കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യന് പിടിച്ച് നില്‍ക്കാനാവില്ല... സരിതയുടെ നിര്‍ണായക തെളിവുകള്‍

Google Oneindia Malayalam News

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുമായിമായി ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ വാദങ്ങളെല്ലാം പൊളിയുമോ? സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് മുന്നില്‍ നല്‍കിയ തെളിവുകള്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ പൊളിയ്ക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസ് എംഎല്‍എ ആയ എപി അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ ബലാത്സംഗ കേസ് കൊടുത്തതിന് പിന്നിലും ഉമ്മന്‍ ചാണ്ടിയാണെന്ന ആരോപണമാണ് സരിത ഉന്നയിയ്ക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ തമ്പാനൂര്‍ രവി പറഞ്ഞിട്ടാണ് അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ പരാതി കൊടുത്തത് എന്നാണ് സരിത പറയുന്നത്.

 മുഖ്യമന്ത്രിയുടെ നുണകള്‍

മുഖ്യമന്ത്രിയുടെ നുണകള്‍

2011 ല്‍ മുഖ്യമന്ത്രിയെ സോളാര്‍ പദ്ധതി ഉദ്ഘാടനത്തിന് ക്ഷണിച്ചതിന്റെ തെളിവ് സരിത കമ്മീഷന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2012 ലും മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നു.

മുഖ്യന്‍ പറഞ്ഞിട്ട്

മുഖ്യന്‍ പറഞ്ഞിട്ട്

2012 ല്‍ കടത്തുരുത്തി പോലീസ് സ്‌റ്റേഷനിലെ സോളാര്‍ പദ്ധതി ഉദ്ഘാടനത്തിനും മുഖ്യമന്ത്രിയെ ക്ഷണിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രി കെസി ജോസഫ് ആണ് പരിപാടി ഉദ്ഘാടനം ചെയ്തതെന്നും സരിത എസ് നായര്‍.

തോമസ് കുരുവിള

തോമസ് കുരുവിള

സരിതയുടെ ഡയറിയില്‍ തോമസ് കുരുവിളയുടെ വിലാസവും വിവരങ്ങളും ഉണ്ട്. ഇതെല്ലാം തോമസ് കുരുവിള തന്നെ എഴുതി നല്‍കിയതാണെന്നും സരിത വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയുടെ ശുപാര്‍ശക്കത്ത്

മുഖ്യമന്ത്രിയുടെ ശുപാര്‍ശക്കത്ത്

റീ സര്‍വ്വേയ്ക്ക് വേണ്ടി മുഖ്യമന്ത്രിയ്ക്ക നല്‍കിയകത്തും, അതില്‍ മുഖ്യമന്ത്രി നടത്തിയ ശുപാര്‍ശയും തെളിയിയ്ക്കുന്ന രേഖ സരിത കമ്മീഷന് മുന്നില്‍ ഹാജരാക്കി.

അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ

അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ

കോണ്‍ഗ്രസ് എംഎല്‍എ എപി അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ ബലാത്സംഗ കേസ് കൊടുക്കാന്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ തമ്പാനൂര്‍ രവി ആയിരുന്നുവെന്നും സരിത പറഞ്ഞു.

എങ്ങനെ ചെയ്യണം...

എങ്ങനെ ചെയ്യണം...

ഡിജിപിയ്ക്ക് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടത് തമ്പാനൂര്‍ രവി ആയിരുന്നു. പരാതി നല്‍കുന്നതിന് തൊട്ടുമുമ്പ് പോലും വിളിച്ചു. വനിത പോലീസില്‍ പരാതി നല്‍കാും മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കാനും ആവശ്യപ്പെട്ടത് തമ്പാനൂര്‍ രവി തന്നെ ആയിരുന്നു എന്നാണ് സരിത എസ് നായര്‍ പറയുന്നത്.

ബെന്നിയും രവിയും

ബെന്നിയും രവിയും

ഒടുവില്‍ ബെന്നി ബെഹ്നാനും തമ്പാനൂര്‍ രവിയും കാലുൂമാറിയെന്ന ആക്ഷേപവും സരിത ഉന്നയിയ്ക്കുന്നുണ്ട്. കേസ് പിന്‍വലിയ്ക്കാന്‍ ആവശ്യപ്പെട്ടതും ഇവരാണെന്ന് സരിത പറയുന്നു.

 മുഖ്യനാണ് പിന്നില്‍

മുഖ്യനാണ് പിന്നില്‍

അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ ബലാത്സംഗ കേസ് കൊടുപ്പിച്ചതും അത് പിന്‍വലിപ്പിച്ചതും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണത്രെ. ഇക്കാര്യം തമ്പാനൂര്‍ രവിയും ബെന്നി ബെഹ്നാനും പറയുന്നത് താന്‍ സമര്‍പ്പിച്ച സിഡിയില്‍ ഉണ്ടെന്നാണ് സരിത വ്യക്തമാക്കുന്നത്.

സലീം രാജിന് വേണ്ടി

സലീം രാജിന് വേണ്ടി

സലീം രാജിന് വേണ്ടി അനുകൂലമായ മൊഴി നല്‍കാന്‍ തമ്പാനൂര്‍ രവി ആവശ്യപ്പെട്ടിരുന്നതായും സരിത എസ് നായര്‍ വെളിപ്പെടുത്തുന്നു.

എങ്ങനെ മൊഴി കൊടുക്കണം

എങ്ങനെ മൊഴി കൊടുക്കണം

സലീം രാജിനെ സംബന്ധിച്ച് എങ്ങനെയാണ് മൊഴി നല്‍കേണ്ടത് എന്നത് സംബന്ധിച്ച് തന്നോട് വിശദമായി സംസാരിച്ചു എന്നാണ് സരിത പറയുന്നത്. സലീം രാജ് തന്നെയാണത്രെ ഇക്കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കിയത്.

English summary
Evidence produced by Saritha S Nair may trap Chief Minister Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X