കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി ശൈലജ രാജി വയ്ക്കേണ്ടി വരും?പ്രതിരോധത്തിലാക്കി തെളിവ്!! ഇനി എല്ലാം പിണറായിയുടെ കൈയ്യിൽ!!

തീയതി നീട്ടുന്നതിന് കാരണം പോലും വ്യക്തമാക്കാതെ മന്ത്രി രേഖാമൂലം നിർദേശം നൽകിയതാണ് പുറത്തുവന്നിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ വിവാദങ്ങളുടെ ഘോഷയാത്ര പിടിച്ചു കുലുക്കുകയാണ്. സ്വജനപക്ഷപാതവും, ലൈംഗിക ആരോപണവും കൈയ്യേറ്റവും എന്നു വേണ്ട എല്ലാ തരം ആരോപണങ്ങളും ഇതിനോടകം ഉയർന്നു വന്നു. അധികാരത്തിലേറിയതിനു പിന്നാലെ തന്നെ വിവാദമായതാണ് ഇപി ജയരാജൻ ഉൾപ്പെട്ട ബന്ധു നിയമന വിവാദം. പിന്നാലെ എകെ ശശീന്ദ്രൻറെ ലൈംഗിക ആരോപണവും ഉയർന്നു. ഈ വിവാദങ്ങളൊക്കെ ഒതുങ്ങി പ്രതിച്ഛായ വീണ്ടെടുത്തു വരുന്നതിനിടെയാണ് അടുത്ത വിവാദങ്ങൾ ഉയർന്നിരിക്കുന്നത്.

<strong>ആരാധകർക്ക് അറിയണം, ദിലീപ് അകത്തേക്കോ പുറത്തേക്കോ? വീണ്ടുമൊരു നിർണായക ദിനം!!</strong>ആരാധകർക്ക് അറിയണം, ദിലീപ് അകത്തേക്കോ പുറത്തേക്കോ? വീണ്ടുമൊരു നിർണായക ദിനം!!

മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റവും അൻവര്‍ എംഎൽഎയുടെ വാട്ടർ തീം പാർക്ക് വിവാദവും നിലനിൽക്കുന്നതിനിടെയാണ് മന്ത്രി ശൈലജയ്ക്കെതിരായ വിവാദവും വന്നിരിക്കുന്നത്. ബാലാവകാശ കമ്മീഷൻ അംഗങ്ങളായി ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നാണ് ആരോപണം. ആരോപണങ്ങളെ മുഖ്യമന്ത്രിയും കെകെ ശൈലജയും എതിർത്തിട്ടുണ്ട്. എന്നാൽ ശൈലജ നേരിട്ട് ഇടപെട്ടതിന് തെളിവുകള്‍ ഉണ്ടെന്നാണ് മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് ശൈലജയെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

നേരിട്ട് ഇടപെട്ടു

നേരിട്ട് ഇടപെട്ടു

സംസ്ഥാന ബാലാവകാശ കമ്മീഷനിൽ ഇഷ്ടക്കാരെ തിരുകി കയറ്റുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നീട്ടാൻ മന്ത്രി കെകെ ശൈലജ നേരിട്ട് ഇടപെട്ടതിന് വ്യക്തമായ തെളിവ് ഉണ്ടെന്നാണ് വിവരങ്ങള്‍. തീയതി നീട്ടുന്നതിന് കാരണം പോലും വ്യക്തമാക്കാതെ മന്ത്രി രേഖാമൂലം നിർദേശം നൽകിയതാണ് പുറത്തുവന്നിരിക്കുന്നത്.

പത്രപ്പരസ്യം നൽകാൻ നിർദേശം

പത്രപ്പരസ്യം നൽകാൻ നിർദേശം

സംസ്ഥാന ബാലാവകാശ കമ്മീഷൻറെ വെബ് സൈറ്റ് അടക്കം സൂചിപ്പിച്ച് അപേക്ഷ തീയതി ജനുവരി 20 വരെ ദീർഘിപ്പിക്കുന്നതിനാണ് പത്രപ്പരസ്യം നൽകാനാണ് നിർദേശം നൽകിയത്.

പട്ടിക സമർപ്പിക്കാനും അഭിമുഖം നടത്താനും

പട്ടിക സമർപ്പിക്കാനും അഭിമുഖം നടത്താനും

ജനുവരി 25നകം കിട്ടിയ അപേക്ഷകളെല്ലാം പരിശോധിച്ച് ചുരുക്കപ്പട്ടിക തയ്യാറാക്കി സമർപ്പിക്കാനും മന്ത്രി നിര്‍ദേശിച്ചിരുന്നു. ഫെബ്രുവരി എഴിന് അഭിമുഖം നടത്താനുള്ള നടപടി സ്വീകരിക്കാനും നിർദേശം നൽകിയിരുന്നു.

ഹൈക്കോടതി ഉത്തരവിൽ

ഹൈക്കോടതി ഉത്തരവിൽ

അവസാന തീയതി നീട്ടാൻ മന്ത്രി രേഖാമൂലം നൽകിയ നിർദേശം ഹൈക്കോടതി കഴിഞ്ഞ 17ന് പുറപ്പെടുവിച്ച ഉത്തരവിന്റെ ഭാഗമാക്കുകയും ചെയ്തിരുന്നു.

പിഴ അടച്ചത് മറച്ചുവച്ചു

പിഴ അടച്ചത് മറച്ചുവച്ചു


ആദ്യം പുറത്തിറക്കിയ വിജ്ഞാപനത്തിലെ സമയപരിധിക്കുള്ളിൽ നിയമനം നടത്താതിരുന്നത് മൂലം അരലക്ഷം രൂപ സുപ്രീംകോടതിയിൽ പിഴ കെട്ടി വയ്ക്കേണ്ടിവന്നത് സർക്കാർ രഹസ്യമായി സൂക്ഷിച്ചു. സുപ്രീം കോടതി രേഖകളിലൂടെയാണ് ഇത് പുറത്തായത്.

പീഡനക്കേസ് പ്രതിയെ നിയമിക്കാൻ

പീഡനക്കേസ് പ്രതിയെ നിയമിക്കാൻ

ഒട്ടേറെ കേസുകളിൽ പ്രതിയും കൊട്ടിയൂർ കേസിൽ ആരോപണ വിധേയനുമായ ആളെ ബാലാവകാശ കമ്മീഷനിൽ നിയമിക്കാൻ മന്ത്രി നീക്കം നടത്തിയെന്നാണ് ആരോപണം.

കോടതിയുടെ വിമർശനം

കോടതിയുടെ വിമർശനം

മന്ത്രി പ്രവർത്തിച്ചത് സദുദ്ദേശ്യത്തോടെയല്ല എന്നാണ് ഹൈക്കോടതിയുടെ വിമർശനം. അപേക്ഷിക്കാൻ തീയതി നീട്ടി നൽകിയതിന് വ്യക്തമായ കാരണം കാണിക്കാനും മന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കുന്നു.

സർക്കാര്‍ പറയുന്നത്

സർക്കാര്‍ പറയുന്നത്

അതേസമയം വേണ്ടത്ര അപേക്ഷകൾ ലഭിക്കാതിരുന്നതിനെ തുടർന്നാണ് അപേക്ഷ തീയതി നീട്ടിയതെന്നാണ് സർക്കാരിന്റെ വാദം. ചില ജില്ലകളിൽ നിന്ന് അപേക്ഷകർ ഇല്ലായിരുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. 103 അപേക്ഷകരിൽ 40 പേർക്കേ യോഗ്യത ഉണ്ടായിരുന്നുള്ളു എന്നും അതിനാാണ് തീയതി നീട്ടിയതെന്നും പിണറായി പറയുന്നു.

 കനത്ത പ്രതിഷേധം

കനത്ത പ്രതിഷേധം

അതേസമയം ബാലാവകാശ കമ്മീഷൻ വിവാദത്തിൽ ശൈലജയ്ക്കെതിരെ വൻ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. മന്ത്രി രാജി വയ്ക്കണമെന്നാണ് പ്രധാന ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎൽഎമാർ സഭാ കവാടത്തിൽ സത്യഗ്രഹം നടത്തിവരികയാണ്.

English summary
evidence against kk sailaja on child right commission controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X