കോവിഡ് പ്രതിരോധത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി സര്‍ക്കാറിനോട് സഹകരിക്കണം: എംവി ജയരാജന്‍
കണ്ണൂര്‍: കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. 2021 ഏപ്രിൽ 28ലെ കണക്ക് പ്രകാരം കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം ഇന്ത്യയിൽ 2.01 ലക്ഷമാണ്. ഇത് ലോകത്തെ നാലാംസ്ഥാനമാണ്. പ്രതിദിനമരണവും രോഗികളുടെ എണ്ണവും ഇപ്പോൾ ഏറ്റവും കൂടുതൽ ഇന്ത്യയിലാണ്. യു.എസിൽ 5.87 ലക്ഷവും ബ്രസീലിൽ 3.95 ലക്ഷവും മെക്‌സിക്കോയിൽ 2.15 ലക്ഷവുമാണ് ഇതിനകം മരണപ്പെട്ടത്. ഈ പശ്ചാത്തലത്തിൽ രോഗികളുടെ എണ്ണം നമ്മുടെ രാജ്യത്തും കേരളത്തിലും വർദ്ധിച്ചുവരുന്നത് ഭയമൊട്ടുമില്ലാതെ ജാഗ്രതയോടെ കണക്കിലെടുക്കാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കേരളത്തിൽ മരണനിരക്ക് ഏറ്റവും കുറവാണെന്ന സത്യം നാം മനസ്സിലാക്കുമ്പോൾ അതിന് കാരണം ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങളും മെച്ചപ്പെട്ട നിലയിൽ എൽഡിഎഫ് സർക്കാറിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട് എന്നതു തന്നെയാണ്. കോവിഡ് ഭീതിയിൽ ലോകവും രാജ്യവും വിറങ്ങലിച്ചുനിൽക്കുമ്പോൾ ജീവന്റെ വിലയുള്ള ജാഗ്രത നമുക്കുണ്ടാവണം. ഒറ്റക്കെട്ടായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിച്ചും ആരോഗ്യവകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചും വാക്‌സിൻ ചാലഞ്ചിൽ പങ്കെടുത്തും എൽഡിഎഫ് സർക്കാറിനോടൊപ്പം അണിചേർന്നുകൊണ്ട് നമുക്ക് മുന്നേറാമെന്നും എംവി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും 22 കൊവിഡ് കോച്ചുകള്‍ കൂടി റെയില്‍വെ അനുവദിച്ചു: ചിത്രങ്ങള്‍

അതേസമയം, കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.












Click it and Unblock the Notifications