Get Updates
Get notified of breaking news, exclusive insights, and must-see stories!

അലക്‌സാണ്ടര്‍ ജേക്കബ്ബിന് വധഭീഷണി

തിരുവനന്തപുരം:മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്ബിന് വധ ഭീഷണി. പീപ്പിള്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് വധഭീഷണി മുഴക്കിക്കൊണ്ടുള്ള ഫോണ്‍ കോളുകള്‍ വന്ന കാര്യം അലക്‌സാണ്ടര്‍ ജേക്കബ്ബ് വെളിപ്പെടുത്തിയത്. ഇക്കാര്യം തന്റെ സഹ പ്രവര്‍ത്തകരെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണും ഫേസ് ബുക്കും ഉപയോഗിച്ചു എന്ന വിവാദത്തിലാണ് അലക്‌സാണ്ടര്‍ ജേക്കബ്ബിന് ജയില്‍ ഡിജിപി സ്ഥാനം നഷ്ടപ്പെട്ടത്. വിവാദത്തെത്തുടര്‍ന്ന് അലക്‌സാണ്ടര്‍ ജേക്കബ്ബ് നടത്തിയ പത്ര സമ്മേളനമാണ് സ്ഥാനനഷ്ടത്തിലെത്തേക്ക് വഴിതെളിച്ചത്.

Alexander Jacob

താന്‍ സംസ്ഥാനത്തെ പോലീസ് മേധാവി ആകുന്നത് തടയുന്നതിന് ഗൂഢാലോചന നടന്നതായും അലക്‌സാണ്ടര്‍ ജേക്കബ്ബ് ആരോപിച്ചു. ഇപ്പോഴത്തെ ഡിജിപി വിരമിച്ചാല്‍ സീനിയോറിറ്റി പ്രകാരം താനായിരുന്നു ഡിജിപി ആകേണ്ടതെന്നും അത് തടയുന്നതിന് വേണ്ടിയാണ് ജയില്‍ ഫേസ്ബുക്ക് വിവാദം ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ കുപ്പിവെള്ള വില്‍പന നടത്തുന്ന ഒരു കമ്പനിയാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത്. ശബരിമലയില്‍ 10 രൂപക്ക് കുപ്പിവെള്ളം വില്‍ക്കുന്നതിന് നടപടിയെടുത്തതാണ് അവരെ പ്രകോപിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഷാലോം ടിവിയില്‍ പരിപാടി അവതരിപ്പിക്കുന്ന അലക്‌സാണ്ടര്‍ ജേക്കബ് സഭാവിശ്വാസിയാണ്. മെല്‍വിന്‍ പാദുവയുടെ മോചനത്തിന് എതിര് നിന്നത് അപ്പോഴത്തെ ജയില്‍ ഡിജിപി ആയിരുന്ന അലക്‌സാണ്ടര്‍ ജേക്കബ്ബ് ആയിരുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ജയില്‍ മോചനത്തിന് ശേഷം മെല്‍വിന്‍ പാദുവ ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെ ക്രിസ്ത്യന്‍ തീവ്രവാദിയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായും അലക്‌സാണ്ടര്‍ ജേക്കബ് ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+