Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദങ്ങള്‍ക്ക് വിട; പി സദാശിവം കേരള ഗവര്‍ണര്‍

ദില്ലി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം കേരള ഗവര്‍ണറായി നിയമിതനായി. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സദാശിവത്തെ കേരള ഗവര്‍ണറായി നിയമിച്ചു കൊണ്ടുള്ള ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചു. ഇതോടെ സദാശിവത്തിന്റെ ഗവര്‍ണര്‍ പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും വിരാമമായി. ഷീലാ ദീക്ഷിത് രാജിവെച്ച് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് സദാശിവത്തെ ഗവര്‍ണറായി നിര്‍ദ്ദേശിക്കപ്പെട്ടത്.

വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഗവര്‍ണര്‍ പദവിയിലേക്ക് നിയമിക്കുന്നത് ഒട്ടും അനുചിതമല്ലെന്നുകാട്ടി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഇതുസംബന്ധിച്ച വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചു. ഗവര്‍ണറെ നിയമിക്കും മുന്‍പ് തന്നെ അറിയിക്കുന്ന പതിവുണ്ടെന്നും സദാശിവത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് വിവരം ലഭിച്ചിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാതി.

Sadasivam

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുന്‍ ചീഫ് ജസ്റ്റിസിന്റെ ഗവര്‍ണര്‍ പദവിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ സദാശിവത്തെ ഗവര്‍ണറായി നിയമിച്ചുകൊണ്ട് രാഷ്ട്രപതി ഉത്തരവിട്ടതോടെ ഇതു സംബന്ധിച്ച വിവാദങ്ങള്‍ക്കും അറുതിയായെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. പുതിയ ഗവര്‍ണറെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ നിരവധി സുപ്രധാന വിധി പ്രസ്താവിച്ച് ശ്രദ്ധേയനായ ജസ്റ്റിസ് ആയിരുന്നു പി സദാശിവം. രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച സദാശിവം രാഷ്ട്രപതിയുടെ ദയാഹര്‍ജിയില്‍ തീരുമാനം വൈകുന്ന കൊലക്കേസ് പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവു ലഭിക്കാന്‍ അവകാശമുണ്ടെന്നും വിധിച്ചത് ഏറെ ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+