കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുൻ മന്ത്രി പി ശങ്കരൻ അന്തരിച്ചു

Google Oneindia Malayalam News

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ അഡ്വ. പി ശങ്കരൻ അന്തരിച്ചു. 73 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.

 ദില്ലി കത്തുന്നു; സിആർപിഎഫ് സംഘത്തിന് നേരെ ആസിഡ് ആക്രമണം, കേരളാ സന്ദർശനം റദ്ദാക്കി അമിത് ഷാ ദില്ലി കത്തുന്നു; സിആർപിഎഫ് സംഘത്തിന് നേരെ ആസിഡ് ആക്രമണം, കേരളാ സന്ദർശനം റദ്ദാക്കി അമിത് ഷാ

2001ൽ എകെ ആന്റണി മന്ത്രിസഭയിൽ ടൂറിസം- ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. 1998ൽ കോഴിക്കോട് നിന്നും ലോക്സഭാംഗമായി. കെപിസി ജനറൽ സെക്രട്ടറി, കോഴിക്കോട് ഡിസിപി പ്രസിഡന്റ്, ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

sankaran

സ്വാതന്ത്ര്യസമരസേനാനിയായ കേളുനായരുടെയും മാക്കം അമ്മയുടെയും പുത്രനായി 1947 ഡിസംബർ രണ്ടിന് കോഴിക്കോടാണ് ജനനം. നിയമം ബിരുദം നേടി. വി സുധയാണ് ഭാര്യ, മക്കൾ ഇന്ദു, പ്രിയ( ഇരുവരും അമേരിക്ക), രാജീവ് ( എഞ്ചിനീയർ , ദുബായ്)

English summary
Ex-minister P Sankaran passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X