കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടുത്താൽ കൊല്ലത്തും കിട്ടും, സോളാർ ഓർമ്മപ്പെടുത്തി സിപിഎമ്മിനെ തിരിച്ചടിച്ച് മുൻ മന്ത്രി കെ ബാബു

Google Oneindia Malayalam News

കൊച്ചി: എൻഫോഴ്സ്മെന്റ് കുറ്റപത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരാമർശിക്കുന്ന സ്വപ്ന സുരേഷിന്റെ മൊഴി ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസ്. സ്വർണ്ണക്കടത്ത് കേസിൽ സർക്കാരും ഇടത് പക്ഷവും പ്രതിസന്ധിയിലായിരിക്കെ കഴിഞ്ഞ സർക്കാരിന്റെ കാലത്തെ സോളാർ കേസ് ഓർമ്മപ്പെടുത്തി പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് കെ ബാബു.

'ഭാവനയെ പരിഹസിച്ചിട്ടില്ല, പറഞ്ഞത് മറ്റൊന്ന്', വിവാദമായപ്പോൾ വിചിത്ര ന്യായവുമായി ഇടവേള ബാബു'ഭാവനയെ പരിഹസിച്ചിട്ടില്ല, പറഞ്ഞത് മറ്റൊന്ന്', വിവാദമായപ്പോൾ വിചിത്ര ന്യായവുമായി ഇടവേള ബാബു

ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്നു കെ ബാബു. പണം നൽകിയും നുണ പറയാൻ അവരെ പരിശീലിപ്പിക്കുകയും ചെയ്താണ് ഉമ്മൻ ചാണ്ടിക്കെതിരെ അസത്യം പറയിപ്പിച്ചത് എന്നാണ് കെ ബാബു പറയുന്നത്. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നും കെ ബാബു ഇടത് പക്ഷത്തെ പരിഹസിക്കുന്നു.

മറക്കാനും പൊറുക്കാനും സമയമായിട്ടില്ല

മറക്കാനും പൊറുക്കാനും സമയമായിട്ടില്ല

കെ ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' പ്രതിയുടെ മൊഴി പ്രതിപക്ഷത്തിന് വേദവാക്യമാണെന്നും മൊഴി അടിസ്ഥാനമാക്കി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് ഒരു രാഷ്ട്രീയ പാർട്ടിയും സ്വീകരിക്കുവാൻ ധൈര്യപ്പെടാത്ത രീതിയാണെന്നുമുള്ള ശ്രീ കോടിയേരി ബാലകൃഷ്ണന്റെ നിലപാട് പുച്ഛിച്ചു തള്ളാൻ തോന്നുന്നു. പിതൃതുല്യൻ എന്നും അച്ഛന്റെ പ്രായമുള്ള ആളാണെന്നും പറഞ്ഞ വിവാദ സ്ത്രീയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്നത്തെ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഇടതുപക്ഷവും പിണറായിയും നീചമായ പ്രചരണവും സമരവും നടത്തിയത് മറക്കാനും പൊറുക്കാനും സമയമായിട്ടില്ല.

നുണ പറയാൻ അവരെ പരിശീലിപ്പിച്ചു

നുണ പറയാൻ അവരെ പരിശീലിപ്പിച്ചു

ശ്രീ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വീണ്ടും വന്നാൽ തങ്ങളുടെ ബാറുകൾ തുറക്കാൻ സാധിക്കില്ല എന്നുള്ള ഭയപ്പാടിന്റെ അടിസ്ഥാനത്തിൽ ചില ബാർ ഉടമകൾ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ വരാതിരിക്കാൻ വേണ്ടി വലിയൊരു തുക ഈ വിവാദ സ്ത്രീക്ക് കൊടുക്കുകയും നുണ പറയാൻ അവരെ പരിശീലിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് ശ്രീ ഉമ്മൻചാണ്ടിക്കെതിരെ അസത്യം പറയിപ്പിച്ചത്.

അവർ വെളിപ്പെടുത്തിയിരിക്കുന്നു

അവർ വെളിപ്പെടുത്തിയിരിക്കുന്നു

ഇപ്പോൾ സ്വർണക്കടത്തുകാരി പറയുന്നു 2017ൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ യുഎഇ കോൺസൽ ജനറലിനോട് ഒപ്പം അവരും ഉണ്ടായിരുന്നു എന്നും തുടർന്ന് കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേരള സർക്കാരുമായുള്ള ആശയവിനിമയം ശിവശങ്കറിയിലൂടെ ആയിരിക്കുമെന്നും (point of contact) വിവാദ കള്ളക്കടത്തുകാരി വെളിപ്പെടുത്തിയിരിക്കുകയാണ്. എന്നുമാത്രമല്ല തനിക്ക് സ്പേസ് പാർക്കിൽ നിയമനം നൽകിയ കാര്യം മുഖ്യമന്ത്രിയുടെ അറിവോടു കൂടി ആണെന്നും അവർ വെളിപ്പെടുത്തിയിരിക്കുന്നു.

ഇതാണ് കാവ്യനീതി

ഇതാണ് കാവ്യനീതി

പലപ്രാവശ്യം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എന്നും അവർ വെളിപ്പെടുത്തി. വിവാദ സ്ത്രീയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കേരളം മുഴുവൻ പ്രചരണം നടത്തുന്നതിനും പ്രക്ഷോഭണം നടത്തുന്നതിനും നേതൃത്വം കൊടുത്ത ഇന്നത്തെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, സ്വർണ്ണക്കടത്തുകാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പലപ്രാവശ്യം രാജിവെക്കേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്. ഇതാണ് കാവ്യനീതി. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നും കൂലി വരമ്പത്ത് കിട്ടുമെന്നും ഇപ്പോഴെങ്കിലും ഇടതുപക്ഷം തിരിച്ചറിയുന്നത് നല്ലതാണ്''.

Recommended Video

cmsvideo
കേസുകള്‍ കൂടിയത് ഇവന്മാര്‍ അറിഞ്ഞില്ലേ ?!!! Oneindia Malayalam

English summary
Ex minister K Babu slams LDF and Pinarayi Vijayan over Gold Smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X