Get Updates
Get notified of breaking news, exclusive insights, and must-see stories!

മഠത്തിലെ രേഖകള്‍, മൊബൈല്‍ സന്ദേശം; ബിഷപ്പിനെ കുടുക്കിയത് ശക്തമായ ഈ ഏഴ് തെളിവുകള്‍

മൂന്ന് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ ഇന്നലെ രാത്രി എട്ടുമണിക്കാണ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസങ്ങളിലായി 24 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലനിന് ശേഷം ഏറെ നാടകീയതകള്‍ക്കൊടുവിലാണ് ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്തത്.

പീഡനക്കേസില്‍ അറസ്റ്റിലാകുന്ന രാജ്യത്തെ ആദ്യ ബിഷപ്പാണ് ഫ്രാങ്കോ. കന്യാസ്ത്രീ പരാതി നല്‍കി 87-ാം ദിവസമാണ് അറസ്റ്റ്. കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയതിനേ തുടര്‍ന്നായിരുന്നു ഫ്രാങ്കോയെ പോലിസ് അറസ്റ്റ് ചെയത്. ശക്തമായ ഏഴ് തെളിവുകളായിരുന്നു ബിഷപ്പിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

കേസന്വേഷണത്തില്‍ ഏറെ ബുദ്ധിമുട്ടിച്ചു

കേസന്വേഷണത്തില്‍ ഏറെ ബുദ്ധിമുട്ടിച്ചു

2014 മുതല്‍ 2016 വരെ ബിഷപ്പ് ബലാത്സംഗം ചെയ്‌തെന്നായിരുന്നു കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കിയത്. പോലീസില്‍ പരാതി നല്‍കാനുണ്ടായ കാലതാമസവും ബിഷപ്പിനെ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയെന്നുള്ള പരാതിയും പോലീസിനെ കേസന്വേഷണത്തില്‍ ഏറെ ബുദ്ധിമുട്ടിച്ചു.

സഭാനേതൃത്വത്തിന് പരാതി

സഭാനേതൃത്വത്തിന് പരാതി

നടപടിയെടുക്കാന്‍ കാലതാമസമുണ്ടായി എന്ന പരാതി നേരിട്ടെങ്കിലും പഴുതടച്ചുള്ള അന്വേഷണാണ് കേസില്‍ പോലീസ് നടത്തിയത്. പോലീസിന് നല്‍കുന്നതിന് വളരെ മുമ്പുതന്നെ സഭാനേതൃത്വത്തിന് കന്യാസ്ത്രീ പരാതി നല്‍കിയിരുന്നെന്ന് കണ്ടെത്താനായി എന്നത് കേസില്‍ ഏറെ നിര്‍ണ്ണായകമായി.

വാദം പൊളിഞ്ഞു

വാദം പൊളിഞ്ഞു

കര്‍ദിനാല്‍ മാര്‍ ആലഞ്ചേരി, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കുറുവിലങ്ങാട് പള്ളിവികാരി എന്നിവരുടെ മൊഴി ഇത് ശരിവെച്ചു. സഭ നടപടി എടുത്തതിലുള്ള വൈരാഗ്യമാണ് കന്യാസ്ത്രീയുടെ പരാതിക്ക് പിന്നിലെന്ന വാദവും ഇതോടെ പൊളിഞ്ഞു.

രൂപതാ അധികാരികള്‍ നല്‍കിയ പരാതി

രൂപതാ അധികാരികള്‍ നല്‍കിയ പരാതി

കന്യാസ്ത്രീയുടെ ബന്ധുക്കള്‍ക്കെതിരെ രൂപതാ അധികാരികള്‍ നല്‍കിയ പരാതിയിലും അന്വേഷണം നടന്നിരുന്നു. പരാതിയില്‍ പറയുന്നു സുജോയുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തി. തന്നെ നിര്‍ബന്ധിച്ച് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ക്കെതിരെ പരാതി എഴുതി വാങ്ങിയെന്ന് ഇയാള്‍ മൊഴി നല്‍കി. ഇതോടെ പരാതി കെട്ടിച്ചമച്ചതാണെന്ന് പൂര്‍ണ്ണ ബോധ്യം വന്നു.

മറ്റു കന്യാസ്ത്രീകളും വൈദികരും

മറ്റു കന്യാസ്ത്രീകളും വൈദികരും

പീഡനത്തെക്കുറിച്ച് കന്യാസ്ത്രീ പരാതി പറഞ്ഞതായി മറ്റു കന്യാസ്ത്രീകളും വൈദികരും പോലീസില്‍ മൊഴി നല്‍കിയത്. ഇതോടൊപ്പം തന്ന സഭാവസ്ത്രം ഉപേക്ഷിച്ച 18 കന്യാസ്ത്രീകളില്‍ ചിലരെ അന്വേഷണം സംഘം കണ്ടു. ബിഷപ്പില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായി ഇവരും മൊഴി നല്‍കി.

വൈദ്യപരിശോധന ഫലം

വൈദ്യപരിശോധന ഫലം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ലഭിച്ച കന്യാസ്ത്രീയുടെ വൈദ്യപരിശോധന ഫലം പീഡനം നടന്നു എന്ന പരാതിയില്‍ ശക്തമായ തെളിവായി. ഈ റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് പോലീസ് അന്വേഷണത്തില്‍ ഏറെ നിര്‍ണ്ണായകമായത്.

രഹസ്യമൊഴി

രഹസ്യമൊഴി

ചങ്ങനാശ്ശേരി കോടതിയില്‍ കന്യാസ്ത്രീ നല്‍കിയ രഹസ്യമൊഴിയാണ് കേസിലെ ശക്തമായ മറ്റൊരു തെളിവ്. 13 വട്ടം പീഡനം നടന്നതും ഇത് സംബന്ധിച്ച തീയതിയും സ്ഥലവും ഉള്‍പ്പടേയുള്ള വിവരങ്ങളാണ് കോടതിയില്‍ നല്‍കിയതെന്നാണ് സൂചന.

കുറുവിലങ്ങാട് മഠത്തില്‍

കുറുവിലങ്ങാട് മഠത്തില്‍

പീഡനം നടന്നു എന്ന് പറയപ്പെടുന്ന ദിവസങ്ങളില്‍ ബിഷപ്പ് കന്യാസ്ത്രീ താമസിക്കുന്ന കുറുവിലങ്ങാട് മഠത്തില്‍ എത്തിയിരുന്നു എന്നത് സംബന്ധിച്ച രേഖകളും ബിഷപ്പ് കന്യാസ്ത്രീക്ക് അയച്ച മൊബൈല്‍ സന്ദേശങ്ങളുടെ പകര്‍പ്പും പോലീസിന് ലഭിച്ചു.

കുമ്പസാര വേളയില്‍

കുമ്പസാര വേളയില്‍

ജലന്തര്‍ രൂപതയുടെ അച്ചടക്കനടപടിക്കും മാസങ്ങള്‍ക്കും മുന്‍പ് അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെ കുമ്പസാര വേളയില്‍ പീഡനത്തെക്കുറിച്ചു പറഞ്ഞിരുന്നതായി കന്യാസ്ത്രീയുടെ മൊഴി. ആ ദിവസം അവര്‍ എത്തിയുന്നതായി ധ്യാനകേന്ദ്രം അധികൃതരുടെ സ്ഥിരീകരണം.

Recommended Video

cmsvideo
    ഫ്രാങ്കോ മുളയ്ക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു | Oneindia Malayalam
    എസ്പി ഹരിശങ്കര്‍

    എസ്പി ഹരിശങ്കര്‍

    മേല്‍സൂചിപ്പച്ച തെളിവുകളാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് പോലീസിനെ എത്തിച്ചത്. ബിഷപ്പിനെതിരെ ലഭിച്ച തെളിവുകള്‍ പീഡനക്കുറ്റം ഗൗരവത്തോടെ ആരോപിക്കാവുന്ന തരത്തിലുള്ളവയാണ്. ലഭിച്ച ഒട്ടേറെ തെളിവുകള്‍ കുറ്റം ബോധ്യപ്പെടുന്ന തരത്തിലുള്ളതാണെന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എസ്പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+