Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവയില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ എല്ലാവരും ഒത്തുകളിക്കുന്നു: മാറ്റത്തിന് ടിഎംസി വരണം: മഹുവ മൊയ്ത്ര

പനാജി: ഗോവയില്‍ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ഭരണകക്ഷിയായ ബി ജെ പി യുമായി ഒത്തുകളിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് (ടി എം സി) നേതാവും എംപിയുമായ മഹുവ മൊയ്ത്ര. പശ്ചിമ ബംഗാളിൽ തന്റെ പാർട്ടി ബി ജെ പിയെ നിഷ്കരുണം പരാജയപ്പെടുത്തി. അതിനാല്‍ തന്നെ ഗോവയിൽ തൃണമൂൽ കോൺഗ്രസിനെയാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദയെ അഭിസംബോധന ചെയ്തുകൊണ്ട് മൊയ്ത്ര വാർത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.

"ഗോവയിലെ എല്ലാ പാർട്ടികളും ഒത്തുകളിക്കുകയാണ്... നിങ്ങൾക്ക് ബി ജെ പിയെ പരാജയപ്പെടുത്തണമെങ്കിൽ മാറി ചിന്തിക്കണം. ബി ജെ പി യെ പരാജയപ്പെടുത്താന്‍ ഈ വർഷങ്ങളില്‍ കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ല," അവർ അവകാശപ്പെട്ടു. മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം ഒരു ദിവസം ഇവിടെ വന്ന് റോഡിലൂടെ നടക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കാന്ർ പോകുന്നില്ല. ഞാൻ എല്ലാ ദിവസവും ഇവിടെയുണ്ട്. ചിദംബരം ഒരു ദിവസം ഇവിടെ വന്ന് പോകുകയാണ് ചെയ്തതെന്നും ടി എം സി എംപി അഭിപ്രായപ്പെട്ടു.

mehua

ഗോവയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് നിരീക്ഷകനായ ചിദംബരം പങ്കെടുത്ത വിലക്കയറ്റത്തിനെതിരായ കോൺഗ്രസിന്റെ റാലിയെ പരാമർശിക്കുകയായിരുന്നു മൊയ്ത്ര. ഗോവയിലെ ജനകീയ വിഷയങ്ങളില്‍ ഒരു രാഷ്ട്രീയ പാർട്ടികളും ഒന്നും ചെയ്തിട്ടില്ല. വിഭവങ്ങളുണ്ടായിട്ടും ഗോവയിലെ ജനങ്ങള്‍ വലിയ ബുദ്ധിമുട്ടിലൂടെയാണ് കഴിഞ്ഞ് പോവുന്നത്. "കോൺഗ്രസ് എല്ലാ വിഷയങ്ങളും ഉന്നയിക്കുന്നുണ്ട്. പക്ഷേ അവരിൽ നിന്ന് സ്ഥിരമായ ചോദ്യങ്ങളോ അതിനുള്ള ഉത്തരങ്ങളോ ഞങ്ങൾ കണ്ടിട്ടില്ല," അവർ ആരോപിച്ചു.

ബിജെപിയെ സ്ഥിരമായി ചോദ്യം ചെയ്യാനും സമ്മർദം ചെലുത്താനുമാണ് ടി എം സി ഇവിടേക്ക് വന്നത്. ഗോവയിലെ പ്രശ്നങ്ങള്‍ ടിഎംസി ഈ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്നും അവർ പറഞ്ഞു. പശ്ചിമ ബംഗാളിലെ ഭരണത്തെച്ചൊല്ലി ടിഎംസിക്കെതിരെ നദ്ദ നടത്തിയ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ, "ജെപി നദ്ദ ജി ഹായ് കൗൻ? (ആരാണ് ജെപി നദ്ദ?)... അദ്ദേഹം ഏതോ ദേശീയ പാർട്ടിയുടെ പ്രസിഡന്റാണ്, ഞങ്ങൾ എന്തിന് അതിന് അഭിപ്രായം പറയണം?"- എന്നായിരുന്നു മൊയ്ത്രയുടെ മറുപടി.

ബിജെപി ഭരിക്കുന്ന ഗോവയിൽ ഏതാനും മാസങ്ങൾക്ക് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ടിഎംസി വലിയ ഒരുക്കുങ്ങളാണ് നടത്തി വരുന്നത്. കോണ്‍ഗ്രസില്‍ നിന്നും മുന്‍മുഖ്യമന്ത്രി ഉള്‍പ്പടേയുള്ളവരെ തങ്ങളുടെ ചേരിയില്‍ എത്തിച്ചുകൊണ്ടാണ് മമതയുടെ നീക്കങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+