'കഴിഞ്ഞ ജന്മം അമ്പലപ്പുഴ രാജാവിന്റെ മന്ത്രി, കുളത്തിൽ മുക്കിക്കൊന്നു': മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്
കഴിഞ്ഞ ജന്മത്തില്‍ താന്‍ അമ്പലപ്പുഴ രാജാവിന്റെ മന്ത്രിയായിരുന്നുവെന്ന് മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ്. രാജാവിനെ ധിക്കരിച്ചത് കാരണം രാജാവ് കുളത്തില്‍ മുക്കിക്കൊന്നു. ശേഷം ശരീരം അച്ചന്‍കോവിലാറില്‍ എറിഞ്ഞു. ഭൃഗുസംഹിതയെ അടിസ്ഥാനമാക്കി ശ്രീധര പണിക്കര്‍ എന്ന ജ്യോതിഷിയാണ് തന്റെ പൂര്‍വജന്മത്തെ കുറിച്ച് പറഞ്ഞതെന്നാണ് അബാക്ക് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അലക്‌സാണ്ടര്‍ ജേക്കബ് പറയുന്നത്.
ഈ ജന്മത്തില്‍ ആറിന്റെ അങ്ങേക്കരയില്‍ ജനിക്കും. ജനിക്കാന്‍ പോകുന്നത് തുമ്പമണ്‍ എന്ന സ്ഥലത്താണെന്നും തന്റെ മാതാപിതാക്കളുടേയും വീട്ടുപേരും അടക്കം കൃത്യമായി ജ്യോത്സ്യന്‍ പറഞ്ഞുവെന്നും അലക്‌സാണ്ടര്‍ ജേക്കബ് പറയുന്നു. മാത്രമല്ല മൂന്നാമത്തെ കുട്ടിയായി താന്‍ ജനിക്കുമെന്നും പുസ്തകത്തില്‍ നിന്നും വായിച്ചു. 1980ല്‍ താന്‍ മാര്‍ ഇവാനിയോസ് കോളേജില്‍ അധ്യാപകനായിരിക്കുന്ന കാലത്താണ് ഈ സംഭവം എന്നും അലക്‌സാണ്ടര്‍ ജേക്കബ് പറയുന്നു.
അക്കാലത്ത് തനിക്ക് ഇത്തരം കാര്യങ്ങളില്‍ വിശ്വാസം ഇല്ലായിരുന്നു. പൂര്‍വജന്മത്തെ കുറിച്ച് പറയുന്ന പുസ്തകം ഉണ്ടെന്ന് കേട്ടപ്പോള്‍ അത് ശരിയല്ലെന്ന് തെളിയിക്കാനായിരുന്നു താന്‍ പണിക്കരെ കാണാന്‍ പോയതെന്നും അലക്‌സാണ്ടര്‍ ജേക്കബ് പറയുന്നു. അധ്യാപകനായി അധികകാലം തുടരാന്‍ സാധിക്കില്ലെന്നും രാജ്യം ഭരിക്കുന്ന പരീക്ഷ എഴുതണമെന്നും പണിക്കരാണ് പറഞ്ഞതെന്നും മുന്‍ ഡിജിപി പറയുന്നു.

അതിനെ തുടര്‍ന്ന് ഐപിഎസ് പരീക്ഷ എഴുതുകയും വിജയിക്കുകയും ചെയ്തു. കഴിഞ്ഞ ജന്മത്തില്‍ താന്‍ കൊല്ലപ്പെട്ടപ്പോള്‍ ഒരു സ്ത്രീയുമായി പ്രണയത്തിലായിരുന്നു. താന്‍ കൊല്ലപ്പെട്ടപ്പോള്‍ ആ സ്ത്രീ ആറ്റില്‍ ചാടി മരിച്ചു. ആ സ്ത്രീ തന്റെ ഭാര്യയാകാന്‍ വേണ്ടി ഭൂമിയില്‍ ജനിച്ചിട്ടുണ്ട്. 5 കൊല്ലം കഴിയുമ്പോള്‍ കൊല്ലം രാജ്യത്ത് പോയി ആ സ്ത്രീയെ വിവാഹം കഴിക്കുമെന്നും പേര് പ്രകാശത്തിന്റെ പര്യായം ആയിരിക്കുമെന്നും പണിക്കര്‍ പറഞ്ഞു. താന്‍ വിവാഹം കഴിച്ചത് പ്രഭയെ ആണെന്നും അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.
കഴിഞ്ഞ ജന്മത്തില്‍ മന്ത്രിയായിരുന്ന രാജാവിന്റെ പേര് രാമചന്ദ്രന്‍ എന്നായിരുന്നു. ഇനിയും കേരളം ഒരു രാമചന്ദ്രന്‍ ഭരിക്കും. അന്ന് അദ്ദേഹത്തിന്റെ മന്ത്രിയായി ഇരിക്കേണ്ടി വരും. 10 മാസം ഈ ജന്മം അദ്ദേഹവുമായി വഴക്കുണ്ടാക്കരുതെന്നും നല്ലൊരു പോസ്റ്റ് നല്‍കി അദ്ദേഹം വിട്ടേക്കുമെന്നും ഭൃഗുസംഹിത നോക്കി ജ്യോത്സ്യന്‍ പറഞ്ഞു. 82ല്‍ പി രാമചന്ദ്രന്‍ കേരള ഗവര്‍ണറായി. താന്‍ അദ്ദേഹത്തിന്റെ എഡിസി ആയി അല്ലെങ്കില്‍ മന്ത്രിയായി രാജ്ഭവനില്‍ ചെന്നു. അപ്പോള്‍ താന്‍ പണിക്കര്‍ പറഞ്ഞു.
ഗവര്‍ണര്‍ എന്ത് പറഞ്ഞാലും താന്‍ തിരിച്ച് എന്നും പറഞ്ഞില്ല. 10 മാസം ഒന്നും പറയരുത് എന്നാണ്. ഒരിക്കല്‍ മുഖ്യമന്ത്രി നായനാര്‍ കാണാന്‍ വന്നപ്പോള്‍ തനിക്കൊരു നല്ല പോസ്റ്റ് കൊടുക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു. തന്നെ കോട്ടയം എസ് പിയായി പോസ്റ്റ് ചെയ്തു. ഇത് അപാരമായ, അവിശ്വസനീയമായ സംഭവമാണ്, അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.












Click it and Unblock the Notifications