തോട് മാപ്പ്

പിസി ജോർജിനെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി..നേതാക്കൾ രാജിയിലേക്ക്..ഉടക്കിട്ട് പിജെ ജോസഫുംപിസി ജോർജിനെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി..നേതാക്കൾ രാജിയിലേക്ക്..ഉടക്കിട്ട് പിജെ ജോസഫും

English summary
'Even Pinarayi Vijayan will not disagree with my secular stand', Mullappally Ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X