കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ ആര്‍എസ്എസിന് ചോര്‍ത്തിക്കൊടുത്തത് പോലീസ്; വിമര്‍ശനവുമായി പിണറായി

Google Oneindia Malayalam News

തിരുവനന്തപുരം: സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കെ ആര്‍എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തത് പൊലീസിലെ ഒരു വിഭാഗം തന്നെയാണെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താന്‍ സാധിക്കാതിരുന്നത് പോലീസിനകത്തെ പ്രശ്നങ്ങള്‍ കൊണ്ടാണെന്നും സര്‍ക്കാറിന്‍റെ ഒരോ നീക്കങ്ങളും ചില പോലീസ് ഉദ്യോഗസ്ഥര്‍ ആര്‍എസ്എസിന് ഒറ്റിക്കൊടുത്തെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

<strong>സര്‍വകലാശാല കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണിയുമായി കെ എസ് യു പ്രവര്‍ത്തകര്‍</strong>സര്‍വകലാശാല കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണിയുമായി കെ എസ് യു പ്രവര്‍ത്തകര്‍

തിരുവന്തപുരത്ത് ചേര്‍ന്ന ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പോലീസുകാരെ മുഖ്യമന്ത്രി നിശിതമായി വിമര്‍ശിച്ചത്. ശബരിമലിയില്‍ പല ഉദ്യോഗസ്ഥരും അവരുടെ താല്‍പര്യപ്രകാരമാണ് പ്രവര്‍ത്തിച്ചത്. യുവതികള്‍ വരുന്നത് കൃത്യമായി ആര്‍എസ്എസ് നേതാക്കള്‍ക്ക് ചോര്‍ത്തി നല്‍കപ്പെട്ടു. കൊണ്ടും പോയതും നിയേ ചാപ്പ, കൊല്ലച്ചതും നിയേ ചാപ്പ എന്ന സമീപനമായിരുന്നു പോലീസിന്‍റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarayi

മനീതി സംഘം വന്നപ്പോള്‍ നാറാണത്തുഭ്രാന്തന്റെ അവസ്ഥയിലായിരുന്നു പൊലീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ശബരിമല ഡ്യൂട്ടിയില്‍ നിന്ന് ഒഴിഞ്ഞുമാറി. സുപ്രീം കോടതി വിധി വേണ്ട വിധത്തില്‍ നടപ്പിലാക്കാന്‍ കഴിയാതിരുന്നത് പൊലീസിലെ ചിലരുടെ നിസ്സഹകരണം മൂലമാണ്. ആര്‍ എസ് എസ് നേതാവിന് മൈക്ക് പിടിച്ചുകൊടുക്കാനായിരുന്നു പൊലീസിന് താല്പര്യം. ആര്‍എസ്എസിന്റെ ഏജന്റുകളായിട്ടാണ് പൊലീസുകാരില്‍ ചിലര്‍ പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

<strong>മഹാരാഷ്ട്രയില്‍ സഖ്യചര്‍ച്ചകളുമായി കോണ്‍ഗ്രസ്; എന്‍സിപി, എംഎന്‍സ്, എസ്എസ്എസ് , ലക്ഷ്യം വിശാല സഖ്യം</strong>മഹാരാഷ്ട്രയില്‍ സഖ്യചര്‍ച്ചകളുമായി കോണ്‍ഗ്രസ്; എന്‍സിപി, എംഎന്‍സ്, എസ്എസ്എസ് , ലക്ഷ്യം വിശാല സഖ്യം

പ്രതികളെ കസ്റ്റഡിയില്‍ മര്‍ദ്ദിക്കാന്‍ പൊലീസിന് ഉത്തരവാദിത്വമില്ല. കാര്യങ്ങള്‍ മനസിലാക്കി പെരുമാറുകയാണ് പോലീസ് ചെയ്യേണ്ടത്. പോലീസ് ആസ്ഥാനത്ത് നിന്നുപോലും വിവരങ്ങള്‍ ചോരുകയാണ്. ആസ്ഥാനത്ത് നിന്ന് ഫയല്‍ ആഭ്യന്തര വകുപ്പിലെത്തുന്നതിന് മുമ്പ് തന്നെ അതിന്‍റെ പകര്‍പ്പ് മറ്റ് പലര്‍ക്കും ലഭിക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തു. സമീപകാലത്തെ നിരവധി സംഭവങ്ങളില്‍ പൊലീസ് പ്രതിരോധത്തിലായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ചത്.

<strong> അങ്കത്തിനിറങ്ങുന്നത് ഡിമ്പിളും ജയപ്രദയും; രാംപൂരില്‍ ഇത്തവണ പൊടിപാറും!! </strong> അങ്കത്തിനിറങ്ങുന്നത് ഡിമ്പിളും ജയപ്രദയും; രാംപൂരില്‍ ഇത്തവണ പൊടിപാറും!!

English summary
Every move in Sabarimala was leaked to RSS police; pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X