• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സമുദായത്തിൻ്റെ അട്ടിപ്പേറവകാശം പേറുന്ന മുസ്ലിംലീഗിന് ഇക്കാര്യത്തിൽ ഇരട്ട നിലപാട്', തുറന്നടിച്ച് ജലീൽ

തിരുവനന്തപുരം: മുസ്ലീം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മന്ത്രി കെടി ജലീല്‍. സഭക്ക് പുറത്ത് സർക്കാറിനെതിരെ രൂക്ഷ വിമർശനം നടത്തുന്ന ലീഗ് ഒരു 'അഴകൊഴമ്പൻ' സമീപനമാണ് സഭക്കകത്ത് 80:20 അനുപാത വിഷയത്തിൽ സ്വീകരിക്കുന്നതെന്ന് കെടി ജലീൽ കുറ്റപ്പെടുത്തി. ഈ കാപട്യം എല്ലാ മതസംഘടനകളും മനസ്സിലാക്കണമെന്നും കെ ടി ജലീൽ ആവശ്യപ്പെട്ടു.

KT1

കെടി ജലീലിന്റെ പ്രതികരണം: എന്ത്കൊണ്ട് ലീഗ് അടിയന്തിര പ്രമേയം കൊണ്ട് വരുന്നില്ല? പാലൊളി കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കിയ ശേഷം 2011 മുതൽ വിദ്യാഭ്യാസ സ്കോളർഷിപ്പിനും കോച്ചിംഗ് സെൻ്ററുകളിലെ പ്രവേശനത്തിനും സ്വീകരിച്ച് വരുന്ന 80:20 അനുപാതം ന്യൂനപക്ഷങ്ങളിലെ ജനസംഖ്യാനുപാതികമായി പുനർ നിശ്ചയിക്കണമെന്ന കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്ന ആവശ്യം വിവിധ സംഘടനകൾ ഉന്നയിച്ചിരിക്കുകയാണ്.

KT2

സമുദായത്തിൻ്റെ അട്ടിപ്പേറവകാശം പേറുന്ന മുസ്ലിംലീഗിന് ഇക്കാര്യത്തിൽ ഇരട്ട നിലപാടാണുള്ളത്. നിയമസഭാ സമ്മേളനം നടന്ന്കൊണ്ടിരിക്കെ മുസ്ലിം സംഘടനകൾ ഒരേ സ്വരത്തിൽ പറഞ്ഞ കാര്യം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും സർക്കാറിൻ്റെ ഇടപെടൽ സാദ്ധ്യമാക്കാനും ഒരടിയന്തിര പ്രമേയമോ ശ്രദ്ധ ക്ഷണിക്കലോ ഇന്നുവരെയും ലീഗ് കൊണ്ടുവന്നിട്ടില്ല. എന്തിനധികം, ലീഗ് നിയമസഭാ സാമാജികരുടെ ഭാഗത്ത് നിന്ന് എടുത്തുപറയത്തക്ക ഒരു ഇടപെടൽ പോലും സഭാ തലത്തിൽ ഉണ്ടായിട്ടില്ലെന്നത് എന്നെ ശരിക്കും അൽഭുതപെടുത്തുകയാണ്.

KT3

സഭക്ക് പുറത്ത് സർക്കാറിനെതിരെ രൂക്ഷ വിമർശനം നടത്തുന്ന ലീഗ് ഒരു 'അഴകൊഴമ്പൻ' സമീപനമാണ് സഭക്കകത്ത് 80:20 അനുപാത വിഷയത്തിൽ സ്വീകരിക്കുന്നത്. ഈ കാപട്യം എല്ലാ മതസംഘടനകളും മനസ്സിലാക്കണം. നാലാം തിയ്യതി വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 3.30 ന് പുതിയ സാഹചര്യം വിലയിരുത്തി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഓൺലൈൻ വഴി സർവ്വകക്ഷി യോഗം വിളിച്ചിരിക്കുകയാണ്. ലീഗിൻ്റെയും കോൺഗ്രസ്സിൻ്റെയും "ഉറച്ച" നിലപാടുകൾ പ്രസ്തുത യോഗത്തിൽ വ്യക്തമാക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.

KT4

മദ്രസ്സാ അദ്ധ്യാപകർക്ക് സർക്കാർ ശമ്പളം കൊടുക്കുന്നു എന്ന പച്ചനുണ ആരോ എഴുതി കൊടുത്തതിൻ്റെ പേരിലാണ് നീതിന്യായ സംവിധാനം സർക്കാരിനോട് വിശദീകരണം ചോദിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് കൽക്കത്ത ഹൈക്കോടതിയിൽ ഖുർആൻ നിരോധിക്കണമെന്ന് പറഞ്ഞ് രണ്ടുപേർ കേസ് കൊടുത്ത സംഭവമാണ് സ്മൃതിപഥത്തിൽ തെളിഞ്ഞ് വരുന്നത്. ഇനിയും എന്തൊക്കെയാണാവോ കാണുകയും കേൾക്കുകയും ചെയ്യേണ്ടി വരിക?

cmsvideo
  VD Satheeshan Press Meet and saying some things about CM Pinarayi Vijayan
  KT5

  ചെറുപ്പത്തിൽ കേട്ട ഒരു കഥ അനുസ്മരിച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. "പണ്ട് നാട്ടിൻ പുറത്തെ ഒരു പുത്തൻ പണക്കാരൻ തൻ്റെ എതിരാളിയെ കടിപ്പിക്കാൻ നല്ല വില കൊടുത്ത് ഒരു നായയെ വാങ്ങി. മുതലാളി പറഞ്ഞ പ്രകാരം കൊഴുപ്പും വലിപ്പവും ശരാശരി മാത്രമുള്ള തൻ്റെ 'ശത്രു'വിനെ നായ കടിച്ചു. പിറ്റേ ദിവസം അതേ സമയമായപ്പോൾ മനുഷ്യ രക്തത്തിൻ്റെ രുചി നാവിൽ ഊറി വന്ന നായ തടിച്ചു കൊഴുത്ത സമീപസ്ഥനായ യജമാനൻ്റെ ''കാൽമുട്ടിന് തൊട്ടുതഴെയുള്ള മസ്സിൽ കടിച്ചു പറിച്ച് രക്തം നുണഞ്ഞു. ഇത് കണ്ട വഴിപോക്കൻ ആരോടെന്നില്ലാതെ പറഞ്ഞു; കടിക്കുന്ന പട്ടിയെ പൊന്നും വിലക്കു വാങ്ങി സ്വയം അപകടത്തിലായ പടുവിഡ്ഢി". എൻ.ബി: ആരും ലീഗിനെ പുത്തൻ പണക്കാരൻ്റെ സ്ഥാനത്ത് കാണരുതെന്ന് അപേക്ഷ'.

  English summary
  Ex minister KT Jaleel slams Muslim League
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X