മറന്നതല്ല, മനപ്പൂര്‍വ്വം; ഗവര്‍ണറെ മാത്രമല്ല മുന്‍ മുഖ്യമന്ത്രിമാരെയും സര്‍ക്കാര്‍ മറന്നു
മുന്‍മുഖ്യമന്ത്രിമാരായ എകെ ആന്റണി, ഉമ്മന്‍ചാണ്ടി, വിഎസ് അച്യുതാനന്ദന്‍ എന്നിവര്‍ തലസ്ഥാനത്ത് നടന്ന വജ്രകേരളം പരിപാടിയില്‍ പങ്കെടുത്തില്ല.
തിരുവനന്തപുരം: വജ്രകേരളം പരിപാടിയിലേക്ക് മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ക്ഷണമില്ല. കേരളപ്പിറവി ദിനത്തിന്റെ അറുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയാണ് വജ്രകേരളം. മുന്‍മുഖ്യമന്ത്രിമാരായ എകെ ആന്റണി, ഉമ്മന്‍ചാണ്ടി, വിഎസ് അച്യുതാനന്ദന്‍ എന്നിവര്‍ തലസ്ഥാനത്ത് നടന്ന വജ്രകേരളം പരിപാടിയില്‍ പങ്കെടുത്തില്ല. നിയമസഭാ സമ്മേളനം രാവിലെ കഴിഞ്ഞയുടന്‍ മുന്‍മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, വിഎസ് അച്യുതാന്ദന്‍ എന്നിവര്‍ ഔദ്യോഗിക വസതികളിലേക്ക് മടങ്ങുകയായിരുന്നു.
ചടങ്ങില്‍ ഗവര്‍ണറെ ക്ഷണിച്ചില്ലെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഗവര്‍ണറെ മറന്നതല്ലെന്നും സര്‍ക്കാര്‍ നടത്തിയ ആഘോഷചടങ്ങില്‍ പ്രോട്ടോക്കോള്‍ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് ഗവര്‍ണറെ ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വിശദീകരിച്ചിരുന്നു. ഇത് നിയമസഭയുടെ പരിപാടിയാണ്. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും ഞങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ അടക്കമുളള കക്ഷി നേതാക്കള്‍ കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്. കൂടാതെ ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ പ്രോട്ടോക്കോളിന്റെ പ്രശ്‌നമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ചിരാത് കൊളുത്തുന്ന പരിപാടി
പരിപാടിയുടെ ഭാഗമായി ചിരാതുകള്‍ കൊളുത്തുന്ന ചടങ്ങിലേക്കും ഉമ്മന്‍ചാണ്ടിക്കും വിഎസിനും ക്ഷണം കിട്ടിയില്ലെന്നും വിവരങ്ങളുണ്ട്.

എകെ ആന്റണി
തലസ്ഥാനത്ത് ഉണ്ടായിട്ടും കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയും പ്രതിരോധമന്ത്രിയുമായ എകെ ആന്റണിയും പരിപാടിയില്‍ പങ്കെടുത്തില്ല.

മടക്കം
നിയമസഭാ സമ്മേളനം രാവിലെ കഴിഞ്ഞയുടന്‍ മുന്‍മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, വിഎസ് അച്യുതാന്ദന്‍ എന്നിവര്‍ ഔദ്യോഗിക വസതികളിലേക്ക് മടങ്ങി.

ഗവര്‍ണര്‍
ഗവര്‍ണറെ ക്ഷണിച്ചില്ലെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഗവര്‍ണറെ മറന്നതല്ലെന്നും സര്‍ക്കാര്‍ നടത്തിയ ആഘോഷചടങ്ങില്‍ പ്രോട്ടോക്കോള്‍ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് ഗവര്‍ണറെ ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വിശദീകരിച്ചിരുന്നു.












Click it and Unblock the Notifications