Get Updates
Get notified of breaking news, exclusive insights, and must-see stories!

' മുന്നാക്കസംവരണം കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെടുന്നത്'; സ്വാഗതം ചെയ്ത് സുധാകരന്‍, നിരാശാജനകമെന്ന് ലീഗ്‌

തിരുവനന്തപുരം: മുന്നാക്ക സംവരണം ശരി വെച്ച സുപ്രീംകോടതി വിധിയെ പിന്തുണച്ച് കോണ്‍ഗ്രസ്. മുന്നാക്ക സംവരണം കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെടുന്നതാണ് എന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ അവകാശപ്പെട്ടു. വിധിയെ സ്വാഗതം ചെയ്യുന്നു എന്നും കെ സുധാകരകന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം നിലവില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടരുത് എന്നും ഇത് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം എന്നും കെ സുധാകന്‍ വ്യക്തമാക്കി.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ സംവരണ വിഭാഗങ്ങളുടെ ആനുകൂല്യങ്ങളെ ബാധിക്കാതെയും അവരുടെ അവകാശത്തെ കവരാതെയും നോക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1

സാമൂഹ്യനീതി ഉറപ്പാക്കേണ്ടത് അനിവാര്യവും അത്യാവശ്യവുമാണ് എന്നും കെ സുധാകരന്‍ പറഞ്ഞു. പഠിക്കാന്‍ കഴിവുണ്ടായിട്ടും വ്യവസ്ഥിതികളുടെ പേരില്‍ നീതി നിഷേധിക്കുന്നതും മാറ്റി നിര്‍ത്തുന്നതും പരിഷ്‌കൃത സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതല്ല എന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

2

അതേസമയം മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക സംവരണം അനുവദിച്ചുള്ള സുപ്രീംകോടതി വിധി നിരാശാജനകമാണ് എന്നാണ് മുസ്ലിം ലീഗ് പറഞ്ഞത്. വിധി ആശങ്ക ഉളവാക്കുന്നതാണെന്നാണ് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടത്. സാമ്പത്തിക സംവരണം പിന്നാക്കം നില്‍ക്കുന്നവരുടെ അവസരം കുറയാന്‍ കാരണമാകും എന്നും അദ്ദേഹം പറഞ്ഞു.

3

ജാതി സംവരണത്തില്‍ വെള്ളം ചേര്‍ക്കുന്നതാണ് ഈ തീരുമാനം എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാമ്പത്തിക സംവരണം വരുന്നതോടെ വിവേചനം കുറയ്ക്കാനുള്ള നടപടികളുടെ പ്രാധാന്യം കുറയും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സഹായം കൊടുക്കണം എന്നും എന്നാല്‍ സംവരണത്തില്‍ കൊണ്ടുവരുമ്പോള്‍ അത് സാമൂഹ്യനീതിയെ ആണ് ബാധിക്കുന്നത് എന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

4

അതേസമയം സുപ്രീംകോടതി വിധി ജനാഭിലാഷത്തിന്റെ പ്രതിഫലനമാണെന്ന് ആര്‍ എസ് പി നേതാവും എം പിയുമായ എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ എസ് എസും മുന്നാക്ക സംവരണം ശരിവെച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്.

5

അതേസമയം വിധി പഠിച്ചിട്ട് പ്രതികരിക്കാമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു. മുന്നോക്കക്കാരിലെ പിന്നോക്കകാര്‍ക്ക് സംവരണം കൊടുക്കുന്നതില്‍ തെറ്റില്ല എന്നും സുപ്രീംകോടതി വിധി പഠിച്ചശേഷം പ്രതികരിക്കാം എന്നുമായിരുന്നു സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്.

6

മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തി കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി ശരി വെക്കുകയായിരുന്നു സുപ്രീം കോടതി ഇന്ന് ചെയ്തത്. ചീഫ് ജസ്റ്റിസ് യു യു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും വിധിയെ പ്രതികൂലിച്ചു. എന്നാല്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ മറ്റ് മൂന്ന് പേര്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണക്കുക ആയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+