കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന് വോട്ട്ചെയ്താല്‍ ഗുണംബിജെപിക്ക്;രാഹുല്‍

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വോട്ടര്‍മാര്‍ക്ക് നല്‍കിയത് കൈനിറയെ വാഗ്ദാനങ്ങള്‍. ഇന്ത്യയെ ലോകത്തെ വലിയ ഉത്പാദനശാലയാക്കി മാറ്റുമെന്നാണ് രാഹുലിന്റെ പ്രഖ്യാപനം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന് ആശങ്ക വേണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കാസര്‍കോട് ടി സിദ്ധീഖിന്റെ തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം മുതല്‍ ആറ്റിങ്ങല്‍ വരെ കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി എത്തി.

ഒരു നേതാവില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്നതിനെ രാഹുല്‍ വിമര്‍ശിച്ചു. നരേന്ദ്രമോദിയെ പരോക്ഷമായി വിമര്‍ശിയ്ക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. സിപിഎമ്മിന് നല്‍കുന്ന ഓരോ വോട്ടും സഹായിക്കുന്നത് ബിജെപിയയൊണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സിപിഎമ്മിനെയും ബിജെപിയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചായിരുന്നു രാഹുലിന്‍റെ കേരളത്തിലെ പ്രചരാണം

ഒട്ടേറെപ്പേരാണ് രാഹുല്‍ ഗാന്ധിയുടെ വരവിനായി മണിയ്ക്കൂറുകളോളം കാത്ത് നിന്നത്. ആറ്റിങ്ങള്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യാനെത്തുന്ന രാഹുല്‍ ഗാന്ധിയെ കാത്ത് മാമം മൈതാനത്ത് സ്ത്രീകള്‍ ഉള്‍പ്പടെ വലിയൊരു സംഘമാണ് എത്തിയത്. രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൂടുതല്‍ വിശേഷങ്ങളിലേക്ക്...

ഉദ്ഘാടനം

ഉദ്ഘാടനം

ആറ്റിങ്ങലില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്ത് രാഹുല്‍ ഗാന്ധി, സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ, കെപിസിസി പ്രസിഡന്റ് വിഎം സുധീരരന്‍, തിരുവനന്തപുരം മണ്ഡലം സ്ഥാനാര്‍ത്ഥി ശശി തരൂര്‍ എന്നിവരോടൊപ്പം

യുവാവവേശം?

യുവാവവേശം?

രാഹുല്‍ ഗാന്ധിയെ കാണാന്‍ ആറ്റിങ്ങല്‍ മാമം മൈതാനത്ത് എത്തിയ ജനങ്ങള്‍

രാഹുല്‍ പറയുന്നു

രാഹുല്‍ പറയുന്നു

വീണ്ടും അധികാരത്തില്‍ എത്തിയാല്‍ മൂന്ന് പ്രധാന അവകാശങ്ങള്‍ കൂടി ജനങ്ങള്‍ക്ക് നല്‍കുമെന്ന് രാഹുല്‍ ഗാന്ധി. ആരോഗ്യത്തിനും മരുന്നിനുമുള്ള അവകാശം, പാര്‍പ്പിടത്തിനുള്ള അവകാശം, വയോജനങ്ങള്‍ക്ക് പെന്‍ഷനുള്ള അവകാശം എന്നിവയാണ് ജനങ്ങള്‍ക്ക് നല്‍കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞ അവകാശങ്ങള്‍

ഓരോ കരത്തിനും ശക്തി?

ഓരോ കരത്തിനും ശക്തി?

രാഹുല്‍ ഗാന്ധി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. ആറ്റിങ്ങലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ സമീപം

ഉത്പാദനശാല

ഉത്പാദനശാല

ഇന്ത്യയെ ലോകത്തിലെ തന്നെ മികച്ച ഉത്പാദനശാലയാക്കി മാറ്റുമെന്ന് രാഹുല്‍ ഗാന്ധി

ആവേശം

ആവേശം

രാഹുല്‍ ഗാന്ധിയെ കാണാന്‍ എത്തിയ ജനങ്ങള്‍

English summary
Every vote for the CPI-M in Kerala would end up helping the BJP when it comes to the big electoral picture. This was Congress star campaigner Rahul Gandhi's main thrust during his campaign blitz here on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X