കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍' വന്‍ തട്ടിപ്പെന്ന് മുന്‍ മത്സരാര്‍ത്ഥി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഏഷ്യാനെറ്റിലെ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച പരിപാടികളില്‍ ഒന്നായ 'നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍' വന്‍ തട്ടിപ്പാണെന്ന ആരോപണവും ആയി മുന്‍ മത്സരാര്‍ത്ഥി രംഗത്ത്. സിനിമാതാരം സുരേഷ് ഗോപിയാണ് പരിപാടിയുടെ അവതാരകന്‍.

പരിപാടിയിലെ മുന്‍ മത്സരാര്‍ത്ഥിയായ റഫീഖ് അരീക്കല്‍ എന്ന ാളാണ് ആക്ഷേപവുമായി രംഗത്തെത്തിയിരിയ്ക്കുന്നത്. മെയ് 19 മുതല്‍ ഇത് സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇയാള്‍ അപ് ലോഡ് ചെയ്യുന്നുണ്ട്.

ഈ ആരോപണങ്ങള്‍ സംബന്ധിച്ച് ഏഷ്യാനെറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. റഫീഖ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ കാണാം...

വേഗവിരലുകള്‍

വേഗവിരലുകള്‍

വേഗവിരലിലൂടെഹോട്ട് സീറ്റിലേയ്ക്ക് ആളുകളെ തിരഞ്ഞെടുക്കുന്നതില്‍ തട്ടിപ്പുണ്ടെന്നാണ് ഒരു ആരോപണം. ഓഡിയന്‍സ് പൂള്‍ എന്ന് പറയുന്നത് ദിവസക്കൂലിക്കാരാണെന്ന് റഫീഖ് ആരോപിയ്ക്കുന്നു.

 താത്പര്യമുള്ളവര്‍ക്ക് മാത്രം

താത്പര്യമുള്ളവര്‍ക്ക് മാത്രം

ചാനലിന് താത്പര്യമുള്ളവര്‍ക്ക് മാത്രമേ ഹോട്ട് സീറ്റില്‍ എത്താന്‍ കഴിയൂ എന്നാണ് മറ്റൊരു ആരോപണം. ഇതിനായി പല ന്യായൂകരണങ്ങള്‍ കണ്ടെത്തുമത്രെ.

ഓഡിയന്‍സ് പൂള്‍ കള്ളത്തരം

ഓഡിയന്‍സ് പൂള്‍ കള്ളത്തരം

കൂലിയും ഭക്ഷണവും കൊടുത്ത് ഇരുത്തുന്നവരാണ് ഓഡിയന്‍സ് പൂള്‍. ഇവര്‍ വോട്ടൊന്നും ചെയ്യുന്നില്ല. ഹോട്ട് സീറ്റിലുള്ള ആളുടെ കൂടെ വരുനന ആള്‍ മാത്രമേ വോട്ട് ചെയ്യുന്നുള്ളൂ എന്നും ആക്ഷേപം.

ക്രമക്കേട്

ക്രമക്കേട്

ഓഡിയന്‍സ് പൂളിന്റെ ഫലം കാണിയ്ക്കുന്നതും ചാനലുകാര്‍ തന്നെയെന്നാണ് മറ്റൊരു ആരോപണം.

ഭീഷണിയും

ഭീഷണിയും

ക്രമക്കേടുകള്‍ ചോദ്യം ചെയ്ത മത്സരാര്‍ത്ഥികളെ ഭീഷമിപ്പെടുത്തി പറഞ്ഞയച്ചതായും ആക്ഷേപം ഉന്നയിക്കുന്നു

നിരോധിയ്ക്കണം

നിരോധിയ്ക്കണം

അന്യ സംസ്ഥാന ലോട്ടറികള്‍ നിരോധിച്ചതുപോലെ ചാനല്‍ എസ്എംഎസ്സുകളും നിരോധിക്കണം എന്നാണ് ഒരു ആവശ്യം.

 കമ്മീഷന്‍ വാങ്ങുന്നു

കമ്മീഷന്‍ വാങ്ങുന്നു

ഉത്തരങ്ങള്‍ പറഞ്ഞുകൊടുത്ത് മത്സരിച്ച് പണം സ്വന്തമാക്കുന്ന മത്സരാര്‍ത്ഥികളില്‍ നിന്ന് ചാനലുകാര്‍ കമ്മീഷനായി വാങ്ങുന്നുവെന്നും ഉണ്ട് ആക്ഷേപം.

തോറ്റ ആള്‍ക്കും അവസരം

തോറ്റ ആള്‍ക്കും അവസരം

ഹോട്ട് സീറ്റില്‍ ഇരുന്ന് ശരി ഉത്തരം പറയാന്‍ കഴിയാതെ പോയ ആള്‍ക്ക് വീണ്ടും അവസരം കൊടുത്തു. ക്യാമറകള്‍ ഓഫാക്കിയതിന ശേഷം ഉത്തരം കാണിച്ച് കൊടുക്കുകയായിരുന്നുവത്രെ.

സ്‌പെഷ്യല്‍ ഗസ്റ്റുകള്‍ക്ക്

സ്‌പെഷ്യല്‍ ഗസ്റ്റുകള്‍ക്ക്

സ്‌പെഷ്യല്‍ ഗസ്റ്റുകള്‍ ഇയര്‍ ഫോണിലൂടെ ഉത്തരം കേട്ടതിന് ശേഷമാണ് മറുപടി പറയുന്നത് എന്നതാണ് മറ്റൊരു ആരോപണം.

ഫേസ്ബുക്ക്

ഇതാണ് റഫീക്ക് അരിക്കലിന്റെ ഫേസ്ബുക്ക് അക്കൗണ്ട്‌

English summary
Rafeek Areekkal, an ex contestant of Nigalkkum Aakam Kodeesswaran raises allegations against the programme. Nigalkkum Aakam Kodeeswaran is one among the prime programs on Asianet. Film Star suresh Gopi is anchoring the programme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X