കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയും ബാബുവും നിഷ്‌കളങ്കര്‍; കോഴക്കേസ് ഒതുക്കി സര്‍ക്കാര്‍ എല്ലാം ശരിയാക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ എല്‍.ഡി.എഫ് പ്രതിപക്ഷത്തിരുന്നപ്പോള്‍ ആയുധമാക്കിയ സുപ്രധാന അഴിമതി കേസുകളിലും വിവാദ വിഷയങ്ങളുമെല്ലാം ഒത്തുതീര്‍ക്കാര്‍ ശ്രമം. കെ എം മാണിക്കെതിരായ ബാര്‍ കോഴയും കെ ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിലുമെല്ലാം വിജിലന്‍സ് അന്വേഷണം പ്രഹസനമാവുകയാണ്.

മാണിക്കെതിരെ തെളിവില്ലെന്ന് സൂചിപ്പിച്ച വിജിലന്‍സ് ബാബുവിനെതിരായ കേസും അട്ടിമറിക്കുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബാബുവിനെതിരെ തെളിവുണ്ടെന്നായിരുന്നു നേരത്തെ വിജിലന്‍സ് കണ്ടെത്തല്‍. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ വിജിലന്‍സ് സംഘം തയ്യാറെടുക്കവേ കേസ് അട്ടിമറിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.

kbabu

നേരത്തെ രേഖപ്പെടുത്തിയിരുന്ന കെ.ബാബുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ വിജിലന്‍സിന്റെ ചുമതലയുള്ള ഡി.ജി.പി ലോക്നാഥ് ബെഹ്റ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയത് വിവാദമായിരിക്കുകയാണ്. ബാബുവിന്റെ ആവശ്യത്തുടര്‍ന്നാണ് ഇപ്പോഴത്തെ നീക്കം. നേരത്തെ ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ നിര്‍ണായക രേഖകള്‍ കണ്ടെടുത്തിരുന്നെങ്കിലും പിന്നീട് കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ല.

ബാര്‍ കോഴ ആരോപണ വിധേയനായ കെ എം മാണിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് ബാബുവിനെതിരായ കേസും അട്ടിമറിക്കപ്പെടുന്നത്. കെഎം മാണിയെ കുറ്റവിമുക്തനാക്കിയശേഷം ഇടതുപക്ഷത്തെടുക്കാനാണെന്നാണ് സൂചന. ഇതിനെ സിപിഐ എതിര്‍ക്കുന്നുണ്ടെങ്കിലും മാണിയെ കൂടെക്കൂട്ടാന്‍ സിപിഎം തീരുമാനിച്ചതോടെ കേസുകളുടെ കാര്യത്തിലും തീരുമാനമാവുകയായിരുന്നു.

കുല്‍ഭൂഷണ്‍ ജാദവിനെ ഇറാനില്‍ നിന്നും തട്ടിക്കൊണ്ടുപോയതാണെന്ന് വെളിപ്പെടുത്തല്‍കുല്‍ഭൂഷണ്‍ ജാദവിനെ ഇറാനില്‍ നിന്നും തട്ടിക്കൊണ്ടുപോയതാണെന്ന് വെളിപ്പെടുത്തല്‍

English summary
ex-Kerala Minister k babu wealth case vigilance report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X