ഒടുവില്‍ എം.ജി സര്‍വകലാശാല തലകുനിച്ചു; ദീപയുടെ സമരത്തിന് വിരാമം
ഒടുവില്‍ എം.ജി സര്‍വകലാശാല തലകുനിച്ചു; ദീപയുടെ സമരത്തിന് വിരാമം
തിരുവനന്തപുരം: ഒടുവില്‍ എം.ജി സര്‍വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയുടെ സമരത്തിന് മുന്നില്‍ എം.ജി സര്‍വകലാശാല കീഴടങ്ങി. ഗവേഷക ദീപയുടെ എല്ലാ ആവശ്യങ്ങളും സര്‍വകലാശാല അംഗീകരിക്കുകയായിരുന്നു. ആരോപണ വിധേയനായ അധ്യാപകൻ നന്ദകുമാര്‍ കളരിക്കലിനെ നാനോ സയന്‍സ് വകുപ്പില്‍ നിന്നും പുറത്താക്കി. ആവശ്യങ്ങള്‍ അംഗീകരിച്ചതിനാല്‍ നിരാഹാര സമരം അവസാനിപ്പിക്കുകയാണെന്ന് ദീപ പറഞ്ഞു. വി.സിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.ജി സര്‍വകലാശാലയിലെ ഗവേഷക.

മാധ്യമങ്ങളോട് ദീപ പ്രതികരിച്ചതിങ്ങനെ; നന്ദകുമാർ കളരിക്കലിനെ പുറത്താക്കിയിട്ടുണ്ട്. തന്റെ എല്ലാ ആവശ്യങ്ങളും എംജി സർവകലാശാല അംഗികരിച്ചു. അതുകൊണ്ട് തന്നെ സമരം നൂറ് ശതമാനം വിജയമെന്നും ഗവേഷക മാധ്യമങ്ങളോട് പറഞ്ഞു. ഗവേഷണത്തിന് ആവശ്യമായ എല്ലാ മെറ്റീരിയലകളും കൃത്യസമയത്ത് നൽകുന്നതാണ്. ഡോ. ഇകെ രാധാകൃഷ്ണൻ ഗവേഷകമാർഗദർശിയും ഡോ.സാബുതോമസ് സഹമാർഗദർശിയായിരിക്കും. ഡോ. ബീനാമാത്യുവിനെ കൂടി സഹമാർഗദർശിയാക്കുമെന്ന് വിസി ഉറപ്പ് നൽകിയതായി ഗവേഷക പറഞ്ഞു.
മുടങ്ങിക്കിടന്ന ഫെലോഷിപ്പ് അനുവദിക്കും. നാല് വർഷം കൂടി ഗവേഷണകാലയളവ് നീട്ടിനൽകും. സമരം സംബന്ധിച്ച് യാതൊരുപ്രതികാര നടപടിയും ഉണ്ടാകില്ല. സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽ ഇരിപ്പിടം ലഭ്യമാക്കുമെന്നും വിസി ഉറപ്പ് നൽകിയതായി ഗവേഷക പറഞ്ഞു.
ആരോപണവിധേയനായ അധ്യാപകന്‍ നന്ദകുമാറിനെ നാനോ സെന്ററില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നതായിരുന്നു ദീപയുടെ ആവശ്യം. യൂണിവേഴ്‌സിറ്റി ആവിശ്യം അംഗീകരിച്ചതോടെയാണ് സമരത്തിൽ നിന്നും പിൻമാറാൻ തീരുമാനിച്ചത്. അധ്യാപകന്‍ നന്ദകുമാറിനെ ഫിസിക്‌സ് വിഭാഗത്തിലേക്കാണ് മാറ്റിയത്. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് വിഷത്തിൽ തീരുമാനം ഉണ്ടായത്. വൈസ് ചാന്‍സലര്‍ സാബു തോമസ് നേരിട്ട് നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരം.
അതേസമയം, ആരോപണവിധേയനായ അധ്യാപകന്റെ കാര്യത്തിൽ ദീപ ആവശ്യപ്പെട്ട നടപടിയെടുക്കാൻ സർവ്വകലാശാല തടസ്സമുന്നയിച്ച സാഹചര്യത്തിലാണ് ഈ സമരം നീണ്ടുപോയിരിക്കുന്നത്. ഹൈക്കോടതിയും പട്ടികവർഗ്ഗ കമ്മീഷനും ഇടപെട്ടിട്ടുള്ളതാണ് നേരത്തെത്തന്നെ ദീപയുടെ പരാതിയിൽ. ഇവകൂടി പരിഗണിച്ച് വിദ്യാർത്ഥിനിയുടെ പരാതി സർവ്വകലാശാല എത്രയും പെട്ടെന്ന് തീർപ്പാക്കണമെന്ന് സർക്കാർ നിലപാട് അറിയിച്ചിരുന്നു.. ആരോപണ വിധേയനായ അധ്യാപകനെ പദവിയിൽ നിന്ന് മാറ്റി നിർത്തി പരാതി അന്വേഷിക്കാൻ എന്താണ് സർവ്വകലാശാലയ്ക്ക് തടസ്സമെന്നും സർക്കാർ കഴിഞ്ഞ ദിവസങ്ങളിൽ ആരാഞ്ഞിരുന്നു. അതിന് സാങ്കേതികമായ തടസ്സമുണ്ടെങ്കിൽ അതിനാധാരമായ രേഖകൾ എന്തെല്ലാമാണെന്ന് അറിയിക്കാനും സർവകലാശാലയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications