ഓന്തിനെ പോലും നാണിപ്പിക്കുന്ന മാര്‍ക്‌സിയന്‍ അപാരത; രൂക്ഷ പരിഹാസവുമായി അബ്ദുറബ്ബ്
കോട്ടയം: കോട്ടയം നഗരസഭയില്‍ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ബിജെപി പിന്തുണ നല്‍കിയതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ്. ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐ പിന്തുണയിലാണ് ഇടതുപക്ഷം യുഡിഎഫിനെ പുറത്താക്കിയത്. കോട്ടയത്ത് ബിജെപി പിന്തുണയിലും. പൂഞ്ഞാര്‍ തെക്കേക്കരയില്‍ പിസി ജോര്‍ജിന്റെ ജനപക്ഷത്തിന്റെ പിന്തുണയിലാണ് കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്ന് ഇടതുപക്ഷം മാറ്റി നിര്‍ത്തിയിട്ടുള്ളത്. കോട്ടയം ജില്ലയിലെ ഈ മൂന്നിടങ്ങളിലെ കാര്യങ്ങളാണ് ഇടതുപക്ഷത്തിനെതിരെ യുഡിഎഫ് ക്യാമ്പ് ഉയര്‍ത്തുന്നത്.
എന്നാല്‍ വിപി സിങിന്റെ കാലത്തെ സംഭവങ്ങള്‍ ഓര്‍മിപ്പിച്ച് കോണ്‍ഗ്രസിനെ തിരിച്ചടിക്കുകയാണ് എല്‍ഡിഎഫ് ക്യാമ്പ്. പോരുകള്‍ മൂര്‍ഛിക്കുന്നതിനിടെ രൂക്ഷമായ പരിഹാസവുമായിട്ടാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് ഇടതുപക്ഷത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഓരോ സ്ഥലത്തും ഓരോ പാര്‍ട്ടയുടെ പിന്തുണ തേടുന്ന സിപിഎമ്മിന് എന്ത് നിലപാടാണുള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു. ഓന്തിനെ പോലും നാണിപ്പിക്കുന്ന നിറംമാറ്റമാണ് സിപിഎം നടത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും സിപിഎമ്മിനെ രംഗത്തുവന്നു. അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...

കോട്ടയം നഗരസഭയിൽ UDF നെതിരായ അവിശ്വാസ പ്രമേയത്തിൽ BJP ഇടതുപക്ഷത്തെ പിന്തുണക്കും.
കഴിഞ്ഞ വാരം ഈരാറ്റുപേട്ട നഗരസഭയിൽ
UDF നെതിരെ SDPI യായിരുന്നു CPM ൻ്റെ ഒക്കച്ചങ്ങായി, കോട്ടയത്തെത്തിയപ്പോൾ
BJP യായി എന്നു മാത്രം
വർഗീയ കക്ഷികൾ ഏതുമാവട്ടെ, UDF നെ തകർക്കാൻ അവരൊക്കെ സി.പി.എമ്മിന് ഒക്കച്ചങ്ങായിമാരാണ്.
ഒരിടത്ത് SDPl
ഒരിടത്ത് BJP
നിറം മാറ്റത്തിൽ ഓന്തിനെപ്പോലും
നാണിപ്പിക്കുന്ന "മാർക്സിയൻ അപാരത"
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...
ദേ.... ബ്രണ്ണൻ കോളേജിൽ ഊരിപ്പിടിച്ച വടിവാളുകൾക്കിടയിൽ കടന്ന് വന്ന ചെന്താരകം ചെങ്കോലേന്തുന്ന പാർട്ടിക്ക് ചതുർത്ഥിയിപ്പോഴും കോൺഗ്രസിനോട് മാത്രമാണ്, ഏത് ചെകുത്താനോട് കൂട്ട് കൂടിയിട്ടാണെങ്കിലും കോൺഗ്രസിനെ പുറത്താക്കണമെന്ന സിദ്ധാന്തമവതരിപ്പിച്ച ഇ.എം.എസിന്റെ കുഞ്ഞാടുകളിൽ നിന്ന് ഈ ഫാഷിസ്റ്റ് കാലത്ത് സെക്കുലർ കൂട്ടായ്മയ്ക്ക് വേണ്ടി ചിന്തിക്കുന്ന നിഷ്കളങ്കരാണ് വിഢ്ഡികൾ.
കോട്ടയം ജില്ലയിലെ കാര്യം മാത്രമൊന്ന് പരിശോധിക്കാം. ഈരാറ്റുപേട്ട നഗരസഭയിൽ എസ്.ഡി.പി.ഐ യോട് ചേർന്ന് നിന്ന് കോൺഗ്രസിനെ പുറത്താക്കി, പൂഞ്ഞാർ തെക്കേക്കരയിൽ പി.സി ജോർജിനോട് സുല്ലിട്ട് കോൺഗ്രസിനെ ഭരണത്തിൽ നിന്ന് മാറ്റി നിർത്താൻ ഒന്നിച്ച് ഭരിക്കുന്നു.
ഇന്നിതാ കോട്ടയം നഗരസഭയിൽ ബി.ജെ.പി യുടെ ഒക്കച്ചങ്ങായിയായി കോൺഗ്രസിനെ പുറത്താക്കാൻ അവിശ്വാസപ്രമേയവുമായി വന്നിരിക്കുന്നു.
ആരുടെ പാദ സേവ ചെയ്താണെങ്കിലും കോൺഗ്രസിനെ പുറത്താക്കിയും ഇല്ലാതാക്കിയും അധികാരം നില നിർത്താൻ ശ്രമിക്കുന്ന സി.പി.എം കാരേ നിങ്ങളുടെ ഇരട്ടത്താപ്പിനുള്ള ജനകീയ കൂലിക്ക് അധികം കാത്തിരിക്കേണ്ടി വരില്ല...
കേരളത്തിലെ ഏറ്റവും തീവ്രമായ വർഗ്ഗീയ പ്രസ്ഥാനമേതെന്ന് ചോദിച്ചാൽ ഒരൊറ്റയുത്തരം CPIM












Click it and Unblock the Notifications