Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്‌ന സുരേഷ് എവിടെയെന്ന് എല്ലാവരും ചോദിക്കുന്നു; ഇടവേളയ്ക്കു ശേഷം പുതിയ വീഡിയോ; ഒരുപാട് പറയാനുണ്ട്‌

കേരള രാഷ്ട്രീയത്തെ ഏറെ പിടിച്ചു കുലുക്കിയ വിവാദമായിരുന്നു സ്വര്‍ണ്ണക്കടത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പിആര്‍ ശിവശങ്കറും യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ സ്വപ്ന സുരേഷും ആയിരുന്നു സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടത്. ഒരു കാലത്ത് വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന സ്വപ്ന സുരേഷ് ഏറെ നാളായി വാര്‍ത്തകളില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചെങ്കിലും പിന്നീട് അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിലച്ചു പോയിരുന്നു.

സോഷ്യല്‍ മീഡിയ താരമായ രേണു സുധിയെ വിമര്‍ശിച്ച് സ്വപ്ന സുരേഷ് അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു. അന്ന് സ്വര്‍ണ്ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോട്ടോകള്‍ പങ്കുവെച്ച് രൂക്ഷമായ പരിഹാസമാണ് സ്വപ്ന നേരിട്ടത്.

ഇപ്പോള്‍ ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒരു യൂട്യൂബ് വീഡിയോയുമായി സ്വപ്ന സുരേഷ് രംഗത്ത് വന്നിരിക്കുകയാണ്. എന്തുകൊണ്ടാണ് വീഡിയോ വൈകിയത് എന്നുള്ള വിശദീകരണം സ്വപ്ന നല്‍കുന്നുണ്ട്. ജീവിക്കാനുള്ള ബുദ്ധിമുട്ടും സാങ്കേതികമായ പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിട്ടത് കൊണ്ടാണ് വീഡിയോ ഇത്രയും വൈകിയതെന്ന് സ്വപ്ന പറഞ്ഞു.

swapna suresh

സ്വപ്‌നയുടെ വാക്കുകള്‍: താനിപ്പോള്‍ എവിടെയാണെന്നും എന്ത് ചെയ്യുന്നുവെന്നും നിരവധി പേര്‍ ചോദിക്കുന്നുണ്ട്. ഇപ്രാവശ്യം വന്നത് പോപ്പുലാരിറ്റി ആഗ്രഹിച്ചോ പൊട്ടിത്തെറിക്കാന്‍ പാകത്തിലുള്ള വാര്‍ത്തകള്‍ പങ്കുവയ്ക്കാനോ ഒന്നുമല്ല. ഈ ഒരു പ്ലാറ്റ്‌ഫോമിലൂടെ കുറെ കാര്യങ്ങള്‍ പറയാന്‍ വേണ്ടിയാണ്. എന്താണ് കേരളത്തില്‍ നടക്കുന്നത്? ചോദ്യങ്ങള്‍ ചോദിക്കാന്‍ മടിയുള്ളവര്‍ക്ക് വേണ്ടി ചോദ്യങ്ങള്‍ ചോദിക്കാനാണ് ഞാന്‍ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത്. കേരളത്തില്‍ ശരിക്കും വികസനം നടക്കുന്നുണ്ടോ? രാഷ്ട്രീയക്കാരില്‍ ആരെയാണ് വിശ്വസിക്കേണ്ടത്? തൊഴിലില്ലായ്മ, വനിതാ ശാക്തീകരണം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

നമ്പര്‍ വണ്‍ കേരള എന്നാണ് ഈ സീരീസിന്റെ പേര്. കേരളം നമ്പര്‍ വണ്‍ ആണെന്ന് പറയാന്‍ കഴിയില്ല. കാരണം ഒരുപാട് പ്രശ്‌നങ്ങളുണ്ട്. തൊഴിലില്ലായ്മ, ലഹരി മരുന്ന് വ്യാപനം, അധികാരത്തിന്റെ ദുരുപയോഗം തുടങ്ങിയ കുറെ കാര്യങ്ങള്‍ ചങ്കൂറ്റത്തോടെ അഡ്രസ്സ് ചെയ്യേണ്ടതുണ്ട്. ഇനിയൊരു ഗവണ്‍മെന്റ് വരുമ്പോള്‍ അത് കേരളത്തിന്റെ നന്മയ്ക്ക് വേണ്ടി ആയിരിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. നിങ്ങളുടെ പ്രശ്‌നങ്ങള്‍ എന്നെ അറിയിക്കണം എന്ന് സ്വപ്ന വീഡിയോയിലൂടെ പറയുന്നുണ്ട്.

നിങ്ങള്‍ക്ക് വേണ്ടി ചങ്കൂറ്റത്തോടെ പ്രതികരിക്കാനാണ് കേരള നമ്പര്‍ വണ്‍ സീരിസില്‍ കൂടി ഞാന്‍ ഉദ്ദേശിക്കുന്നത്. ആരെങ്കിലുമൊക്കെ പ്രതികരിക്കണം. എല്ലാവര്‍ക്കും ധൈര്യം ഉണ്ടാകണമെന്നില്ല. ഇതൊരു പുതിയ തുടക്കമാണ്. കേരളത്തില്‍ നമുക്ക് സംസാരിക്കാന്‍ അധികാരമുണ്ട്. സര്‍ക്കാര്‍ ഒരു സര്‍വെന്റ് മാത്രമാണ്. നമുക്കെല്ലാവര്‍ക്കും മന്ത്രിയോ ബ്യൂറോക്രാറ്റോ ആകാന്‍ കഴിയില്ല. പക്ഷേ നമുക്ക് ചോദിക്കാന്‍ അധികാരമുണ്ട്. അതിനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇതിനായി നിങ്ങളുടെ സപ്പോര്‍ട്ട് വേണമെന്ന് സ്വപ്ന സുരേഷ് ആവശ്യപ്പെട്ടു. ഇനി തുടര്‍ച്ചയായിട്ട് വീഡിയോ ഇടുമെന്നും തുടര്‍ച്ചയായി ജനങ്ങളുമായി കണക്ടഡ് ആയിരിക്കുമെന്നും സ്വപ്ന പറയുന്നു.

സ്വപ്ന സുരേഷിന്റെ പുതിയ വീഡിയോയ്ക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. 'സ്വപ്ന താങ്കള്‍ രാഷ്ട്രീയക്കാരുമായി ചേര്‍ന്ന് ഒരു കാര്യവും തല്‍ക്കാലം ചെയ്യരുത്.. ഇത് പോലെ സ്വതന്ത്രയായി വന്ന് സംസാരിക്കണം.. ആശംസകള്‍... വീണ്ടും കണ്ടതില്‍ സന്തോഷം' എന്നാണ് ഒരാള്‍ കമന്റായി കുറിച്ചിരിക്കുന്നത്. അതേസമയം സ്വപ്ന സുരേഷ് എവിടെയാണെന്നോ എന്താണ് ചെയ്യുന്നതെന്നോ ഉള്ള കാര്യങ്ങള്‍ വീഡിയോയില്‍ സ്വപ്‌ന വ്യക്തമാക്കുന്നില്ല. മകനെയും വീഡിയോയില്‍ കാണിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+