എല്ലാവരുടേയും പൂര്‍വികര്‍ ഹിന്ദുക്കള്‍, ബിജെപിയെ മാറ്റി നിര്‍ത്തേണ്ടതില്ലെന്ന് ക്ലിമ്മിസ് കാത്തോലിക്കാ ബാവ
കോഴിക്കോട്: സീറോ മലബാര്‍ സഭക്ക് രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും തൊട്ടുകൂടായ്മയില്ലെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് കാത്തോലിക്കാ ബാവ. ബി ജെ പിയുമായി ബന്ധമുണ്ടാക്കുന്നതില്‍ തെറ്റൊന്നും കാണുന്നില്ല എന്നും ക്ലിമ്മിസ് കാത്തോലിക്കാ ബാവ കൂട്ടിച്ചേര്‍ത്തു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനസംഘത്തിന് രണ്ട് എം പിമാര്‍ മാത്രം ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു എന്നും അവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത് എന്നും ക്ലിമ്മിസ് കാത്തോലിക്കാ ബാവ പറഞ്ഞു. വടക്കന്‍ സംസ്ഥാനങ്ങളില്‍ പള്ളികള്‍ക്ക് നേരെ ചില അക്രമ സംഭവങ്ങള്‍ നടക്കുന്നുണ്ട് എന്നതിന്റെ പേരില്‍ ബി ജെ പിയെ അകറ്റി നിര്‍ത്തേണ്ടതില്ല. സീറോ മലബാര്‍ സഭ എന്താണെന്നും എന്തൊക്കെ പ്രവൃത്തികളാണ് ചെയ്ത് കൊണ്ടിരിക്കുന്നത് എന്നും ഭരണാധികാരികളെ അറിയിക്കണം.

അതിനാല്‍ ബി ജെ പിയുമായി ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട് എന്നും മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് കാത്തോലിക്കാ ബാവ പറഞ്ഞു. എല്ലാവരുടേയും പൂര്‍വികര്‍ ഹിന്ദുക്കളാണ് എന്നുള്ളത് ചരിത്ര വസ്തുതയാണ് എന്നും ഇവിടെയുള്ളത് ഇന്ത്യന്‍ ക്രിസ്ത്യാനികളാണ് എന്നും ക്ലിമ്മിസ് കാത്തോലിക്കാ ബാവ ചൂണ്ടിക്കാട്ടി.

എല്ലാവരോടും തുറന്ന സമീപനം വേണം എന്നും 2000 വര്‍ഷമായി ഇവിടെ സൗഹാര്‍ദപരമായി ജീവിക്കുന്നവരാണ് എല്ലാവരുമെന്നും ക്ലിമ്മിസ് ബാവ വ്യക്തമാക്കി. യു ഡി എഫ് സര്‍ക്കാരിനെ പോലെ എല്‍ ഡി എഫ് സര്‍ക്കാരും സഭയുടെ ആവശ്യങ്ങള്‍ തുറന്ന മനസോടെ കേള്‍ക്കാറുണ്ട് എന്നും ക്ലിമ്മിസ് ബാവ പറഞ്ഞു. സമൂഹത്തിന് വേണ്ടി ആര് നല്ലത് ചെയ്താലും അംഗീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

അതില്‍ നരേന്ദ്ര മോദി എന്നോ പിണറായി വിജയനെന്നോ ഉമ്മന്‍ ചാണ്ടിയെന്നോ വ്യത്യാസുണ്ടാകില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികളെ സ്ഥിരമായി ശത്രുപക്ഷത്ത് നിര്‍ത്തേണ്ടതില്ല എന്നും വിമോചന സമരക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെതിരെ കത്തോലിക്ക സഭ സ്വീകരിച്ച നിലപാടുകള്‍ക്ക് അന്ന് കാരണമുണ്ടായിരുന്നു എന്നും അദ്ദേഹം വിശദീകരിച്ചു. മുമ്പ് കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് സ്വീകരിച്ചിരുന്നത് പോലെ ബി ജെ പിയോടും സഭ അകലം പാലിച്ചിരുന്നു.

എന്നാല്‍, ഇപ്പോള്‍ അങ്ങനെയില്ല എന്നും ക്ലിമ്മിസ് ബാവ വ്യക്തമാക്കി. മുഖ്യമന്ത്രിയോട് നേരിട്ട് സംസാരിക്കാനുള്ള ഇടം ഇപ്പോഴുമുണ്ട് എന്നും മുഖ്യമന്ത്രി പിണറായി വിജയന് തീരുമാനങ്ങള്‍ എടുക്കാന്‍ ഇച്ഛാശക്തിയുള്ള നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ക്ക് വോട്ട് ചെയ്യണം എന്നത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. അതിന് അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അവര്‍ക്ക് നല്ലതെന്ന് തോന്നുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യട്ടെ എന്നും അതിന് എന്തിനാണ് സഭയെ ബ്രാന്‍ഡ് ചെയ്യുന്നത് എന്നും ക്ലിമ്മിസ് ബാവ ചോദിച്ചു.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications