മുന്‍ ഭര്‍ത്താവ് നഗ്ന ഫോട്ടോ പ്രചരിപ്പിക്കുന്നുവെന്ന് യുവതിയുടെ പരാതി!
കൊച്ചി: മുന്‍ ഭര്‍ത്താവ് നഗ്ന ഫോട്ടോ പ്രചരിപ്പിക്കുന്നതായി യുവതിയുടെ പരാതി. കൊച്ചി എടപ്പള്ളി സ്വദേശിനിയാണ് മുന്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി രംഗത്ത് എത്തിയത്.
വ്യാജ ഫേസ്ബുക്ക് വഴിയാണ് മുന്‍ ഭര്‍ത്താവ് യുവതിയുടെ നഗ്ന ഫോട്ടോ പ്രചരിപ്പിക്കുന്നത്. വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷവും ഫോണില്‍ ഭീഷണിപ്പെടുത്തുന്ന മുന്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയതിനുള്ള വൈരാഗ്യമാണ് ഇതിന് കാരണമെന്ന് യുവതി പറയുന്നു.

എന്നാല്‍ പരാതി നല്‍കി ഏഴ്മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്നും യുവതി പറയുന്നു. പ്രതിയെ പിടികൂടാനോ നടപടി സ്വീകരിക്കാനോ പോലീസ് തയ്യാറാകുന്നില്ല. ഐജി അടക്കമുള്ളവരെ സമീപിച്ചെങ്കിലും സംഭവത്തില്‍ കേസെടുക്കാന്‍ തയ്യാറായിട്ടില്ലെന്ന് യുവതി ആരോപിച്ചു.












Click it and Unblock the Notifications