കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ ശിവകുമാർ പണി തുടങ്ങി; മുൻ ജെഡിഎസ് നേതാവ് കോൺഗ്രസിലേക്ക്, കൂടുതൽ പേർ എത്തും?

Google Oneindia Malayalam News

ബെംഗളൂരു; കർണാടകത്തിൽ ഡികെ ശിവകുമാർ അധ്യക്ഷ സ്ഥാനത്ത് എത്തിയാൽ കോൺഗ്രസിൽ മാത്രമല്ല സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ പല അട്ടിമറികളും ഉണ്ടാകുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. കരുത്തനായ ഡികെയെ പാർട്ടിയുടെ അമരത്ത് എത്തിക്കാൻ ദേശീയ നേതൃത്വം നേരിട്ട് ഇടപെട്ടതും ഇതുകൊണ്ട് കൂടി തന്നെയാണ്. അധ്യക്ഷ പദം ഏറ്റെടുത്തതിന് കഴിഞ്ഞ മാസങ്ങളായി വലിയ മാറ്റമാണ് കോൺഗ്രസിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മറ്റ് പാർട്ടികളിൽ നിന്നും കോൺഗ്രസിലേക്ക് നേതാക്കൾ എത്തുകയാണ് വിശദാംശങ്ങളിലേക്ക്.

ജെഡിഎസിന് ആശങ്ക

ജെഡിഎസിന് ആശങ്ക

ഡികെ ശിവകുമാർ അധ്യക്ഷനാവുന്നത് ഏറ്റവും കൂടുതൽ ഭീതിപ്പെടുത്തിയിരുന്നത് സംസ്ഥാനത്തെ ജെഡിഎസിനെയാണ്. വൊക്കാംലിംഗ സമുദായാംഗമായ ഡികെ അധികാരത്തിൽ എത്തിയാൽ പാർട്ടിയിൽ നിന്ന് വൻ കൊഴിഞ്ഞ് പോക്ക് ഉണ്ടാകുമെന്ന് ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി ഭയപ്പെട്ടിരുന്നു.

വൊക്കാലിംഗ വിഭാഗം

വൊക്കാലിംഗ വിഭാഗം


ജെഡിഎസിന്‍റെ ശക്തമായ വോട്ട് ബാങ്ക് വൊക്കലിംഗ വിഭാഗമാണ്. ലിംഗായത്തുകള്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും പ്രബല വിഭാഗമാണ് വൊക്കലിംഗ സമുദായം. എന്നാൽ അടുത്തിടെ ഡികെ ശിവകുമാർ അധ്യക്ഷപദം ഏറ്റെടുത്തതോടെ സമുദായം കോൺഗ്രസിനോട് അടുക്കുന്നതായി വിലയിരുത്തപ്പെടുന്നത്.

കടുത്ത അതൃപ്തിയിൽ

കടുത്ത അതൃപ്തിയിൽ

ഭരണത്തിൽ നിന്നും താഴെ വീണ പിന്നാലെ ശക്തി ക്ഷയിച്ച നിലയിലാണ് ജെഡിഎസ്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലോ തൊട്ട് പിന്നാലെ നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിലോ മികച്ച പ്രകടനം നടത്താൻ പാർട്ടിക്ക് കഴിഞ്ഞിരുന്നില്ല.
കുമാരസ്വാമിയുടെ നേതൃത്വത്തോട് പാർട്ടിയിലെ ഒരുവിഭാഗം നേതാക്കൾക്ക് അതൃപ്തിയ്ക്കും ഇത് കാരണമായിട്ടുണ്ട്.

ഡികെ മുഖ്യമന്ത്രിയാകുമോ?

ഡികെ മുഖ്യമന്ത്രിയാകുമോ?

ഇക്കാരങ്ങണങ്ങളെല്ലാം കൊണ്ട് തന്നെ ജെഡിഎസിൽ തുടരേണ്ടതില്ലെന്നാണ് പല മുതിര്‍ന്ന ജെഡിഎസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ തിരുമാനം. സംസ്ഥാനത്തെ ഏറ്റവും ശക്തനായ കോണ്‍ഗ്രസ് നേതാവാണ് ഡികെയെന്നിരിക്കെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മുഖ്യമന്ത്രിയായേക്കുമെന്നും നേതാക്കള്‍ കണക്ക് കൂട്ടുന്നു.

ചർച്ച നടത്തിയെന്ന്

ചർച്ച നടത്തിയെന്ന്

ഇതിനോടകം തന്നെ പല നേതാക്കളും കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി കഴിഞ്ഞുതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ മുൻ ജെഡിഎസ് നേതാവ് ഉടൻ കോൺഗ്രസിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. മുതിർന്ന നേതാവായ രമേശ് ബാബുനാണ് വർഷങ്ങളായുള്ള ജെഡിഎസ് ബന്ധം അവസാനിപ്പിച്ച പിന്നാലെ കോൺഗ്രസിലേക്ക് ചേരുന്നത്.

ഡികെയുടെ സാന്നിധ്യത്തിൽ

ഡികെയുടെ സാന്നിധ്യത്തിൽ

ശനിയാഴ്ച നടക്കുന്ന പരിപാടിയിൽ കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിന്റേയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടേയും സാന്നിധ്യത്തിൽ രമേശ് പാർട്ടിയിൽ ഔദ്യോഗികമായി ചേരും. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് പാർട്ടി ബന്ധം അവസാനിപ്പിച്ചത്.

സുപ്രധാന സൈനിക വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം; ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍<br />സുപ്രധാന സൈനിക വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം; ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചിയില്‍ 3 അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയില്‍; ലക്ഷ്യമിട്ടത് വന്‍ ആക്രമണം? ബംഗാളിലും അറസ്റ്റ്കൊച്ചിയില്‍ 3 അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയില്‍; ലക്ഷ്യമിട്ടത് വന്‍ ആക്രമണം? ബംഗാളിലും അറസ്റ്റ്

ഹോസ്കോട്ട് എംഎൽഎ

ഹോസ്കോട്ട് എംഎൽഎ

അതേസമയം ബിജെപി എംപിയുടെ മകനും എംഎൽഎയുമായ ശരത് ബച്ചേഗൗഡ ഉടൻ കോൺഗ്രസിൽ ചേർന്നേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. ഹോസ്കോട്ടിൽ നിന്നുള്ള എംഎൽഎയാണ് മുൻ ബിജെപി നേതാവായ ബച്ചേഗൗഡ. സഖ്യസർക്കാരിന്റെ പതനത്തിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പ് സമയത്താണ് ബച്ചേഗൗഡ ബിജെപിയുമായി അകന്നത്.

 ബിജെപി തയ്യാറായില്ല

ബിജെപി തയ്യാറായില്ല

ഹോസ്കോട്ടിൽ മത്സരിക്കണമെന്ന ആഗ്രഹം ശരത് പ്രകടിപ്പിച്ചെങ്കിലും ബിജെപി കോണ്‍ഗ്രസില്‍ നിന്ന് കുറുമാറി ബിജെപിയിലെത്തിയ എംടിബി നാഗരാജിനെ മത്സരിപ്പിക്കാൻ തിരുമാനിച്ചു. ശരത് വിലപേശിയെങ്കിലും വഴങ്ങാൻ ബിജെപി നേതൃത്വം തയ്യാറായില്ല. ഇതോടെ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി.

 ശരതിന്റെ വിജയം

ശരതിന്റെ വിജയം

വൻ വിജയമാണ് ബച്ചേഗൗഡ നേടിയത്. കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ തിരഞ്ഞെടുപ്പില്‍ ജെഡിഎസിന്‍റെ പിന്തുണയും ശരത്തിന് ലഭിച്ചിരുന്നു.ബിജെപി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നേരിട്ട് 11,486 വോട്ടുകള്‍ക്കായിരുന്നു ശരതിന്റെ വിജയം.

 കോൺഗ്രസുമായി അടുക്കുന്നു

കോൺഗ്രസുമായി അടുക്കുന്നു

അതേസമയം വിജയത്തിന് പിന്നാലെ ശരത് കോൺഗ്രസുമായി അടുക്കുകയാണെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഡികെ ശിവകുമാറുമായി ശരത് ചർച്ചകൾ നടത്തിയിരുന്നുവെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളുടെ പശ്ചാത്തലത്തിൽ പാർട്ടി പ്രവേശം നീളുകയായിരുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ.

Recommended Video

cmsvideo
കോണ്‍ഗ്രസില്‍ രാഹുലിന്റെ പുത്തന്‍ ചാണക്യതന്ത്രങ്ങള്‍ | Oneindia Malayalam
 പിതാവും എത്തുമോ?

പിതാവും എത്തുമോ?

ഡികെ അധ്യക്ഷനായതോടെ വീണ്ടും ശരത് കോൺഗ്രസുമായുള്ള ചർച്ച തുടങ്ങിയെന്നും ഉടൻ പാർട്ടിയിൽ ചേരുമെന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം ശരത് കോൺഗ്രസിലെത്തിയാൽ പിതാവും ചിക്കബെല്ലാപൂരിൽ നിന്നുള്ള എംപിയുമായി ബച്ചേഗൗഡയും ബിജെപി ബന്ധം ഉപേക്ഷിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

English summary
Ex JDS MLC to join Congress today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X