രാഷ്ട്രത്തിന്റെ പുരോഗതി നോക്കി വോട്ടു ചെയ്യണം; ബിജെപിയുടെ ജയം ഉറപ്പാക്കാന്‍ താരത്തിന്റെ നിര്‍ദേശം
കളമശ്ശേരി: ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ കച്ചക്കെട്ടി ഇറങ്ങിയിരിക്കുകയാണ് താര നിരകള്‍.നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ സുരേഷ് ഗോപി മത്സരിക്കുന്നില്ലെങ്കിലും ബിജെപിക്കു വേണ്ടി സജീവമായി രംഗത്തുണ്ട്.
രാഷ്ട്രീയം നോക്കിയല്ല രാഷ്ട്രത്തിന്റെ പുരോഗതി നോക്കിയാണ് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു. കേരളത്തിന്റെ മുഖം വികൃതമായ ഭരണമാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഉണ്ടായിരുന്നതെന്ന് താരം കുറ്റപ്പെടുത്തി.

കളമശ്ശേരിയില്‍ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ് ഗോപിയോടപ്പം ചലച്ചിത്ര താരം കവിയൂര്‍ പൊന്നമ്മയും പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കുമെന്ന് നേരത്തെ സുരേഷ് ഗോപി അറിയിച്ചിരുന്നു.
ഇതിന്റെ ഭാഗമായി കാസർക്കോട് കെ സുരേന്ദ്രനു വേണ്ടി പ്രചാരണ പരിപാടിക്കെത്തിയ താരം കടുത്ത വിമർശനങ്ങളാണ് സർക്കാരിനെതിരെ ആഞ്ഞടിച്ചത്.












Click it and Unblock the Notifications